Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: ഇന്ത്യയെ ഞെട്ടിക്കുമോ അഫ്ഗാന്‍? ടെസ്റ്റ് 5 ദിവസം നീളില്ല!! എഐ പ്രവചനം വൈറല്‍

ന്യൂചണ്ഡീഗഡ്: ഐപിഎല്‍ ആവേശമടങ്ങിയതോടെ ഇന്ത്യന്‍ താരങ്ങള്‍ ഇനി റെഡ് ബോള്‍ ക്രിക്കറ്റിലേക്കു കടക്കുകയാണ്. അഫ്ഗാനിസ്താനുമായുള്ള ഇന്ത്യയുടെ ഏക ടെസ്റ്റിനു നാളെ (ശനി) രാവിലെ 9.30ന് മുള്ളന്‍പൂരിലെ സ്റ്റേഡിയത്തില്‍ തുടക്കമാവും. ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളുമാണ് അഫ്ഗാന്റെ ഇന്ത്യ പര്യടനത്തിലുള്ളത്.

ശുഭ്മന്‍ ഗില്ലിനു കീഴിലിറങ്ങുന്ന ഇന്ത്യ മികച്ച മാര്‍ജിനിലൊരു ജയം തന്നെയാണ് ടെസ്റ്റില്‍ ലക്ഷ്യമിടുക.സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു വിശ്രമം നല്‍കിയിരിക്കുകയാണെങ്കിലും ഏറ്റവും ശക്തമായ ടീമിനെ തന്നെയാണ് ഈ മല്‍സര്ത്തില്‍ ഇന്ത്യ അണിനിരത്തുന്നത്.

INDIAN TEAM

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അപകടകാരികളാണെങ്കിലും ടെസ്റ്റില്‍ അഫ്ഗാന്‍ അത്രത്തോളം ശക്തരല്ല. ഈ മല്‍സരം എത്ര ദിവസം കൊണ്ടായിരിക്കും അവസാനിക്കുകയെന്നു പ്രവചിച്ചിരിക്കുകയാണ് ഗൂഗിളിന്റെ എഐ ടൂളായ ജെമിനൈ ഇതേക്കുറിച്ച് അറിയാം.

പ്രവചനമറിയാം

ഇന്ത്യയും അഫ്ഗാനിസ്താനും തമ്മില്‍ മുള്ളന്‍പൂരില്‍ തുടങ്ങാനിരിക്കുന്ന ടെസ്റ്റ് അഞ്ചു ദിവസം നീണ്ടുനില്‍ക്കില്ലെന്നാണ് ജെമിനൈ പ്രവചനം. രണ്ട്-മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ ഈ മല്‍സരം അവസാനിക്കുമെന്നാണ് ഇതില്‍ പറയുന്നത്. മല്‍സരത്തിന്റെ ദൈര്‍ഘ്യം കുറയാനുള്ള പ്രധാന കാരണങ്ങളും ഇതില്‍ വിശദീകരിക്കുന്നു.

വിജയസാധ്യത- ഇന്ത്യക്കു ഈ ടെസ്റ്റില്‍ 88.5 ശതമാനം വിജയസാധ്യതയാണ് ആദ്യ പ്രവചനങ്ങള്‍ നല്‍കുന്നത്. എന്നാല്‍ അഫ്ഗാനിസ്താന്റെ വിജയസാധ്യതയാവട്ടെ വെറും 4.5 ശതമാനം മാത്രം. മല്‍സരം സമനിലയില്‍ കലാശിക്കാനുള്ള സാധ്യത വെറും ഏഴ് ശതമാനവുമാണ്.

ചരിത്രം പറയുന്നതെന്ത്- ടെസ്റ്റ് ക്രിക്കറ്റിന്റെ ഇതുവരെയുള്ള ചരിത്രമെടുക്കുകയാണെങ്കില്‍ ഒരേയൊരു തവണ മാത്രമേ ഇന്ത്യയും അഫ്ഗാനിസ്താനും കൊമ്പുകോര്‍ത്തിട്ടുള്ളൂ. ഇതാവട്ടെ 2018ലുമായിരുന്നു.

