Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: കോലി തിരിച്ചെത്തും, 2 പേര്‍ പുറത്തേക്ക്- രണ്ടാം ടി20യിലെ ഇന്ത്യയുടെ സാധ്യതാ 11

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ടി20യില്‍ തകര്‍പ്പന്‍ ജയം ഇന്ത്യ നേടിയെടുത്തിരിക്കുകയാണ്. ആറ് വിക്കറ്റിനാണ് രോഹിത് ശര്‍മയും സംഘവും ജയം നേടിയത്. ആദ്യം ബാറ്റു ചെയ്ത അഫ്ഗാന്‍ മുന്നോട്ട് വെച്ച 159 റണ്‍സ് വിജയലക്ഷ്യം അനായാസം ഇന്ത്യ മറികടക്കുകയായിരുന്നു. 15 പന്തും ആറ് വിക്കറ്റും ബാക്കിയാക്കിയാണ് ഇന്ത്യ ജയം നേടിയെടുത്തത്. ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഇല്ലാതിരുന്ന രണ്ട് താരങ്ങള്‍ രണ്ടാം ടി20യിലൂടെ തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്.

വിരാട് കോലിയും യശ്വസി ജയ്‌സ്വാളും രണ്ടാം ടി20യില്‍ കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും പ്ലേയിങ് 11ലേക്കെത്തുമ്പോള്‍ ആരുടെയൊക്കെ സീറ്റാവും തെറിക്കുക?. നേരത്തെ തന്നെ രോഹിത് ശര്‍മയും യശ്വസി ജയ്‌സ്വാളുമാവും ഇന്ത്യയുടെ ഓപ്പണര്‍മാരെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പറഞ്ഞിരുന്നു. എന്നാല്‍ ജയ്‌സ്വാളിന് പരിക്കേറ്റതോടെ രോഹിത്തിനൊപ്പം ശുബ്മാന്‍ ഗില്‍ ഓപ്പണര്‍ സ്ഥാനത്തേക്കെത്തുകയായിരുന്നു. മികച്ച ഷോട്ടുകളോടെ തുടങ്ങിയ ഗില്ലിന് ടീമിന്റെ വിജയ ശില്‍പ്പിയാവാന്‍ സാധിച്ചില്ല.

കൂടാതെ രോഹിത് ശര്‍മയെ റണ്ണൗട്ടാക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ വലിയ ചര്‍ച്ചകളുമുണ്ടായി. രോഹിത് ശര്‍മ ശുബ്മാനോട് കയര്‍ക്കുകയും ചെയ്തിരുന്നു. രോഹിത്തിനൊപ്പം ജയ്‌സ്വാള്‍ ഉള്ളപ്പോള്‍ ശുബ്മാന് വഴിമാറിക്കൊടുക്കേണ്ടി വരും. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ജയ്‌സ്വാളും വലം കൈയനായ രോഹിത്തും ചേര്‍ന്ന് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നതാണ് ഇന്ത്യക്കും ഗുണം ചെയ്യുക. ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്ന താരമാണ് ജയ്‌സ്വാള്‍.

മൂന്നാം നമ്പറിലേക്ക് വിരാട് കോലിയെത്തുമ്പോള്‍ ശുബ്മാന് ഈ സ്ഥാനവും പ്രതീക്ഷിക്കാനാവില്ല. ശുബ്മാനെ ഇന്ത്യ പ്ലേയിങ് 11ന് പുറത്തിരുത്താനാണ് സാധ്യത. വിരാട് കോലി തിരിച്ചെത്തുമ്പോള്‍ ആരാവും വഴിമാറുക?. തിലക് വര്‍മ പുറത്താകാനുള്ള സാധ്യതയാണ് കൂടുതല്‍. ആദ്യ മത്സരത്തില്‍ തിലക് വലിയൊരു പ്രകടനം നടത്തിയിട്ടില്ല. മൂന്നാം നമ്പറിലിറങ്ങിയ തിലകിന് 22 പന്തില്‍ 26 റണ്‍സാണ് നേടാനായത്. മാച്ച് വിന്നറാവാന്‍ അദ്ദേഹത്തിന് സാധിക്കാതെ പോയി.

