Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: ഇന്ത്യന്‍ ലക്ഷ്യം ഇന്നിങ്‌സ് ജയം!! ഫോളോ ഓണ്‍ ഒഴിവാക്കാന്‍ അഫ്ഗാന് വേണ്ടതെത്ര? ഇതാ ഉത്തരം

ന്യൂചണ്ഡീഗഡ്: നീണ്ട ഇടവേളയ്ക്കു ശേഷം ടെസ്റ്റ് കളിക്കാനിറങ്ങിയ ടീം ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യമാണ് അഫ്ഗാനിസ്താമായുള്ള ഏക മല്‍സരത്തില്‍ കാണുന്നത്. ആദ്യദിനം ബാറ്റിങിലാണ് ഇന്ത്യ കരുത്തുകാട്ടിയതെങ്കില്‍ രണ്ടാംദിനം ബൗളിങിലും ഇന്ത്യ മികവ് പുറത്തെടുത്തിരിക്കുകയാണ്.

അഫ്ഗാന്‍ ടീം ഇപ്പോള്‍ പൂര്‍ണമായും ബാക്ക്ഫൂട്ടിലാണെന്നു തന്നെ പറയാം. എട്ടു വിക്കറ്റിനു 564 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലാണ് ഒന്നാമിന്നിങ്‌സ് ഇന്ത്യ ഡിക്ലയര്‍ ചെയ്തത്. തുടര്‍ന്ന് ബാറ്റിങിന് ഇറങ്ങിയ അഫ്ഗാന്‍ അഞ്ചു വിക്കറ്റിനു 113 റണ്‍സെടുത്താണ് രണ്ടാംദിനം കളി നിര്‍ത്തിയത്. ഇന്തയേക്കാള്‍ 451 റണ്‍സിനു ഇപ്പോഴും പിറകിലാണ് അവര്‍.

INDIAN TEAM

ഇന്ത്യക്കു രണ്ടാമിന്നിങ്‌സില്‍ വീണ്ടും ബാറ്റിങിന് ഇറണ്ടേി വരുമോ, അതോ ഇന്നിങ്‌സ് വിജയം കൊയ്യുമോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഈ ടെസ്റ്റില്‍ ഫോളോഓണ്‍ ഒഴിവാക്കാന്‍ അഫ്ഗാന് എത്ര റണ്‍സാണ് വേണ്ടതെന്നു നോക്കാം.

ഓപ്പണിങില്‍ ഗില്‍- ജയ്‌സ്വാള്‍!! സൂര്യ തന്നെ നയിക്കും, ഇതാ തഴയപ്പെട്ടവരുടെ ബെസ്റ്റ് ഇന്ത്യന്‍ ടീം

ഓപ്പണിങില്‍ ഗില്‍- ജയ്‌സ്വാള്‍!! സൂര്യ തന്നെ നയിക്കും, ഇതാ തഴയപ്പെട്ടവരുടെ ബെസ്റ്റ് ഇന്ത്യന്‍ ടീം

അഫ്ഗാന് വേണ്ടതെത്ര?

അഞ്ചു ദിവസങ്ങള്‍ നീളുന്ന ഔദ്യോഗിക ടെസ്റ്റ് മല്‍സരങ്ങളില്‍ എതിര്‍ ടീമിന്റെ ആദ്യ ഇന്നിങ്‌സ് ടോട്ടലിനേക്കാള്‍ 200 റണ്‍സിനു മുകളില്‍ ലീഡ് വഴങ്ങിയാലാണ് രണ്ടാമത്തെ ടീമിനു ഫോളോ ഓണ്‍ ചെയ്യേണ്ടി വരിക. ലീഡ് 200ല്‍ താഴെ മാത്രമേ വഴങ്ങുന്നുള്ളൂവെങ്കില്‍ നിയമപ്രകാരം ടീമിനോടു ആദ്യം ബാറ്റ് ചെയ്തവര്‍ക്ക് വീണ്ടും ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടാനും സാധിക്കില്ല.

ഇനി ഇന്ത്യയും അഫ്ഗാനിസ്താനും തമ്മില്‍ ഇപ്പോള്‍ ന്യൂചണ്ഡീഗഡില്‍ പുരോഗമിക്കുന്ന ഏക ടെസ്റ്റിലേക്കു വരാം. എട്ടു വിക്കറ്റിനു 564 റണ്‍സെടുത്താണ്് ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തത്. അതിനാല്‍ തന്നെ ഫോളോ ഓണ്‍ ഒഴിവാക്കണമെങ്കില്‍ മറുപടിയില്‍ 365 റണ്‍സെങ്കിലും അവര്‍ നേടിയേ തീരുകയുള്ളൂ.