ആ മല്‍സരത്തിന്റെ ദൈര്‍ഘ്യം വെറും രണ്ടു ദിവസങ്ങള്‍ മാത്രമായിരുന്നു. അന്ന് ഒരേ ദിവസം തന്നെ അഫ്ഗാനിസ്താന്‍ ടീമിനെ രണ്ടു തവണ എറിഞ്ഞിട്ട് ഇന്ത്യ ചരിത്രം കുറിക്കുകുയും ചെയ്തിരുന്നു. ഇന്നിങ്‌സിനും 262 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചുകയറിയത്.

സ്പിന്‍ സാഹചര്യങ്ങള്‍- ഐപിഎല്ലിനു തൊട്ടു പിന്നാലെയാണ് ഇന്ത്യന്‍ താരങ്ങള്‍ ഈ ടെസ്റ്റില്‍ അണിനിരക്കുന്നത്. കുല്‍ദീപ് യാദവ് നയിക്കുന്ന ശക്തമായ സ്പിന്‍ ആക്രമണമാണ് ഈ ടെസ്റ്റിനായി തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നത്. സ്പിന്‍ ബൗളിനെ തുണയ്ക്കാറുള്ള പിച്ചില്‍ പലപ്പോഴും ടെസ്റ്റുകള്‍ മൂന്നു ദിവസം കൊണ്ടു തന്നെ അവസാനിക്കാറുണ്ടെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

INDIAN TEAM

അനുഭവസമ്പത്തിലെ വ്യത്യാസം- ഇന്ത്യയുടെയും അഫ്ഗാനിസ്താന്റെയും താരങ്ങളുടെ ടെസ്റ്റിലെ മല്‍സര പരിചയത്തിലുള്ള വ്യത്യസമാണ് നാലാമത്തെ കാരണം. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ആരെയും വിറപ്പിക്കാന്‍ ശേഷിയുള്ള ടീമാണെങ്കിലും ടെസ്റ്റില്‍ അഫ്ഗാന്‍ ഇപ്പോഴും മറ്റു വമ്പന്‍ ടീമുകളോടു മുട്ടാനുള്ള ശേഷി നേടിയെടുത്തിട്ടില്ല.
പ്രത്യേകിച്ചും ഇന്ത്യയെപ്പോലെയൊരു പവര്‍ഹൗസുകള്‍ക്കെതിരേ അവരുടെ നാട്ടില്‍ കളിക്കുകയെന്നത് അഫ്ഗാന് അഗ്നിപരീക്ഷ തന്നെയായിരിക്കും.

ഏക ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, മാനസ് സുതാര്‍, ഗുര്‍നൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ.

അഫ്ഗാനിസ്താന്‍ ടെസ്റ്റ് സ്‌ക്വാഡ്

ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), അബ്ദുള്‍ മാലിക്, സെദിഖുള്ള അതെല്‍, റഹ്മത്ത് ഷാ, റഹ്മാനുള്ള ഗുര്‍ബാസ്, റഹ്മാനുള്ള സദ്രാന്‍, അഫ്‌സര്‍ സസായ് (വിക്കറ്റ് കീപ്പര്‍), ഇക്രം അലിഖില്‍ (വിക്കറ്റ് കീപ്പര്‍), അസ്മത്തുള്ള അല്‍സായി, ഷറഫുദ്ദീന്‍ അഷ്‌റഫ്, നംഗ്യാല്‍ ഖരോതായ്, ഖ്വയ്‌സ് അഹമ്മദ്, ബിലാല്‍ സമി, സി ഷരീഫി, സലീം സാഫി.

Story first published: Friday, June 5, 2026, 7:00 [IST]
Other articles published on Jun 5, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+