Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: ഇഷാനടക്കം 2 പേര്‍ പുറത്ത്! ജയിച്ച ടീം വീണ്ടും മാറ്റാന്‍ ഇന്ത്യ, മൂന്നാമങ്കത്തിലെ 11

ചെന്നൈ: അഫ്ഗാനിസ്താനുമായുള്ള ഏകദിന പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെ ടീം ഇന്ത്യ മൂന്നാമത്തെയും അവസാനത്തെയും അങ്കത്തിനൊരുങ്ങുന്നു. ശനിയാഴ്ച ഉച്ചയ്ക്കു 1.30 മുതല്‍ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് അപ്രസക്തമായി മാറിയ അവസാനത്തെ മല്‍സരം.

ആദ്യ രണ്ടു കളികളും ആധികാരികമായി ജയിച്ച ശുഭ്മന്‍ ഗില്ലും സംഘവും ഇതു തുടരാനുറച്ചായിരിക്കും ചെപ്പോക്കിലെത്തുക. മറുഭാഗത്ത് അഫ്ഗാനാവട്ടെ ഒരു കളിയെങ്കിലും ഇന്ത്യന്‍ മണ്ണില്‍ ജയിച്ച് തലയുയര്‍ത്തി നാട്ടിലേക്കു മടങ്ങാനായിരിക്കും ആഗ്രഹിക്കുക.

INDIAN TEAM

ധരംശാലയിലെ ആദ്യ മാച്ചില്‍ ഏഴു വിക്കറ്റിനും ലഖ്‌നൗവിലെ രണ്ടാമത്തെ കളിയില്‍ 170 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചുകയറിയത്. ഈ രണ്ടു മല്‍സരങ്ങളിലും വ്യത്യസ്ത ലുക്കിലുള്ള ടീമുകളെയാണ് ഇന്ത്യ അണിനിരത്തിയത്. ഇനി മൂന്നാമത്തെ മാച്ചിലും തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു ഇലവനെയും ഇറക്കിയേക്കും. സാധ്യതാ ലൈനപ്പ് എങ്ങനെയാവുമെന്നു നോക്കാം.

IND vs IRE: സഞ്ജുവിനോടു സോണി സിക്‌സിന്റെ 'കൊടുംചതി'!! വൈഭവ് വരെയുണ്ട്, ആരാധകരോഷം

IND vs IRE: സഞ്ജുവിനോടു സോണി സിക്‌സിന്റെ 'കൊടുംചതി'!! വൈഭവ് വരെയുണ്ട്, ആരാധകരോഷം

ടീമിലെ മാറ്റങ്ങളെന്ത്?

ലഖ്‌നൗവിലെ എകാന സ്‌റ്റേഡിയത്തില്‍ വമ്പന്‍ ജയം കൊയ്ത ഇലവനില്‍ പ്രധാനമായും രണ്ടു മാറ്റങ്ങളാവും ഇന്ത്യ വരുത്തിയേക്കുക. കഴിഞ്ഞ കളിയിലെ സെഞ്ച്വറി വീരനും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ ഇഷാന്‍ കിഷന് ചെപ്പോക്കില്‍ ഇന്ത്യ വിശ്രമം നല്‍കിയേക്കും.

കാരണം അവസാന കളിയില്‍ ഫീല്‍ഡ് ചെയ്യവെ പിറകിലേക്കു ഓടിയ ശേഷം ചാടിയുയര്‍ന്ന് ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അടിതെറ്റി വീണ് ഇഷാന്റെ തോള്‍ ഭാഗത്തു പരിക്കേറ്റിരുന്നു. കടുത്ത വേദനയെ തുടര്‍ന്ന് അദ്ദേഹം ഗ്രൗണ്ട് വിടുകയും ചെയ്തിരുന്നു.

സഞ്ജുവിനെ ക്യാപ്റ്റനാക്കൂ, സച്ചിനും ഗംഭീറും പറഞ്ഞു!! എന്നിട്ടും നടക്കാത്തതിന്റെ കാരണം പറഞ്ഞ് അച്ഛന്‍

സഞ്ജുവിനെ ക്യാപ്റ്റനാക്കൂ, സച്ചിനും ഗംഭീറും പറഞ്ഞു!! എന്നിട്ടും നടക്കാത്തതിന്റെ കാരണം പറഞ്ഞ് അച്ഛന്‍

ഇഷാന്റെ ഈ പരിക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്ന കാര്യം വ്യക്തമല്ല. പൂര്‍ണ ഫിറ്റാണെങ്കില്‍ മാത്രമേ അദ്ദേഹത്തെ ഇന്ത്യ കളിപ്പിക്കാനിടയുള്ളൂ. കാരണം ഈ മാസം 26ന് തുടങ്ങാനിരിക്കുന്ന അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ടി20 ടീമിന്റെ ഭാഗമാണ ഇഷാന്‍. അദ്ദേഹത്തിന്റെ സേവനം ടീമിന് അവിടെ ഏറെ പ്രധാനവുമാണ്.

