14ന് 'ഔട്ടായ' ഗുര്‍ബാസ് എടുത്തത് 102!! വില്ലനായത് രോഹിത്, അര്‍ഷ്ദീപ് ചെയ്തതിങ്ങനെ
ധരംശാല: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ടോസിനു ശേഷം ബാറ്റിങിനു അയക്കപ്പെട്ട അഫ്ഗാനിസ്താന് മികച്ച തുടക്കമാണ് ലഭിച്ചത്. തുടക്കത്തില്‍ മൂന്നു വിക്കറ്റുകള്‍ നഷ്ടമായെങ്കിലും റഹ്മാനുള്ള ഗുര്‍ബാസിന്റെ വെടിക്കെട്ട് സെഞ്ച്വറി അഫ്ഗാനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. മഴ കാരണം 25 ഓവര്‍ വീതമായി കളി വെട്ടിക്കുറച്ചിരുന്നു.
16 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ അഫ്ഗാന്‍ നാലു വിക്കറ്റിനു 143 റണ്‍സെടുത്തിട്ടുണ്ട്. ഒമ്പതിനു മുകളില്‍ ഇക്കോണമി റേറ്റിലാണ് അഫ്ഗാന്റെ കുതിപ്പ്. വെറും 51 ബോളില്‍ 102 റണ്‍സ് വാരിക്കൂട്ടിയാണ് ഗുര്‍ബാസ് ക്രീസ് വിട്ടത്. എട്ടു വീതം ഫോറും സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

വെറും 14 റണ്‍സില്‍ ഗുര്‍ബാസിനെ പുറത്താക്കാന്‍ ഇന്ത്യക്കു അവസരം ലഭിച്ചിരുന്നു. എന്നാല്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ വലിയൊരു പിഴവ് കാരണം ഉറച്ച വിക്കറ്റ് ഇന്ത്യക്കു ഉറച്ച വിക്കറ്റ് നഷ്ടമാവുകയായിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാം.
ഗുര്‍ബാസിന്റെ രക്ഷപ്പെടല്‍
അഫ്ഗാനിസ്താന്‍ ഇന്നിങ്‌സിലെ മൂന്നാമത്തെ ഓവറില്‍ തന്നെയായിരുന്നു സംഭവം. അര്‍ഷ്ദീപ് സിങെറിഞ്ഞ ഈ ഓവറിലെ മൂന്നാമത്തെ ബോളില്‍ സെദിഖുള്ള അതെല്‍ (0) വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു. ഇതോടെ അഫ്ഗാന്‍ രണ്ടിന് 16 റണ്‍സിലേക്കും തകര്‍ന്നു.
പുതുതായി ക്രീസിലെത്തിയ റഹ്മത്ത് ഷാ നാലാത്തെ ബോളില്‍ സിംഗിളടുത്ത് റഹ്മാനുള്ള ഗുര്‍ബാസിന് സ്‌ട്രൈക്ക് കൈമാറി. അടുത്തത് ഒരു ഗുഡ് ലെങ്ത്ത് ബോളായിരുന്നു. ബോള്‍ നേരെ ഗുര്‍ബാസിന്റെ പാഡുകളില്‍ പതിക്കുകയും ചെയ്തു. പിന്നാലെ അര്‍ഷ്ദീപിന്റെയും വിക്കറ്റ് പിന്നില്‍ കീപ്പര്‍ ഇഷാന്‍ കിഷനടക്കമുള്ളവരുടെയും ശക്തമായ എല്‍ബിഡബ്ല്യു അപ്പീല്‍.

പക്ഷെ അംപയര്‍ നോട്ടൗട്ട് വിധിക്കുകയായിരുന്നു. എന്നാല്‍ റിവ്യു എടുക്കാമെന്ന അഭിപ്രായമായിരുന്നു അര്‍ഷ്ദീപിന്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനോടു അദ്ദേഹം ഇക്കാര്യം പറയുകയും ചെയ്തു. എന്നാല്‍ ഗില്ലിന് റിവ്യു എടുക്കാന്‍ അത്ര താല്‍പ്പര്യമില്ലായിരുന്നു. അദ്ദേഹം ഇഷാനോടും സ്ലിപ്പിലുള്ള രോഹിത് ശര്‍മയോടുമെല്ലാം അഭിപ്രായം തേടുകയും ചെയ്തു.
എന്നാല്‍ ബാറ്റില്‍ എഡ്ജുണ്ടെന്നും റിവ്യു വേണ്ടെന്നുമായിരുന്നു രോഹിത്തിന്റെ ഉപദേശം. ഇതോടെ ഗില്‍ റിവ്യു വേണ്ടെന്നും വയ്ക്കുകയായിരുന്നു. ഇതോടെ അര്‍ഷ്ദീപ് നിരാശനാവുകയും ചെയ്തു. എന്നാല്‍ ഈ ഓവറിനുള്ള ശേഷം റീപ്ലേ സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ ഇന്ത്യന്‍ ടീം ശരിക്കും ഞെട്ടുക തന്നെ ചെയ്തു.
ബാറ്റില്‍ എഡ്ജില്ലായിരുന്നെന്നും ബോള്‍ നേരെ മിഡില്‍ സ്റ്റംപിലായിരിക്കും പതിക്കുകയെന്നും റീപ്ലേയില്‍ തെളിഞ്ഞു. ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യവെയാണ് അര്‍ഷ്ജദീപ് ഇതു കണ്ടത്.
വളരെ ക്ഷുഭിതനും നിരാശനുമായ അദ്ദേഹം ഗില്ലിനെ നോക്കി എന്തുകൊണ്ടാണ് റിവ്യു എടുക്കാതിരുന്നതെന്നു ആംഗ്യവും കാണിക്കുന്നുണ്ടായിരുന്നു. ഇന്ത്യ റിവ്യു എടുത്തിരുന്നെങ്കില്‍ വെറും 14 റണ്‍സിന് ഗുര്‍ബാസ് പുറത്തായേനെ. പക്ഷെ രോഹിത്തിനെ വിശ്വസിച്ച് റിവ്യു വേണ്ടന്നു വച്ചതിന് വലിയ വില തന്നെ ഇന്ത്യക്കു നല്‍കേണ്ടി വരികയും ചെയ്തു.
പ്ലെയിങ് 11
ഇന്ത്യ- ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷ് ദുബെ, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍.
അഫ്ഗാനിസ്താന്‍- റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, സെദിഖുള്ള അതെല്‍, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), അസ്മത്തുള്ള ഒമര്‍സായി, മുഹമ്മദ് നബി, റാഷിദ് ഖാന്‍, അല്ലാ ഗസന്‍ഫര്‍, മുഹമ്മദ് സലീം, സിയാവുര്‍ റഹ്മാന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

