IND vs AFG: ഇഷാന് ഇടമില്ല!! ജയ്‌സ്വാളിന് പുതിയ റോള്‍, ആദ്യ കളിയില്‍ അഭിഷേകിന്റെ 11 ഇങ്ങനെ
ധരംശാല: അഫ്ഗാനിസ്താനുമായുള്ള ഏക ടെസ്റ്റിലെ വമ്പന്‍ ജയത്തിനു മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു കച്ചമുറുക്കുകയാണ് ടീം ഇന്ത്യ. ശനിയാഴ്ച പകലും രാത്രിയുമായി ധരംശാലയിലാണ് ആദ്യ ഏകദിനം. തുടര്‍ന്നുള്ള മല്‍സരങ്ങള്‍ 17, 20 തിയ്യതികളിലുമാണ്.
അടുത്ത ഐസിസിയുടെ ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്നതിനാല്‍ ഇതിനുള്ള തയ്യാറെടുപ്പായിട്ടാവും ഇനിയുള്ള ഓരോ മല്‍സരങ്ങളയും ഇന്ത്യ കാണുന്നത്. ശുഭമന്‍ ഗില്ലിനു കീഴിലാണ് അഫ്ഗാനെതിരേ ഇന്ത്യയിറങ്ങുക.

പരിക്കു കാരണം ഇതിഹാസ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലി പരമ്പരയില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. ആദ്യ കളിയില്‍ ഇന്ത്യയുട ശക്തമായ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ താരവും ബാറ്റിങ് കോച്ചുമായ അഭിഷേക് നായര്‍.
ഇലവനില്‍ ആരെല്ലാം?
സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടു സംസാരിക്കവെയാണ് അഫ്ഗാനിസ്താനെതിരായ ആദ്യ ഏകദിനത്തിനുള്ള ഏറ്റവും ശക്തമായ പ്ലെയിങ് ഇലവനെ അഭിഷേക് നായര്‍ തിരഞ്ഞെടുത്തത്. യശസ്വി ജയ്‌സ്വാളിനു ടീമില്‍ പുതിയ റോള്‍ നല്‍കിയ അദ്ദേഹം മിന്നുന്ന ഫോമിലുള്ള ഇഷാന്‍ കിഷനെ തഴയുകയും ചെയ്തു.
'രോഹിത് ശര്‍മയെയും ശുഭ്മന്‍ ഗില്ലിനെയും തന്നെ ഓപ്പണിങില്‍ ഇന്ത്യ തുടര്‍ന്നും കളിപ്പിക്കണം. വിരാട് കോലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ വേണ്ടത് യശസ്വി ജയ്‌സ്വാളാണ്. നാലാമനായി ഇറങ്ങുക ശ്രേയസ് അയ്യരാണ്.
അഞ്ച്, ആറ് സ്ഥാനങ്ങളില്‍ കെഎല്‍ രാഹുലും ഹാര്‍ദിക് പാണ്ഡ്യയും ഇറങ്ങുകയും ചെയ്യും. ഏഴാമന്‍ വാഷിങ്ടണ്‍ സുന്ദറാണ്. എട്ടില്‍ ഹര്‍ഷ് ദുബെയെ ഉള്‍പ്പെടുത്താം'- ടീം കോമ്പിനേഷനെ കുറിച്ച് അഭിഷേക് പറഞ്ഞു.
പരിചയ സമ്പന്നനായ ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണയ്ക്കു പകരം പുതുമുഖ പേസര്‍ ഗുര്‍നൂര്‍ ബ്രാറിനെ പ്ലെയിങ് ഇലവനില്‍ ഇന്ത്യ പരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
'ഒമ്പതാം നമ്പറില്‍ അര്‍ഷ്ദീപ് സിങിനെ ഇന്ത്യക്കു പരീക്ഷിക്കാം. പത്താമനായി ഞാന്‍ കളിപ്പിക്കുക ഗുര്‍നൂര്‍ ബ്രാറിനെയാണ്. പക്ഷെ പ്രസിദ്ധ കൃഷ്ണയെയാവും ഇന്ത്യ പരീക്ഷിച്ചേക്കുക. 11ാം നമ്പറിലേക്കു വന്നാല്‍ സാഹചര്യങ്ങള്‍ കൂടി വിലയിരുത്തിയ ശേഷം കുല്‍ദീപ് യാദവിനെയോ, എക്‌സ്ട്രാ സീമറെയോ ഉള്‍പ്പെടുത്തണം'- അഭിഷേക് കൂട്ടിച്ചേര്‍ത്തു.
അഭിഷേകിന്റെ ഇന്ത്യന്‍ 11
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷ് ദുബെ, അര്‍ഷ്ദീപ് സിങ്, ഗുര്‍നൂര്‍ ബ്രാര്‍, കുല്‍ദീപ് യാദവ്/ പേസര്‍.
പ്രസിദ്ധിന്റെ ജോലിഭാരം
'അഫ്ഗാനുമായുള്ള ആദ്യ ഏകദിനത്തില്‍ ഹര്‍ഷ് ദുബെയെ ഇന്ത്യ കളിപ്പിക്കുമെന്നാണ് എനിക്കു തോന്നുന്നത്. കാരണം ഒരു ഇടംകൈയന്‍ സ്പിന്നറെ ടീമില്‍ ആവശ്യമാണ്. അവന്‍ ഓള്‍റൗണ്ടറും കൂടിയാണ്. ഈ വര്‍ഷം ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി ഹര്‍ഷ് കളിച്ചിരുന്നു.

ഏതൊക്കെ ഫാസ്റ്റ് ബൗളര്‍മാരെയാവും ഇന്ത്യ കളിപ്പിക്കുകയെന്നറിയാന്‍ താല്‍പ്പര്യമുണ്ട്. കാരണം പ്രസിദ്ധ് കൃഷ്ണയുടെ ജോലി ഭാരം എങ്ങനെയാവും മാനേജ് ചെയ്യുകയെന്നു കാണാന്‍ ആഗ്രഹിക്കുന്നു. അവന്‍ പരിക്കുകളുടെ തോഴനാണ്. ഒരു പരിക്കിനു ശേഷമാണ് പ്രസിദ്ധ് ഇപ്പോള്‍ മടങ്ങിയെത്തിയിരിക്കുന്നത്'- അഭിഷേക് നായര്‍ പറഞ്ഞു.
'അതിനാല്‍ തന്നെ ഗുര്‍നൂര്‍ ബ്രാറിന് അവസരം നല്‍ക നല്ല ബൗളറാണോയെന്നു ഇന്ത്യക്കു പരീക്ഷിക്കാം. അവന്‍ ഉയരമുള്ള ബൗളറാണ്. ടെസ്റ്റ് ടീമിന്റെയും ഭാഗമായിരുന്നു. അതിനാല്‍ ഗുര്‍നൂറിന് അവസരം കൊടുക്കണം. പ്രിന്‍സ് യാദവും നന്നായി പെര്‍ഫോം ചെയ്തിട്ടുള്ള ബൗളറാണ്. അതിനാല്‍ രണ്ടിലൊരാളെ 11ല്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'- അഭിഷേക് വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