അതുകൊണ്ടു തന്നെ റിസ്‌കെടുത്ത് ഇഷാനെ മൂന്നാം ഏകദിനത്തില്‍ കളിപ്പിക്കാനും സാധ്യതയില്ല. അദ്ദേഹമില്ലെങ്കിലും ഇന്ത്യന്‍ ബാറ്റിങ് ഏറെ ശക്തം തന്നെയാണ്. ഇഷാന് പുറത്തിരിക്കേണ്ടിവന്നാലും അതു ടീമിനെ കാര്യമായി ബാധിക്കാനുമിടയില്ല.

ISHAN KISHAN

ആദ്യ ഏകദിനത്തില്‍ മൂന്നാം നമ്പറിലും കഴിഞ്ഞ കളിയില്‍ നാലാം നമ്പറിലുമാണ ഇഷാന്‍ ബാറ്റ് ചെയയ്ത്. അദ്ദേഹം പുറത്തിരുന്നാല്‍ പുതിയൊരു ടോപ്പ്് സിക്‌സിനെയാവും മൂന്നാമങ്കത്തില്‍ ഇന്ത്യ പരീക്ഷിക്കുക. ഓപ്പണിങില്‍ കഴിഞ്ഞ മാച്ചിലേതു പോലെ തന്നെ രോഹിത് ശര്‍മയ്‌ക്കൊപ്പം യശസ്വി ജയ്‌സ്വാള്‍ തന്നെ ഇറങ്ങും.

മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ തുടര്‍ന്നും കളിക്കും. പക്ഷെ നാലില്‍ ഇഷാന്റെ അഭാവത്തില്‍ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ ഊഴമായിരിക്കും. അതിനു ശേഷം അഞ്ചില്‍ സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുല്‍ ബാറ്റ് ചെയ്യും. ആറാമനായി സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി തിരിച്ചെത്തും. ഇഷാന്റെ പകരമായിരിക്കും ഇത്.

IND vs ENG: കോലിയടക്കം 3 സൂപ്പര്‍ താരങ്ങള്‍ റിട്ടേണ്‍സ്, സഞ്ജുവില്ല!! ഏകദിനത്തിലെ മാറ്റങ്ങളിങ്ങനെ

IND vs ENG: കോലിയടക്കം 3 സൂപ്പര്‍ താരങ്ങള്‍ റിട്ടേണ്‍സ്, സഞ്ജുവില്ല!! ഏകദിനത്തിലെ മാറ്റങ്ങളിങ്ങനെ

ഏഴാം നമ്പറില്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറെ കണ്ടേക്കില്ല. പകരം മറ്റൊരു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ഹര്‍ഷ് ദുബെയെ തിരികെ കൊണ്ടു വരാനിടയുണ്ട്. ആദ്യ മാച്ചിലൂടെ അരങ്ങേറുകയും മൂന്നു വിക്കറ്റുകളെടുക്കുകയും ചെയ്തിട്ടും ലഖ്‌നൗവില്‍ ഹര്‍ഷിനെ ഇന്ത്യ കളിപ്പിച്ചില്ല.

വന്‍ ഫ്‌ളോപ്പായ വാഷിയേക്കാള്‍ സ്ഥാനം അര്‍ഹിക്കുന്നത് അദ്ദേഹം തന്നെയാണ്. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവ് തന്നെ തുടരുമ്പോള്‍ പേസ് നിരയില്‍ അര്‍ഷ്ദീപ് സിങിനു കൂട്ടായി ഈ പരമ്പരയിലൂടെ അരങ്ങേറിയ ഗുര്‍നൂര്‍ ബ്രാറും പ്രിന്‍സ് യാദവുമുണ്ടാവും.

മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ സാധ്യതാ 11

രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷ് ദുബെ, കുല്‍ദീപ് യാദവ്, അര്‍ഷ്ജദീപ് സിങ്, ഗുര്‍നൂര്‍ ബ്രാര്‍, പ്രിന്‍സ് യാദവ്.

Story first published: Friday, June 19, 2026, 6:54 [IST]
Other articles published on Jun 19, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+