shivam dube, rinku singh

യുവതാരത്തെ സ്പിന്‍ ഓള്‍റൗണ്ടറായാണ് ഇന്ത്യ പരിഗണിക്കുന്നത്. എന്നാല്‍ ബൗളിങ്ങില്‍ കൂടുതല്‍ അവസരം നല്‍കുന്നില്ല. ഈ സാഹചര്യത്തില്‍ കോലി വരുമ്പോള്‍ തിലക് പുറത്താവാനാണ് സാധ്യത. നാലാം നമ്പറില്‍ ശിവം ദുബെ തന്നെ തുടര്‍ന്നേക്കും. ഇന്ത്യക്കായി മാച്ച് വിന്നിങ് പ്രകടനമാണ് ദുബെ കാഴ്ചവെച്ചത്. ബൗളിങ്ങില്‍ ഒരു വിക്കറ്റ് നേടിയ ദുബെ ബാറ്റിങ്ങില്‍ പുറത്താവാതെ 60 റണ്‍സുമായി ഇന്ത്യയുടെ ഹീറോയായി മാറി.

സ്പിന്നര്‍മാരെ നന്നായി നേരിടാന്‍ കെല്‍പ്പുള്ള ദുബെ ടി20 ലോകകപ്പിലും സീറ്റ് നേടുമെന്ന് തോന്നിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. തന്റെ മികച്ച ഫിറ്റ്‌നസിനെ മുതലാക്കി കളിക്കാന്‍ ദുബെക്ക് സാധിക്കുന്നു. മധ്യനിരയില്‍ സഞ്ജു സാംസണ്‍ ഇടം പ്രതീക്ഷിക്കേണ്ട. വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മ തുടരും. 20 പന്തില്‍ 31 റണ്‍സുമായി ഒന്നാം ടി20യില്‍ മികച്ച പ്രകടനമാണ് ജിതേഷ് കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ വരുന്ന മത്സരങ്ങളിലും താരം തുടരും.

ഇന്ത്യ ടി20 ലോകകപ്പില്‍ വലിയ പരിഗണന ജിതേഷിന് നല്‍കിയേക്കും. എന്നാല്‍ സഞ്ജു നിലവില്‍ ലോകകപ്പ് പദ്ധതികളുടെ ഭാഗമല്ല. ഇഷാന്‍ കിഷന്‍ വിശ്രമം ആവശ്യപ്പെട്ടതോടെയാണ് സഞ്ജുവിന് ടീമിലേക്ക് വിളി ലഭിച്ചത്. പക്ഷെ പ്ലേയിങ് 11ല്‍ ഇടം പ്രതീക്ഷിക്കാനാവില്ല. റിങ്കു സിങ്ങിന്റെ സ്ഥാനത്തിന് ചോദ്യമില്ല. എംഎസ് ധോണിക്ക് ശേഷം ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ഫിനിഷറായി റിങ്കു മാറിക്കഴിഞ്ഞു. ആദ്യ ടി20യിലും റിങ്കു തിളങ്ങി.

9 പന്തില്‍ 16 റണ്‍സെടുത്ത റിങ്കു തകര്‍പ്പനൊരു ക്യാച്ചും സ്വന്തമാക്കി. ഇന്ത്യ സ്പിന്‍ നിരയില്‍ മാറ്റം വരുത്തിയേക്കും. വാഷിങ്ടണ്‍ സുന്ദറെ പുറത്തിരുത്തി അക്ഷര്‍ പട്ടേലിനേയും രവി ബിഷ്‌നോയിയേയും കളിപ്പിക്കാനാണ് സാധ്യത. അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍ എന്നിവരോടൊപ്പം മൂന്നാം പേസറായി ആവേശ് ഖാന്‍ എത്തിയേക്കും. സീനിയര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് ഇന്ത്യ പ്ലേയിങ് 11ല്‍ ഇടം നല്‍കിയേക്കില്ല. താരത്തിന് വിശ്രമം നല്‍കിയേക്കും.

ഇന്ത്യയുടെ സാധ്യതാ 11: രോഹിത് ശര്‍മ, യശ്വസി ജയ്‌സ്വാള്‍, വിരാട് കോലി, ശിവം ദുബെ, ജിതേഷ് ശര്‍മ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, രവി ബിഷ്‌നോയ്, മുകേഷ് കുമാര്‍

Story first published: Friday, January 12, 2024, 10:57 [IST]
Other articles published on Jan 12, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+