Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: അഫ്ഗാന്‍ സഹായമോ, രാഹുല്‍ രക്ഷപ്പെട്ടതോ? 2 വന്‍ പിഴവുകള്‍!! വിക്കറ്റുറപ്പ്, സംഭവമിങ്ങനെ

ന്യൂചണ്ഡഗഡ്: അഫ്ഗാനിസ്താനുമായുള്ള ഏക ടെസ്റ്റില്‍ ടോസിനു ശേഷം ടോസിനു ശേഷം ബാറ്റിങിന് ഇറങ്ങിയിരിക്കുകയാണ് ടീം ഇന്ത്യ. ഭേദപ്പെട്ട തുടക്കമാണ് ടീമിനു ലഭിച്ചിരികുന്നത്. ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിനു 96 റണ്ണെടുത്തിട്ടുണ്ട്.

24 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ടീമിനു നഷ്ടമായത്. 37 റണ്‍സോടെ സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലും 24 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളുമാണ് ക്രീസിലുള്ളത്.

KL RAHUL

ആദ്യ സെഷനില്‍ തന്നെ രാഹുലിന്റെയും വിക്കറ്റും ഇന്ത്യക്കു നഷ്ടമാവേണ്ടതായിരുന്നു. പക്ഷെ അഫ്ഗാനിസ്താന്റെ ഭാഗത്തു നിന്നുണ്ടായ വലിയ രണ്ടു പിഴവുകള്‍ അദ്ദേഹത്തെ രക്ഷിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്നു നോക്കം.

IND vs ENG: ഓപ്പണിങില്‍ വൈഭവെത്തും, സഞ്ജുവിന്റെ റോള്‍ മാറും!! ഇതാ ശ്രേയസിന്റെ ടീം ഇന്ത്യ

IND vs ENG: ഓപ്പണിങില്‍ വൈഭവെത്തും, സഞ്ജുവിന്റെ റോള്‍ മാറും!! ഇതാ ശ്രേയസിന്റെ ടീം ഇന്ത്യ

രാഹുലിന്റെ രക്ഷപ്പെടല്‍

അഫ്ഗാനിസ്താന്‍ ടീം ഒരു തവണ റിവ്യു എടുക്കാതിരുന്നപ്പോഴാണ് കെഎല്‍ രാഹുലിന് ആയുസ് നീട്ടിക്കിട്ടിയതെങ്കില്‍ രണ്ടാമത്തെ തവണയാവട്ടെ അവര്‍ അപ്പീല്‍ പോലും ചെയ്തതുമില്ല. പേസര്‍ സിയാവുര്‍ റഹ്മാന്‍ എറിഞ്ഞ 11ാം ഓവറിലെ ആദ്യത്തെ ബോളിന് ആദ്യം ആയുസ് നീട്ടിക്കിട്ടിയത്. അദ്ദേഹം അപ്പോള്‍ വെറും 16 റണ്‍സ് മാത്രമേ നേടിയിരുന്നുള്ളൂ.

വിക്കറ്റ് നഷ്ടമില്ലാതെ 37 റണ്‍സെന്നനിലയിലാണ് ഇന്ത്യ 10ാം ഓവര്‍ അവസാനിപ്പിച്ചത്. തുടര്‍ന്നാണ് അടുത്ത ഓവര്‍ എറിയാന്‍ സിയാവുര്‍ എത്തിയത്. ഓഫ്സ്റ്റംപിന് പുറത്ത് 136.5 കിമി വേഗതയുള്ള ഷോര്‍ട്ട് ഓഫ് ലെങ്ത്ത് ബോളാണ് അദ്ദേഹം പരീക്ഷിച്ചത്.

ബാക്ക്ഫൂട്ടില്‍ ഒരു കട്ട് ഷോട്ട് കളിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. പക്ഷെ അതു കണക്ടായിലെന്നു മാത്രമല്ല നേരെ വിക്കറ്റ് കീപ്പര്‍ അഫ്‌സര്‍ സസായിയുടെ കൈകളിലെത്തുകയും ചെയ്തു. എന്നാല്‍ ബോള്‍ ബാറ്റിനെ കടന്നു പോകവെ ഒരു ശബ്ദം കേള്‍ക്കുകയും ചെയ്തു.

