Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: സൂപ്പര്‍ താരം ഔട്ട്!! പ്രിന്‍സിന് അരങ്ങേറ്റം, ആദ്യ ഏകദിനത്തില്‍ ചോപ്രയുടെ 11 ഇങ്ങനെ

ധരംശാല: ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു നാളെ (ശനി) ധരംശാലയില്‍ തുടക്കമാവുകയാണ്. പകലും രാത്രിയുമായി നടക്കുന്ന മല്‍സരത്തില്‍ ശുഭ്മന്‍ ഗില്ലിനു കീഴിലായിരിക്കും ഇന്ത്യ അങ്കത്തിനിറങ്ങുക.

ദിവസങ്ങള്‍ക്കു മുമ്പ് ന്യൂചണ്ഡീഗഡില്‍ നടന്ന ഏക ടെസ്റ്റില്‍ അഫ്ഗാനെ ഇന്ത്യ ഇന്നിങ്‌സിനും 300 റണ്‍സിനും മുക്കിയിരുന്നു. ഇനി ഏകദിനത്തിലും തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം.

ROHIT GILL

പരിക്കു കാരണം റണ്‍മെഷീനും ഇതിഹാസ ബാറ്ററുമായ വിരാട് കോലി ഏകദിന പരമ്പരയില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. പരിക്കു കാരണം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെയും സേവനം ഇന്ത്യക്കു ലഭിക്കില്ല. ആദ്യ അങ്കത്തിനുള്ള ഇന്ത്യന്‍ 11 തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

UK Tour: ഇവര്‍ക്കു 'ലോട്ടറി'!! ഫോമൗട്ടായിട്ടും ഇന്ത്യന്‍ ടി20 ടീമില്‍, ആരൊക്കെ?

UK Tour: ഇവര്‍ക്കു 'ലോട്ടറി'!! ഫോമൗട്ടായിട്ടും ഇന്ത്യന്‍ ടി20 ടീമില്‍, ആരൊക്കെ?

ചോപ്രയുടെ ടീമില്‍ ഇവര്‍

സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയയില്‍ സംസാരിക്കവെയാണ് ആദ്യ ഏകദിനത്തില്‍ ഇന്ത്യ ആരെയൊക്കെയാണ് ഇലവനില്‍ ഉള്‍പ്പെടുത്തേണ്ടതെന്നു ആകാശ് ചോപ്ര നിര്‍ദേശിച്ചത്.

'എന്റെ ഇന്ത്യന്‍ ഇലവനില്‍ ശുഭ്മന്‍ ഗില്ലിനൊപ്പം ഓപ്പണിങ് ജോടിയായുള്ളത് രോഹിത് ശര്‍മ തന്നെയാണ്. ഹാര്‍ദിക് പാണ്ഡ്യയുടെ ലഭ്യതയെ കുറിച്ച് വാര്‍ത്തകളൊന്നുമില്ല. അതുകൊണ്ടു അദ്ദേഹം കളിക്കില്ലെന്നു തന്നെയാണ് ഞാന്‍ ഊഹിക്കുന്നത്.

ഇഷാന്‍ കിഷനെ മൂന്നാം നമ്പറില്‍ ഞാന്‍ ഉള്‍പ്പെടുത്തും. ശ്രേയസ് അയ്യര്‍ നാലാം നമ്പറിലും കെഎല്‍ രാഹുല്‍ അഞ്ചാം നമ്പറിലും നിതീഷ് കുമാര്‍ റെഡ്ഡി ആറാം നമ്പറിലും കളിക്കും. ഏഴാമന്‍ വാഷിങ്ടണ്‍ സുന്ദറുമായിരിക്കും'- ചോപ്ര വ്യക്തമാക്കി.

