Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: പ്രസിദ്ധ്, ജയ്‌സ്വാള്‍, രോഹിത് !! തൂത്തുവാരി ഇന്ത്യ; വട്ടപ്പൂജ്യമായി അഫ്ഗാന്റെ മടക്കം

ചെന്നൈ: ഇന്ത്യന്‍ മണ്ണില്‍ നിന്നും ഒറ്റ വിജയം പോലുമില്ലാതെ വെറും വട്ടപ്പൂജ്യമായി അഫ്ഗാനിസ്താന്‍ ടീമിനെ നാട്ടിലേക്കു കെട്ടുകെട്ടിച്ചിരിക്കുകയാണ് ശുഭ്മന്‍ ഗില്ലിന്റെ ടീം ഇന്ത്യ. ആദ്യം ഏക ടെസ്റ്റില്‍ ഇന്നിങ്‌സ് ജയം കൊയ്ത ഇന്ത്യ ഇപ്പോള്‍ ഏകദിന പരമ്പരയും 3-0നു തൂത്തുവാരിയിരിക്കുകയാണ്.

മുന്‍ മല്‍സരങ്ങളിലേതു പോലെ ചെപ്പോക്കിലെ മൂന്നാമങ്കവും യാതൊരു വെല്ലുവിളിയുമില്ലാതെ പാട്ടുംപാടിയാണ് ഇന്ത്യ ജയിച്ചുകയറിയത്. 219 റണ്‍സിന്റെ ചെറിയ ലക്ഷ്യമാണ് ഇന്ത്യക്കു മുന്നില്‍ അഫ്ഗാന്‍ വച്ചത്. പക്ഷെ ഓപ്പണിങ് വിക്കറ്റില്‍ വമ്പന്‍ കൂട്ടുകെട്ടക്കാക്കിയപ്പോള്‍ തന്നെ ഇന്ത്യ വിജയമുറപ്പിച്ചിരുന്നു.

JAISWAL

രോഹിത് ശര്‍മ- യശസ്വി ജയ്‌സ്വാള്‍ ജോടി 22.5 ഓവറില്‍ 170 റണ്‍സാണ് ടീം ടോട്ടലിലേക്കു ചേര്‍ത്തത്. ഒടുവില്‍ വെറും 28.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തല്‍ ഇന്ത്യ 224 റണ്‍സുമായി വിജയത്തിലേക്കു കുതിച്ചെത്തുകയും ചെയ്തു. 20 റണ്‍സോടെ ജയ്‌സ്വാളിനു കൂട്ടായി ശ്രേയസ് അയ്യര്‍ ക്രീസിലുണ്ടായിരുന്നു.

ജയ്‌സ്വാളിന്റെ (110*) രണ്ടാം ഏകദിന സെഞ്ച്വറിയും രോഹിത്തിന്റെ (79) ഫിഫ്റ്റിയുമാണ് ഇന്ത്യന്‍ റണ്‍ചേസ് എളുപ്പമാക്കി മാറ്റിയത്. 86 ബോളില്‍ 14 ഫോറും മൂന്നു സിക്‌സറുമടക്കമാണ് ജയ്‌സ്വാള്‍ ടീമിന്റെ അമരക്കാരനായത്. അദ്ദേഹത്തിന്റെ രണ്ടാം സെഞ്ച്വറിയാണിത്. രോഹിത് 69 ബോളില്‍ ഒമ്പതു ഫോറും മൂന്നു സിക്‌സറുമടിച്ചു. ഒരിക്കല്‍ക്കൂടി നല്ലൊരു തുടക്കം ലഭിച്ചിട്ടും അതു സെഞ്ച്വറിയാക്കി മാറ്റിയെടുക്കാന്‍ ഇന്ത്യക്കായില്ല.

അഫ്ഗാനുമായുള്ള ടെസ്റ്റും ഏകദിനവും കഴിഞ്ഞതോട ഇന്ത്യന്‍ ടീം വരുംദിവസങ്ങളില്‍ യുകെയിലേക്കു തിരിക്കും. 26, 28 തിയ്യതികളിലായി അയര്‍ലാന്‍ഡില്‍ രണ്ടു ടി20കളിലാണ് ഇന്ത്യ ആദ്യം കളിക്കുക.. തുടര്‍ന്ന് ഇംഗ്ലണ്ടില് അഞ്ചു ടി20കളിലും മൂന്നു ഏകദിനങ്ങളും ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. ടി20യില്‍ ശ്രേയസും ഏകദിനത്തില്‍ ഗില്ലുമാണ് ടീമിനെ നയിക്കുന്നത്.