Asian Games 2026: വൈഭവ്- അഭി ഓപ്പണിങ്, നയിക്കാന്‍ സഞ്ജു തന്നെ!! ഈ ടീമെങ്കില്‍ സ്വര്‍ണമുറപ്പ്

Asian Games 2026: വൈഭവ്- അഭി ഓപ്പണിങ്, നയിക്കാന്‍ സഞ്ജു തന്നെ!! ഈ ടീമെങ്കില്‍ സ്വര്‍ണമുറപ്പ്

പിന്നാലെ കീപ്പറുടെയും അഫ്ഗാന്‍ താരങ്ങളുടെയും ശക്തമായ അപ്പീല്‍. നായകന്‍ ഹഷ്മത്തുള്ള അഫ്രീഡിയും വലിയ ആത്മവിശ്വാസത്തിലായിരുന്നു കാണപ്പെട്ടത്. പക്ഷെ അഫ്ഗാന്റെ അപ്പീല്‍ ഓണ്‍ഫീല്‍ഡ് അംപയര്‍ തള്ളി. ഇതിനെതിരേ അഫ്ഗാന്‍ ഉറപ്പായും റിവ്യു എടുക്കുമെന്നാണ് കരുതിയത്.

റിവ്യു എടുക്കുന്ന കാര്യത്തില്‍ കീപ്പറായ സസായിയോടു ക്യാപ്റ്റന്‍ ഹഷ്മത്തുള്ള അഭിപ്രായം തേടിയെങ്കിലും അദ്ദേഹം അതിനു വലിയ താല്‍പ്പര്യം കാണിച്ചില്ല. എഡ്ജുണ്ടോയെന്ന കാര്യത്തില്‍ തനിക്ക് സംശയയമുണ്ടെന്ന രീതിയില്‍ സസായ് പ്രതികരിച്ചതോടെ നായകന്‍ റിവ്യു എടുത്തതുമില്ല.

KL RAHUL

എന്നാല്‍ പിന്നാലെ റീപ്ലേകള്‍ സ്‌ക്രീനില്‍ തെളിഞ്ഞതോടയാണ് ഹഷ്മത്തുള്ളയ്ക്കും കീപ്പറായ സസായിക്കും അബദ്ധം മനസ്സിലായത്. ബോള്‍ കടന്നു പോകവെ അള്‍ട്രാ എഡ്ജില്‍ സ്‌പൈക്ക് കാണിച്ചതോടെ എഡ്ജുണ്ടായിരുന്നതായി തെളിയുകയും ചെയ്തു.

അതിനു ശേഷം ലഞ്ച് ബ്രേക്കിനു മുമ്പ് ഒരിക്കല്‍ക്കൂടി രാഹുല്‍ രക്ഷപ്പെട്ടിരുന്നു. സലീം സാഫിയെറിഞ്ഞ 16ാം ഓവറിലാണിത്. ഓവറിലെ ആദ്യ ബോല്‍ ഫോറടിച്ചാണ് സാഫിയെ രാഹുല്‍ സ്വീകരിച്ചത്. അടുത്ത ബോള്‍ അദ്ദേഹം പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും പാഡിലാണ് പതിച്ചത്. പക്ഷെ അഫ്ഗാന്‍ കീപ്പറോ, ബൗളറോ ആരും തന്നെ എല്‍ബിഡബ്ല്യുവിനായി അപ്പീലും ചെയ്തില്ല.

ഒരുപക്ഷെ ബാറ്റിലോ, പാഡിലോ എവിടെയാണ് ആദ്യം തട്ടിയതെന്ന സംശയം കാരണമായിരിക്കാം. എന്നാല്‍ പാഡിലാണ് ആദ്യം ബാറ്റ് പതിച്ചതെന്നും അതു നേരെ ഓഫ്സ്റ്റംപിലാണ് കൊള്ളുകയെന്നും റീപ്ലേയില്‍ കാണിക്കുകയും ചെയ്തു.

അഫ്ഗാന്‍ താരങ്ങളില്‍ ആരെങ്കിലും അപ്പീല്‍ ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷെ അംപയര്‍ അതു ഔട്ട് നല്‍കേണ്ടതുമായിരുന്നു. രാഹുല്‍ 21 റണ്‍സെടുത്തു നില്‍ക്കവെയായിരുന്നു ഈ രണ്ടാമത്തെ രക്ഷപ്പെടല്‍.

Story first published: Saturday, June 6, 2026, 11:53 [IST]
Other articles published on Jun 6, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+