Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: 349 റണ്‍സടിച്ചിട്ടും തിലകിന്റെ ടീം ഇന്ത്യ പൊട്ടി!! സംഭവിച്ചതിങ്ങനെ, വില്ലനാര്?

ദാംബുള്ള: ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ രണ്ടാമങ്കത്തില്‍ തിലക് വര്‍മ നയിച്ച ഇന്ത്യന്‍ എ ടീമിന് ഞെട്ടിക്കുന്ന തോല്‍വി. അഫ്ഗാനിസ്താന്‍ എ ടീമാണ് കിരീട ഫേവറിറ്റുകള്‍ കൂടിയായ തിലക് വര്‍മ നയിച്ച ടീം ഇന്ത്യക്കു അപ്രതീക്ഷിത ഷോക്ക് നല്‍കിയത്.

നേരത്തേ പരമ്പരയിലെ ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ ശ്രീലങ്കയെ എട്ടു റണ്‍സിനു വീഴ്ത്താന്‍ ഇന്ത്യക്കായിരുന്നു. പക്ഷെ അഫ്ഗാനെതിരേ ജയമാവര്‍ത്തിക്കാന്‍ തിലകിനും സംഘത്തിനുമായില്ല. 349 റണ്‍സിന്റെ കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയിട്ടും ഇന്ത്യക്കു ജയിക്കാനായില്ലെന്നതാണ് നിരാശാജനകമായ കാര്യം.

INDIAN A TEAM

അപ്രതീക്ഷിത തോല്‍വി

അഫ്ഗാനിസ്താന്‍ എ ടീമുമായുള്ള മല്‍സരത്തില്‍ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം നാലു റണ്‍സിന്റെ പരാജയമാണ് ഇന്ത്യന്‍ എ ടീമിനു നേരിടേണ്ടി വന്നത്. മഴയെ തുടര്‍ന്ന് മല്‍സരം 49 ഓവറുകള്‍ വീതമായി വെട്ടിക്കുറച്ചിരുന്നു.

IPL 2027: മുംബൈ ക്യാപ്റ്റനായി ശ്രേയസ്!! ഹാര്‍ദിക്കും സൂര്യയും ഈ ടീമുകളെ നയിക്കും, വന്‍ ട്വിസ്റ്റ്?

IPL 2027: മുംബൈ ക്യാപ്റ്റനായി ശ്രേയസ്!! ഹാര്‍ദിക്കും സൂര്യയും ഈ ടീമുകളെ നയിക്കും, വന്‍ ട്വിസ്റ്റ്?

ടോസ് നഷ്ടമായി ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ശേഷം ഒമ്പതു വിക്കറ്റിനാണ് ഇന്ത്യന്‍ എ ടീം 349 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഈ സ്‌കോര്‍ ടീമിനു ഉറപ്പായും രണ്ടാം ജയം നേടിത്തരുമെന്നും പ്രതീക്ഷിച്ചിരുന്നു.

പ്രഭ്‌സിമ്രന്‍ സിങ് 85 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായപ്പോള്‍ ക്യാപ്റ്റന്‍ തിലക് വര്‍മയും റുതുരാജ് ഗെയ്ക്വാദും 66 റണ്‍സ് വീതവുമെടുത്തു. കൗമാര സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയാണ് (22 ബോളില്‍ 44) മറ്റൊരു പ്രധാന സ്‌കോറര്‍.

പക്ഷെ അഫ്ഗാനും ഇതേ നാണയത്തില്‍ തിരിച്ചടിക്കുകയായിരുന്നു. റണ്‍ചേസില്‍ ഇന്ത്യക്കു വെല്ലുവിളിയുര്‍ത്തി അവര്‍ മുന്നേറവെ 25.5 ഓവറുകള്‍ക്കു ശേഷം വീണ്ടും മഴയെത്തിയതോടെ കളി നിര്‍ത്തേണ്ടി വന്നു. ഇതോടെ വിജയികളെ കണ്ടെത്താന്‍ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമം പരീക്ഷിക്കുകയായിരുന്നു.