365ല്‍ താഴെ റണ്‍സില്‍ ഓള്‍ഔട്ടാവുകയാണെങ്കില്‍ മൂന്നാദിനം അഫ്ഗാനിസ്താനെ ഇന്ത്യക്കു വീണ്ടും ബാറ്റിങിന് അയക്കാം. ഇതു വഴി ഇന്നിങ്‌സ് വിജയവും ശുഭ്മന്‍ ഗില്ലും സംഘത്തിനും നേടാനും സാധിക്കും. ഇന്ത്യ ലക്ഷ്യമിടുന്നതും ഇതു തന്നെയായിരിക്കും.

INDIA WICKET

അഞ്ചു വിക്കറ്റിനു 113 റണ്‍സെന്ന നിലയിലാണ് രണ്ടാംദിനം അഫ്ഗാന്‍ കളി നിര്‍ത്തിയിരിക്കുന്നത്. 365 റണ്‍സെന്ന ഫോളോഓണ്‍ കടമ്പ കടക്കണമെങ്കില്‍ ഇനി 252 റണ്‍സ് കൂടി അവര്‍ക്കു ആവശ്യമാണ്. പക്ഷെ ബാറ്റിങ് നിരയിലെ പകുതി പേരെയും നഷ്ടമായ സാഹചര്യത്തില്‍ അവര്‍ക്കു ഇനിയും ഇത്ര റണ്‍സ് കൂടി ടീം ടോട്ടലിലേക്കു ചേര്‍ക്കാന്‍ സാധിക്കുമോയെന്നതു സംശയമാണ്.

IND vs IRE: സഞ്ജുവും അഭിയും വൈഭവും ഇഷാനും ഒരുമിച്ച് കളിക്കും!! വേണ്ടത് ഈ മാറ്റം, കിടു 11

IND vs IRE: സഞ്ജുവും അഭിയും വൈഭവും ഇഷാനും ഒരുമിച്ച് കളിക്കും!! വേണ്ടത് ഈ മാറ്റം, കിടു 11

43 റണ്‍സോടെ ക്രീസിലുള്ള റഹ്മത്ത് ഷായിലാണ് അഫ്ഗാന്റെ മുഴുവന്‍ പ്രതീക്ഷകളും. അദ്ദേഹം മികച്ചൊരു സെഞ്ച്വറി കുറിക്കുകയും ശേഷിച്ചവരില്‍ ഒന്നോ, രണ്ടോ പെരെങ്കിലും വലിയ ഇന്നിങ്‌സുകള്‍ കളിക്കുകയും ചെയ്താല്‍ മാത്രമേ അഫ്ഗാന് നേരിയ സാധ്യത നിലനില്‍ക്കുന്നുള്ളൂ. പക്ഷെ ഇതു സംഭവിക്കുമോയന്ന കാര്യം സംശയവുമാണ്.

ഒരുപക്ഷെ മൂന്നാംദിനമോ, അല്ലെങ്കില്‍ നാലാംദിനത്തില്‍ ലഞ്ച് ബ്രേക്കിനു മുമ്പോ ഈ ടെസ്റ്റ് അവസാനിക്കാനാണ് സാധ്യത. ഇന്നിങ്‌സ് വിജയം തന്നെ ആതിഥേയര്‍ കുറിച്ചേക്കുകയും ചെയ്യും. ഇതു തന്നെയാവുമോ സംഭവിക്കുകയെന്നു നമുക്കു കാത്തിരുന്നു കാണാം.

ഇന്ത്യന്‍ ആധിപത്യം

അഫ്ഗാനിസ്താനുമായുള്ള ഈ ടെസ്റ്റില്‍ തുടക്കം മുതല്‍ തന്നെ ഇന്ത്യന്‍ ആധിപത്യം പ്രകടമായിരുന്നു. മറുഭാഗത്തു ക്യാച്ചുകള്‍ പാഴാക്കിയും വിക്കറ്റുകള്‍ ഉറപ്പായിരുന്ന റിവ്യുകള്‍ എടുക്കാതെ മണ്ടത്തരങ്ങള്‍ കാണിക്കുകയും ചെയ്തതോടെ ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമാവുകയും ചെയ്തു.

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും (126) വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെയും (100) തകര്‍പ്പന്‍ സെഞ്ച്വറികളാണ് ഈ ടെസ്റ്റില്‍ ഇന്ത്യക്കു മേല്‍ക്കൈ സമ്മാനിച്ചത്. സായ് സുദര്‍ശന്‍ (81), റിഷഭ് പന്ത് (81), വാഷിങ്ടണ്‍ സുന്ദര്‍ (52*) എന്നിവരും മികച്ച സംഭാവനകളുമായി ടീമിനു കരുത്തേകി.

Story first published: Sunday, June 7, 2026, 18:00 [IST]
Other articles published on Jun 7, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+