സഞ്ജുവിന്റെ നല്ല സമയം തീരുന്നു!! ആ മാസം മുതല്‍ ഫോം താഴേക്ക്, ജ്യോതിഷിയുടെ പ്രവചനം

സഞ്ജുവിന്റെ നല്ല സമയം തീരുന്നു!! ആ മാസം മുതല്‍ ഫോം താഴേക്ക്, ജ്യോതിഷിയുടെ പ്രവചനം

യുവ സൂപ്പര്‍ താരം യശസ്വി ജയ്‌സ്വാളും ബാക്കപ്പായി ടീമിലുണ്ടെങ്കിലും കോലിയുടെ പൊസിഷനായ മൂന്നിലേക്കു കൊണ്ടുവരാന്‍ ചോപ്ര തയ്യാറായില്ല. പകരമാണ് ഇഷാനെ മൂന്നാം നമ്പറാക്കിയത്. നിലവില്‍ ടി20യിലും അദ്ദേഹം ഈ പൊസിഷനിലാണ് ബാറ്റ് ചെയ്യുന്നത്. കഴിഞ്ഞ ടി20 ലോകകപ്പിലടക്കം ഇഷാന്‍ മിന്നിക്കുകയും ചെയ്തിരുന്നു.

ബൗളിങ്് ലൈനപ്പില്‍ മൂന്നു സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെ ഇന്ത്യന്‍ ഇലനില്‍ ചോപ്ര ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'എട്ടാ നമ്പറില്‍ ഇന്ത്യക്കായി ഇറങ്ങുന്നത് കുല്‍ദീപ് യാദവായിരിക്കും.

തുടര്‍ന്ന് ഒമ്പതു മുതല്‍ 11 വരെ പേസര്‍മാരുമാണ്. പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ് തുടങ്ങിയവരാണ് ഫാസ്റ്റ് ബൗളര്‍മാര്‍. നിതീഷ് കുമാര്‍ റെഡ്ഡിക്കു ഇവിടെ വലിയ റോളുണ്ടായിരിക്കും'- ചോപ്ര നിരീക്ഷിച്ചു.

ചോപ്രയുടെ ഇന്ത്യന്‍ പ്ലെയിങ് 11 - രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (നിക്കറ്റ് കീപ്പര്‍, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.

ഇന്ത്യയുടെ റെക്കോര്‍ഡ്

ഏകദിനത്തില്‍ സമീപകാലത്തു നടത്തിയതിനേക്കാള്‍ കുറേക്കൂടി മെച്ചപ്പെട്ട പ്രകടനം അഫ്ഗാനിസ്താനെതിരേ ഇന്ത്യ പുറത്തെടുക്കേണ്ടത് ആവശ്യമാണെന്നു ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.

'2023ലെ ഐസിസി ഏകദിന ലോകകപ്പിനു ശേഷം ഈ ഫോര്‍മാറ്റില്‍ നമ്മുടെ വിജയശതമാനം 61 ശതമാനം മാത്രമാണ്. 23 മല്‍സരങ്ങളില്‍ 14 എണ്ണത്തിലാണ് നമുക്കു ജയിക്കാനായത്.

INDIAN TEAM

ഇതു നല്ലൊരു ഫലമല്ലെന്നു തന്നെ പറയാം. അതുകൊണ്ടു തന്നെ ആ കാര്യങ്ങളിലെല്ലാംം മാറ്റം വരേണ്ട സമയമായിരിക്കുകയാണ്. കാരണം 2027ലെ ലോകകപ്പിനു വേണ്ടിയാണ് നമ്മള്‍ തയ്യാറെടുക്കുന്നത്'-ചോപ്ര പറയുന്നു.

'അഫ്ഗാനിസ്താനെതിരേ ഇന്ത്യ ഏകദിനത്തില്‍ തോറ്റിട്ടില്ലെന്നതു ശരി തന്നെയാണ്. നമ്മള്‍ മൂന്നു കളികള്‍ ജയിച്ചപ്പോള്‍ ഒന്നു ടൈയാവുകയും ചെയ്തു. ഇന്ത്യക്കു ഏറ്റവും വലിയ ഭീഷണി റാഷിദ് ഖാനായിരിക്കും.

കാരണം അദ്ദേഹം പഴയ താളം തിരിച്ചുപിടിച്ചിരിക്കുകയാണ്. വലംകൈയന്‍മാര്‍ക്കെതിരേ റാഷിദ് വളരെ നന്നായി ബൗള്‍ ചെയ്യാറുണ്ട്. നമ്മുടെ ടീമിലെ കൂടുതല്‍ പേരും വലംകൈയന്‍മാരുമാണ് '- ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Friday, June 12, 2026, 12:31 [IST]
Other articles published on Jun 12, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+