പ്രസിദ്ധ് മാജിക്, രക്ഷകനായി ഹഷ്മത്തുള്ള

ക്യാപറ്റന്റെ ഇന്നിങ്‌സുമായി മുന്നില്‍ നിന്നു നയിച്ച ഹഷ്മത്തുള്ള ഷാഹിദിയുടെ (102) കന്നി സെഞ്ച്വറിയാണ് അഫ്ഗാനിസ്താനെ 218 റണ്‍സിലെത്തിച്ചത്. 131 ബോള്‍ നേരിട്ട അദ്ദേഹം 13 ഫോറും ഒരു സിക്‌സറുമടിച്ചു. ഓള്‍റൗണ്ടര്‍ അസ്മത്തുള്ള ഒമര്‍സായിയാണ് (50) അഫ്ഗാന്റെ മറ്റൊരു പ്രധാന സ്‌കോറര്‍.

10 ഓവറിനുള്ളില്‍ നാലിന് 36ലേക്കു വീണ അഫ്ഗാനെ കളിയുലേക്കു തിരികെ കൊണ്ടുവന്നത് അഞ്ചാം വിക്കറ്റില്‍ ഹഷ്മത്തുള്ള- ഒമര്‍സായ് സഖ്യമാണ്. 114 ബോളില്‍ ഇരുവരും അടിച്ചെടുത്തത് 105 റണ്‍സാണ്.

PRAISDH KRISHNA

അടുത്ത വിക്കറ്റില്‍ മുഹമ്മദ് നബിക്കൊപ്പം 57 റണ്‍സും ഹഷ്മത്തുള്ള കൂട്ടിച്ചേര്‍ത്തു. ആറാമനായിനബി മടങ്ങുമ്പോള്‍ ടീം സ്‌കോറില്‍ 198 റണ്‍സുണ്ടായിരുന്നു. പക്ഷെ വെറും 20 റണ്‍സിനിടെ ശേഷിച്ച നാലു വിക്കറ്റും കൈവിട്ടാണ് അഫ്ഗാന്‍ 44.5 ഓവറില്‍ 218ന് ഓള്‍ഔട്ടായത്.

കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം കുറിച്ച പ്രസിദ്ധ് കൃഷ്ണയാണ് അഫ്ഗാനെ തകര്‍ത്തത്. 8.2 ഓവറില്‍ രണ്ടു മെയ്ഡനടക്കം 23 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു ഇത്.

ടോസിനു ശേഷം അഫ്ഗാന്‍ നായകന്‍ ഹഷ്ത്തമുള്ള ഷാഹിദി ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇരുടീമുകളും അവസാന മല്‍സരത്തിലെ ടീമില്‍ മാറ്റങ്ങളുമായാണ് ഇറങ്ങിയത്.

ഇന്ത്യന്‍ ടീമില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തി. സീനിയര്‍ താരങ്ങളായ കെഎല്‍ രാഹുല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ് എന്നിവര്‍ക്കു ഇന്ത്യ വിശ്രമം നല്‍കുകയായിരുന്നു. പകരം നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷ് ദുബെ, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയവരെ ടീമിലേക്കു കൊണ്ടു വരികയും ചെയ്തു. മറുഭാഗത്ത് അഫ്ഗാന്‍ ടീമിലാവട്ടെ നാലു മാറ്റങ്ങളും വരുത്തി.

നേരത്തേ ധരംശാലയില്‍ നടന്ന ആദ്യ കൡയില്‍ ഏഴു വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ലഖ്‌നൗവിലെ രണ്ടാമങ്കത്തിലും അഫ്ഗാനെ ഇന്ത്യ നിഷ്പ്രഭരാക്കി. 170 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം.

പ്ലെയിങ് 11

ഇന്ത്യ- യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷ് ദുബെ, ഗുര്‍നൂര്‍ ബ്രാര്‍, പ്രസിദ്ധ് കൃഷ്ണ, പ്രിന്‍സ് യാദവ്.

അഫ്ഗാനിസ്താന്‍- റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), ദര്‍വീഷ് റസൂലി, മുഹമ്മദ് നബി, അസ്മത്തുള്ള ഒമര്‍സായി, റാഷിദ് ഖാന്‍, അല്ലാ ഗസന്‍ഫര്‍, സിയ ഉര്‍ റഹ്മാന്‍ ഷെരീഫി, ഫരീദ് അഹ്മദ് മാലിക്.

Story first published: Saturday, June 20, 2026, 13:31 [IST]
Other articles published on Jun 20, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+