IND vs AFG: ജയിച്ച ടീം മാറ്റാന്‍ ഇന്ത്യ!! തെറിക്കുക ഒരാള്‍, പകരം പുതുമുഖം? രണ്ടാമങ്കത്തിലെ 11
ലഖ്‌നൗ: ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള ഏകദിന പരമ്പരയിലെ നിര്‍ണായകമായ രണ്ടാമങ്കം ബുധനാഴ്ച പകലും രാത്രിയുമായി എകാന സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 2-0ന്റെ അപരാജിത ലീഡ് സ്വന്തമാക്കാനായിരിക്കും ശുഭ്മന്‍ ഗില്ലിന്റെയും സംഘത്തിന്റെയും ലക്ഷ്യം.
നേരത്തേ മഴയെ തുടര്‍ന്ന് 25 ഓവര്‍ വീതമായി വെടിക്കുറച്ച ധരംശാലയിലെ ആദ്യ കളിയില്‍ ഏഴു വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. റഹ്മാനുള്ള ഗുര്‍ബാസിന്റെ വെടിക്കെട്ട് സെഞ്ച്വറിയില്‍ അല്‍പ്പം പതറിയതൊഴിച്ചാല്‍ കളിയില്‍ ഭൂരിഭാഗവും മികച്ചുനിന്നത് ഇന്ത്യയാണ്.
രണ്ടാം ഏകദിനത്തിലും ഇതേ പ്രകടനം ആവര്‍ത്തിക്കാമെന്ന ശുഭപ്രതീക്ഷയില്‍ തന്നെയാവും ഗില്ലും സംഘവും. പക്ഷെ ആദ്യ കളിയിലെ വിന്നിങ് കോമ്പിനേഷനില്‍ ഇന്ത്യ മാറ്റം വരുത്തിയേക്കും. ലഖ്‌നൗവിലെ രണ്ടാമത്തെ മാച്ചില്‍ ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് 11 എങ്ങനെയാവുമെന്നു നോക്കാം.

ടീമിലെ മാറ്റമെന്ത്?
രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ വലിയ അഴിച്ചുപണികളൊന്നും നടത്താന്‍ സാധ്യതയില്ല. കാരണം നിലവിലെ സ്‌ക്വാഡുകളില്‍ ഇന്ത്യക്കു ഓപ്ഷനുകള്‍ കുറവാണ്.
അതിനാല്‍ ആദ്യ കളിയിലെ ഇലവനില്‍ ഒരു മാറ്റം മാത്രമേ ലഖ്‌നൗവിലെ രണ്ടാമങ്കത്തില്‍ ഇന്ത്യ വരുത്തിയേക്കുകയുള്ളൂ. ഇതാവട്ടെ ബൗളിങിലുമായിരിക്കും.
അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്കൊപ്പം മൂന്നാം പേസറായി പുതമുഖ താരം ഗുര്‍നൂര്‍ ബ്രാറിനെയും ആദ്യ കളിയില്‍ ഇന്ത്യ പരീക്ഷിച്ചിരുന്നു. മൂന്നു വിക്കറ്റുകളുമായി ഇന്ത്യന്‍ ബൗളര്‍മരില്‍ ബ്രാര്‍ ഏറ്റവും മികച്ചു നില്‍ക്കുകയും ചെയ്തു. അദ്ദേഹത്തെ അടുത്ത മാച്ചിലും ഇന്ത്യ നിലനിര്‍ത്തുമെന്നതില്‍ സംശയമില്ല.
പക്ഷെ പ്രസിദ്ധിന്റെ കഴിഞ്ഞ മാച്ചിലെ പ്രകടനം തീര്‍ത്തും നിരാശാജനകമായിരുന്നു. ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല ബൗളിങില്‍ യാതൊരു ഇംപാക്ടുമുണ്ടാക്കിയതുമില്ല. അതിനാല്‍ രണ്ടാം ഏകദിനത്തില്‍ പ്രസിദ്ധിനു പകരം പുതുമുഖ ഫാസ്റ്റ് ബൗളര്‍ പ്രിന്‍സ് യാദവിനെ ഇന്ത്യ പരീക്ഷിച്ചേക്കും.
കഴിഞ്ഞ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി ഉജ്ജ്വല ബൗളിങ് കാഴ്ചവച്ച പ്രിന്‍സ് ആദ്യ ഏകദിനത്തില്‍ ഉറപ്പായും അരങ്ങേറുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചാണ് അധികമാര്‍ക്കുമറിയാത്ത ബ്രാറിനെ ടീം മാനേജ്‌മെന്റ് പരീക്ഷിച്ചത്. ഈ ചൂതാട്ടം ഫലം കാണുകയും ചെയ്തു.

ഇനി പ്രിന്‍സിന്റെ ഊഴമായിരിക്കും. അര്‍ഷ്ദീപ്, ബ്രാര്‍ എന്നിവര്‍ക്കൊപ്പം വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള പ്രിന്‍സ് കൂടി ചേരുന്നതോടെ പേസാക്രമണത്തിനു മൂര്‍ച്ചയും കൂടും. പുതിയ പേസ് ത്രയം അഫ്ഗാന്‍ ബാറ്റിങ് നിരയില്‍ വലിയ നാശവും വിതച്ചേക്കും. പ്രസിദ്ധിനു പകരം പ്രിന്‍സ് വരുന്നതൊഴിച്ചാല്‍ ഇലവനില്‍ മറ്റു മാറ്റങ്ങളൊന്നും ഇന്ത്യ വരുത്തിയേക്കില്ല.
സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനു തുടര്‍ച്ചയായി രണ്ടാമത്തെ മാച്ചിലും ബെഞ്ചില്‍ തന്നെയാവും സ്ഥാനം. കഴിഞ്ഞ മല്‍സരത്തിലൂടെ അരങ്ങേറുകയും മൂന്നു വിക്കറ്റുകളെടുക്കുകയും ചെയ്ത സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ഹര്‍ഷ് പട്ടേലിനെ അടുത്ത കളിയിലും ഇന്ത്യ നിലനിര്‍ത്തുക തന്നെ ചെയ്യും.
കൂടാതെ വിരാട് കോലിയുടെ ബാക്കപ്പായി എത്തിയ യശസ്വി ജയ്‌സ്വാളിലും അടുത്ത മാച്ചില്‍ അവസരം കിട്ടിയേക്കില്ല. പകരം ഇഷാന്‍ കിഷന്‍ തന്നെയാവും മൂന്നാം നമ്പറില്‍ തുടര്‍ന്നും കളിച്ചേക്കുക.
രണ്ടാം ഏകദിനത്തിലെ ഇന്ത്യന്‍ സാധ്യതാ 11
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷ് ദുബെ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്, ഗുര്‍നൂര്‍ ബ്രാര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

