IND vs AFG: ആദ്യ ബോള്‍ എറിയും മുമ്പ് ഇന്ത്യക്ക് 5 റണ്‍സ്!! ഇതെങ്ങനെ? കാരണമറിയാം
ചെന്നൈ: അഫ്ഗാനിസ്താനുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലും ഇന്ത്യന്‍ ആധിപത്യമാണ് ക്രിക്കറ്റ് ലോകം കണ്ടത്. ആദ്യം ബാറ്റിങിനിറങ്ങിയ അഫ്ഗാന്‍ 260 പ്ലസ് ഉറപ്പായും നേടുമെന്നു കരുതിയെങ്കും വെറും 218ല്‍ അവരെ എറിഞ്ഞിട്ട് ഇന്ത്യ കരുത്തു കാണിക്കുകയായിരുന്നു.
45 ഓവറുകള്‍ പോലും ക്രീസില്‍ നില്‍ക്കാന്‍ അഫ്ഗാന്‍ ബാറ്റിങ് നിരയെ ശുഭ്മന്‍ ഗില്ലും സംഘവും അനുവദിച്ചില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. അതിനിടെ കൗതുകകരമായ ഒരു സംഭവത്തിനും ക്രിക്കറ്റ് പ്രേമികള്‍ സാക്ഷിയായി. റണ്‍ചേസിന് ഇറങ്ങിയപ്പോള്‍ ആദ്യം ബോള്‍ നേരിടുന്നതിന് മുമ്പ് തന്നെ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സ്!! ഇതിനു പിറകിലെ കാരണമറിയാം.

ആ 5 റണ്‍സ് എങ്ങനെ?
ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ 219 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിങ്ങിയപ്പോള്‍ അഞ്ച് റണ്‍സിന് ഇന്ത്യ ഇന്നിങ്‌സ് ആരംഭിക്കാനുള്ള കാരണക്കാരന്‍ അഫ്ഗാനിസ്താന്‍ ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദിയാണ്. അദ്ദേഹം ബാറ്റിങിനിടെ വരുത്തിയ വലിയൊരു പിഴവ് കാരണം അഞ്ച് റണ്‍സ് ഫ്രീയായി ഇന്ത്യക്കു നല്‍കേണ്ടിവന്നു.
ബാറ്റിങിനിടെ പിച്ചിലെ അപകടകരമായ ഏരിയയിലൂടെ (Danger Area) ഓടിയതിനെ തുടര്‍ന്നാണ് അഫ്ഗാന്‍ ടീമിന് അഞ്ചു റണ്‍സ് പിഴ ചുമത്തിയത്. ഇതു കാരണം ഇന്ത്യക്കു അഞ്ചു റണ്‍സില്‍ വച്ച് ഇന്നിങ്‌സ് തുടങ്ങാനുള്ള വഴിയുമൊരുങ്ങുകയായിരുന്ന്ു.
വാഷിങ്ടണ്‍ സുന്ദര്‍ എറിഞ്ഞ 40ാം ഓവറിലെ അവസാനത്തെ ബോളിലായിരുന്നു സംഭവം. ഈ ബോള്‍ ഷോര്‍ട്ട് തേര്‍ഡിലേക്കു കളിച്ചതിനു ശേഷം ഹഷ്മത്തുള്ളയും അപ്പോള്‍ ക്രീസിലുണ്ടായിരുന്ന റാഷിദ് ഖാനും സിംഗിളിനായി ഓടി.
പക്ഷെ അംപയര്‍ ഈ സിംഗിള്‍ അനുവദിച്ചില്ല. കാരണം ബാറ്റിങിനിടെ നേരത്തേയും പിച്ചിലെ അപകടകരമായ ഏരിയയിലൂടെ ഓടിയതു കാരണം ഹഷ്മത്തുള്ളയ്ക്കു മുന്നറിയിപ്പ് നല്‍കിയിരുന്നു. 40ാം ഓവറില്‍ ഇതേ പിഴവ് അദ്ദേഹം ആവര്‍ത്തിച്ചതോടെ അംപയര്‍ പിഴയായി അഞ്ചു റണ്‍സ് ചുമത്തുകയായിരുന്നു. അവസാനമായി സിംഗിളിലൂടെ ഓടിയെടുത്ത റണ്‍സും അനുവദിച്ചില്ല.

അംപയറുടെ മുന്നറിയിപ്പ് ഒന്നിലേറെ തവണയുണ്ടായിട്ടും അതു കേള്‍ക്കാതെ ഹഷ്മത്തുള്ള തെറ്റ് ആവര്‍ത്തിച്ചു കൊണ്ടിരുന്നതോടെയാണ് അവാസാനമായി ടീമിനു 5 റണ്‍സ് പെനല്‍റ്റി ചുമത്താന്‍ തീരുമാനിച്ചത്,. ഇതു ഇന്ത്യയുടെ റണ്‍ ചേസ് കൂടുതല്‍ വേഗത്തിലാക്കുകയും ചെയ്തു.
അഞ്ചു റണ്‍സ് ടീമിനു പെന്ല്‍റ്റിയായി നേരിടേണ്ടി വന്നെങ്കിലും അഫ്ഗാനിസ്താന്‍ ബാറ്റിങിലെ നെടുംതൂണായത് ഹഷ്മത്തുള്ളയാണ്. അഫ്ഗാന്‍ നേടിയ 218 റണ്‍സില്‍ 102ഉം അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നായിരുന്നു. കന്നി ഏകദിന സെഞ്ച്വറി കൂടിയാണ് ഹഷ്മത്തുള്ള കുറിച്ചത്. 131 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 13 ഫോറുകളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു.
10ാം ഓവറില്‍ ടീം നാലു വിക്കറ്റിനു 36 റണ്‍സില്‍ നില്‍ക്കവെ പതറിയപ്പോള്‍ അഫ്ഗാനെ രക്ഷിച്ചത് ഹഷ്മത്തുള്ളയുടെ ഗംഭീര സെഞ്ച്വറിയായിരുന്നു. അഞ്ചാം വിക്കറ്റില്‍ അസ്മത്തുള്ള ഒമര്‍സായിയെ കൂട്ടുപിടിച്ച് 114 ബോളില്‍ 105 റണ്‍സ് അദ്ദേഹം ടീം ടോട്ടലിലേക്കു കൂട്ടിച്ചേര്‍ത്തു. 29ാം ഓവറില്‍ അഞ്ചാമനായി ഒമര്‍സായ് മടങ്ങുമ്പോള്‍ അഫ്ഗാന്‍ ടോട്ടല്‍ 141 റണ്‍സിലെത്തിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