ഈ നിയമപ്രകാരം അഫ്ഗാന്‍ സ്‌കോര്‍ ബോര്‍ഡില്‍ 25.5 ഓവറില്‍ വേണ്ടിയിരുന്നത് 174 റണ്‍സായിരുന്നു. പക്ഷെ അഫ്ഗാന്‍ ഈ സമയത്തു 177 റണ്‍സെടുത്തതിനാല്‍ അവരെ നാലു റണ്‍സിനു വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യയുടെ മോശം ബൗളിങ് തന്നെയാണ് അഫ്ഗാന് ഗുണം ചെയ്തതെന്നു നിസംശയം പറയാം.

UK Tour: ഇവര്‍ക്കു 'ലോട്ടറി'!! ഫോമൗട്ടായിട്ടും ഇന്ത്യന്‍ ടി20 ടീമില്‍, ആരൊക്കെ?

UK Tour: ഇവര്‍ക്കു 'ലോട്ടറി'!! ഫോമൗട്ടായിട്ടും ഇന്ത്യന്‍ ടി20 ടീമില്‍, ആരൊക്കെ?

വീണ്ടും മഴയെത്തിയാല്‍ ഡെക്ക്‌വര്‍ത്ത് നിയമം പ്രാബല്യത്തില്‍ വരാന്‍ സാധ്യതയുള്ളതു കൊണ്ടു തന്നെ ഇതു മനസ്സിലാക്കി കുറേക്കൂടി അച്ചടക്കത്തോടെ ഇന്ത്യ ബൗള്‍ ചെയ്യേണ്ടയിരുന്നു. എങ്കില്‍ അഫ്ഗാനെ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമുള്ള സ്‌കോര്‍ മറികടക്കാതിരിക്കാതെ നിര്‍ത്താനും ഇ്ന്ത്യക്കു സാധിച്ചേനെ.

TILAK VARMA

പുറത്താവാതെ 75 റണ്‍സെടുത്ത അഫ്ഗാന്‍ ക്യാപ്റ്റനും ഓപ്പണറുമായ ഇമ്രാന്‍ മിറാണ് അഫ്ഗാന്റെ ടോപ്‌സ്‌കോററായത്. 70 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ആറു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. മിര്‍ തന്നെയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. പുറത്താവാതെ 51 റണ്‍സെടുത്ത ബാഹിര്‍ ഷായും ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ഇന്ത്യന്‍ ബൗളര്‍മാരില്‍ അനുകുല്‍ റോയിയൊഴികെ (4.80) ബാക്കിയുളളവരെല്ലാം ആറോ അതില്‍ കൂടുതലോ ഇക്കോണമി റേറ്റില്‍ റണ്‍സ് വിട്ടുകൊടുത്തു. സൂര്യാന്‍ഷ് ഷെഡ്‌ഗെയാണ് (9.50 ഇക്കോണമി റേറ്റ്) ഏറ്റവുമധികം തല്ലുവാങ്ങിയത്. അര്‍ഷദ് ഖാന്റെ ഇക്കോണമി റേറ്റ് 7.60ഉം അന്‍ഷുല്‍ കംബോജിന്റേത് 7.20ഉം ആയിരുന്നു.

ബൗളര്‍മാര്‍ കുറേക്കൂടി മികച്ച ബൗളിങ് കാഴ്ചവച്ചിരുന്നെങ്കില്‍ ഇന്ത്യ ഉറപ്പായും ജയിക്കേണ്ടിയുന്ന മല്‍സരമാണിത്. അവരുടെ റണ്‍റേറ്റിനു മൂക്കുകയറിടാന്‍ സാധിക്കാതെ പോയത് ഇന്ത്യയെ പരാജയത്തിലേക്കു തള്ളിയിടുകയും ചെയ്തു. നേരത്തേ ശ്രീലങ്കന്‍ എ ടീമുമായുള്ള ആദ്യ മല്‍സരത്തില്‍ തോല്‍വിയുടെ വക്കില്‍ നിന്നാണ് ഇന്ത്യ കഷ്ടിച്ച് എട്ടു റണ്‍സിന്റെ നാടകീയ ജയവുമായി രക്ഷപ്പെട്ടത്.

Story first published: Thursday, June 11, 2026, 19:13 [IST]
Other articles published on Jun 11, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+