IND vs AFG: ഗില്‍ 74ല്‍ നില്‍ക്കെ ഇഷാന്‍ 25, പക്ഷെ 2 പേര്‍ക്കും ഒരേ ഓവറില്‍ സെഞ്ച്വറി!!! ഇതെങ്ങനെ?
ലഖ്‌നൗ: അഫ്ഗാനിസ്താനുമായുള്ള രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടമായി ബാറ്റിങിന് അയക്കപ്പെട്ട ശേഷം റണ്‍മല തീര്‍ത്തിരിക്കുകയാണ് ടീം ഇന്ത്യ. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും ഇഷാന്‍ കിഷന്റെയും തകര്‍പ്പന്‍ സെഞ്ച്വറികളാണ് ഇന്ത്യക്കു കരുത്തായത്. 402 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയ ഇന്ത്യ ഒരു ബോള്‍ ബാക്കിനില്‍ക്കെ ഓള്‍ഔട്ടാവുകയായിരുന്നു.
ഗില്‍ 154 റണ്‍സോടെ ഇന്ത്യന്‍ ഇങ്‌സിസിലെ അമരക്കാരനായപ്പോള്‍ ഇഷാന്‍ 125 റണ്‍സും അടിച്ചെടുത്ത് മടങ്ങി. വെറും 79 ബോളുകള്‍ നേരിട്ട ഇഷാന്റെ ഇന്നിങ്‌സില്‍ 14 ഫോറുകളും ഏഴു സിക്‌സറുകളുമുള്‍പ്പെട്ടിരുന്നു.

ഫിഫ്റ്റിക്കു ശേഷം അവിശ്വസനീയമായാണ് അദ്ദേഹം ബാറ്റിങിലെ ഗിയര്‍ മാറ്റിയത്. ഫിഫ്റ്റി തികയ്ക്കാന്‍ ഇഷാന നേരിടേണ്ടി വന്നത് 52 ബോളുകളാണ്, പ7 െഅടുത്ത ഫിഫ്റ്റിക്കു വെറും 19 ബോളുകള്‍ മാത്രമേ അദ്ദേഹത്തിന് ആവശ്യമായി വന്നുള്ളൂ. 71 ബോളിലാണ് ഇഷാന്‍ തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
മറ്റൊരു കൗതുകകരമായ കാര്യം ഇഷാനും ഗില്ലും ഒരേ ഓവറുകളിലാണ് സെഞ്ച്വറികള്‍ തികച്ചതെന്നതാണ്. നാലാം നമ്പറില്‍ ഇഷാന്‍ ബാറ്റിങിനായി ക്രീസിലെത്തുമ്പോല്‍ ഗില്‍ 43 റണ്‍സ് നേടിയിരുന്നു. ഇന്ത്യന്‍ നായകന്‍ 74 റണ്‍സിലുള്ളപ്പോള്‍ ഇഷാന്റെ പേരില്‍ വെറും 25 റണ്‍സ് മാത്രം. എന്നിട്ടും ഇഷാന്‍ എങ്ങനെയാണ് ഗില്ലിനൊപ്പം ഒരേ ഓവറില്‍ സെഞ്ച്വറി കണ്ടെത്തിയതെന്നു നോക്കാം.
ഇഷാന്‍ ഷോ
ഏകദിന കരിയറിലെ രണ്ടാമത്തെ സെഞ്ച്വറി കൂടിയാണ് ഈ മല്‍സത്തില്‍ ഇഷാന്‍ കിഷന്‍ നേടിയത്. കണ്ണഞ്ചിക്കുന്ന ഇന്നിങ്‌സ് തന്നെയാണ് അഫ്ഗാനിസ്താനെതിരേ അദ്ദേഹം കെട്ടഴിച്ചത്. ഫിഫ്റ്റി വരെ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഇഷാന്‍ തുടര്‍ന്ന് അങ്ങോട്ട് ടി20യിലേക്കു ബാറ്റിങിലെ ഗിയര്‍ മാറ്റുകയായിരുന്നു.
ഫിഫ്റ്റിക്കു വെറും രണ്ടു റണ്‍സ് അകലെ വച്ച് 14ാം ഓവറില്‍ രോഹിത് ശര്‍മ പുറത്തായ ശേഷമാണ് ഇഷാന്‍ ക്രീസിലെത്തിയത്. ഈ സമയത്തു 42 റണ്‍സോടെയാണ് ഗില്‍ ബാറ്റ് ചെയ്തു കൊണ്ടിരുന്നത്. അദ്ദേഹത്തിനൊപ്പം പതിയെ ഇന്നിങ്‌സ് പടുത്തുയര്‍ത്താനാണ് ഇഷാന്‍ ശ്രമിച്ചത്. കാര്യമായ റിസ്‌കുകള്‍ക്കൊന്നും ഇഷാന്‍ തുനിഞ്ഞതുമില്ല.

28ാം ഓവറില്‍ 52 ബോളുകളില്‍ നിന്നും അദ്ദേഹം ഫിഫ്റ്റിയും കണ്ടെത്തി. ഈ സമത്ത് ഗില്‍ 88 റണ്‍സോടെ ക്രീസിന്റെ മറുഭാഗത്തുണ്ടായിരുന്നു. തുടര്‍ന്ന് അങ്ങോട്ട് ഇഷാന്റെ അഴിഞ്ഞാട്ടം തന്നൊണ് കണ്ടത്.
എകാന സ്‌റ്റേഡിയത്തില്‍ അഫ്ഗാന്‍ ബൗളര്‍മാരെ അദ്ദേഹം നിലം തൊടീക്കാതെ പറപ്പിച്ചു. ഫോറുകളും സിക്‌സറുകളും ഇഷാന്റെ ബാറ്റില്‍ നിന്നും തുരുതുരാ വന്നു കൊണ്ടിരുന്നു.
29ാം ഓവറില്‍ അല്ലാ ഗസന്‍ഫറിനെതിരേ രണ്ടു ഫോറുകളടിച്ച അദ്ദേഹം അടുത്ത ഓവറില്‍ അഫ്ഗാന്‍ നായകന്‍ ഹഷ്മത്തുള്ള ഷാഹിദിക്കെതിരേ രണ്ടു ഫോറും ഒരു സിക്‌സറും പറത്തി.
32ാം ഓവറില്‍ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനും ഇഷാന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. രണ്ടു ഫോറും ഒരു സിക്‌സറുമാണ് അദ്ദേഹം സ്‌കോറിലേക്കു ചേര്‍ത്തത്. ഇതോടെ 68 ബോളില്‍ 91 റണ്‍സിലേക്കും കുതിച്ചെത്തി. ഗില്‍ നേടിയത് 99 റണ്‍സുമായിരുന്നു.
ബിലാല്‍ സമിയെറിഞ്ഞ 33ാം ഓവറില്‍ ഗില്ലിന്റെയും ഇഷാന്റെയും സെഞ്ച്വറികള്‍ പിറക്കുകയും ചെയ്തു. ആദ്യ ബോളില്‍ ഫോറടിച്ചായിരുന്നു ഗില്‍ ഒമ്പതാം സെഞ്ച്വറി തികച്ചത്. തുടര്‍ന്ന് ഇഷാന്റെ ഊഴമായിരുന്നു. നാലാമത്തെയും അഞ്ചാമത്തെയും ആറാമത്തെയും ബോളില്‍ ഹാട്രിക്ക് ഫോറുകളുമായി ഇഷാനും മൂന്നക്കമെന്ന മാന്ത്രിക സംഖ്യയിലെത്തുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

