For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AFG: ഹാര്‍ദിക് നയിക്കും, സഞ്ജുവിന് പകരം ജിതേഷ്? ഇന്ത്യന്‍ സാധ്യതാ ടി20 ടീം

ഐപിഎല്ലിനു പിന്നാലെ ടീം ഇന്ത്യ വീണ്ടും അന്താരാഷ്ട്ര മല്‍സരങ്ങളിലേക്കു കടക്കുകയാണ്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലാണ് ആദ്യം ഇന്ത്യക്കു മുന്നിലുള്ളത്. ജൂണ്‍ ഏഴു മുതല്‍ ഇംഗ്ലണ്ടില്‍ വച്ചാണ് ടെസ്റ്റിലെ ലോകകിരീടത്തിനായി ഓസ്‌ട്രേലിയയുമായി ഇന്ത്യ പോരടിക്കുന്നത്. അതിനു ശേഷം ജൂണില്‍ തന്നെ വൈറ്റ് ബോള്‍ പരമ്പരയിലും ഇന്ത്യ കളിക്കുമെന്നാണ് വിവരം.

അഫ്ഗാനിസ്താനുമായിട്ടാണ് മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ഇന്ത്യ ഏറ്റുമുട്ടുന്നത്. ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ യുവനിരയെയാണ് പരമ്പരയില്‍ ഇന്ത്യ പരീക്ഷിക്കുക. ടി20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീമിനെക്കുറിച്ചറിയാം. കരിയര്‍ ബെസ്റ്റ് ഫോമില്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ഭാവി സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലും പുതുമുഖം യശസ്വി ജയ്‌സ്വാളുമായിരിക്കും ഇന്ത്യന്‍ ടീമിന്റെ ഓപ്പണര്‍മാര്‍. ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയ താരങ്ങളാണ് ഇരുവരും.

HARDIK PANDYA

ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശി കൂടിയായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണറായ ഗില്‍. 17 മല്‍സരങ്ങളില്‍ നിന്നും താരം വാരിക്കൂട്ടിയത് 890 റണ്‍സായിരുന്നു. ജയ്‌സ്വാളാവട്ടെ രാജസ്ഥാന്‍ റോയല്‍സിനായി 14 കളിയില്‍ നിന്നും 625 റണ്‍സും അടിച്ചെടുത്തിരുന്നു. ഐപിഎല്ലിലെ മിന്നുന്ന ഫോം ഗില്ലും ജയ്‌സ്വാളും ഈ പരമ്പരയിലും ആവര്‍ത്തിച്ചാല്‍ ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമായി തീരും.

റുതുരാജ് ഗെയ്ക്വാദ്, സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് എന്നിവരായിരിക്കും മൂന്നും നാലും സ്ഥാനങ്ങളില്‍. ടി20യില്‍ നേരത്തേ ഇന്ത്യക്കായി കളിച്ചിട്ടുണ്ടെങ്കിലും തന്റെ കഴിവ് പൂര്‍ണമയി പുറത്തെടുക്കാന്‍ റുതുരാജിനായിട്ടില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു കൂടുതല്‍ അവസരങ്ങള്‍ നല്‍കേണ്ടത് പ്രധാനമാണ്.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ഓപ്പണറായെത്തി റുതുരാജ് മിന്നുന്ന പ്രകടനം നടത്തിയിരുന്നു. 15 ഇന്നിങ്‌സുകളില്‍ നിന്നും 590 റണ്‍സോടെ സിഎസ്‌കെയെ അഞ്ചാം കിരീടത്തിലേക്കു നയിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കാണ് വഹിച്ചത്.

SURYAKUMAR YADAV

സൂര്യയാവട്ടെ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ കളിച്ച പരമ്പരകളിലെല്ലാം പതറിയെങ്കിലും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലൂടെ തന്റെ മാജിക്കല്‍ ഫോം തിരിച്ചുപിടിച്ചുകഴിഞ്ഞു. സീസണില്‍ മുംബൈയ്ക്കായി ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തത് സ്‌കൈ ആയിരുന്നു. 16 കളിയില്‍ നിന്നും 605 റണ്‍സാണ് സൂര്യ വാരിക്കൂട്ടിയത്.

അഞ്ചാംസ്ഥാനത്തു വിക്കറ്റ് കീപ്പറുടെ ഊഴമായിരിക്കും. ഇഷാന്‍ കിഷനും പുതുമുഖം ജിതേഷ് ശര്‍മയ്ക്കും ടീമിലേക്കു നറുക്കുവീഴാനാണ് സാധ്യത. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം പ്രതീക്ഷയ്‌ക്കൊത്ത ബാറ്റിങ് കാഴ്ചവയ്ക്കാന്‍ സാധിക്കാതെ പോയ സഞ്ജു സാംസണിനു ഈ പരമ്പരയില്‍ അവസരം ലഭിക്കാനിടയില്ല. പകരമായിരിക്കും ജിതേഷ് ടീമിലെത്തുക.

ഇഷാനായിരിക്കും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. ബാക്കപ്പായി ജിതേഷും ടീമിന്റെ ഭാഗമായേക്കും. ഇഷാന്‍ ഐപിഎല്ലില്‍ മുംബൈയ്ക്കായി 15 ഇന്നിങ്‌സുകളില്‍ നിന്നും 454 റണ്‍സ് നേടിയിരുന്നു. സഞ്ജുവിന് 14 ഇന്നിങ്‌സുകളില്‍ നിന്നും നേടാനായത് 362 റണ്‍സ് മാത്രമായിരുന്നു.

JITESH SHARMA

പഞ്ചാബ് കിങ്‌സിന്റെ വിക്കറ്റ് കീപ്പറായിരുന്ന ജിതേഷ് ഫിനിഷറുടെ റോളിലായിരുന്നു മിന്നിച്ചത്. 156.06 സ്‌ട്രൈക്ക് റേറ്റോടെ 309 റണ്‍സ് താരം അടിച്ചെടുത്തിരുന്നു. ഇന്ത്യന്‍ സംഘത്തിലെ ഓള്‍റൗണ്ടര്‍മാര്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയക്കൂടാതെ രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരായിരിക്കും. ഇവരില്‍ ഹാര്‍ദിക്കിന്റെ ഫോം ഇന്ത്യക്കു ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

ഐപിഎല്ലില്‍ നായകനായി കസറിയെങ്കിലും ബാറ്റിങിലും ബൗളിങിലും കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ ഹാര്‍ദിക്കിനായില്ല. അഫ്ഗാനെതിരേ ഇതിന്റെ ക്ഷീണം താരം തീര്‍ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ജഡേജ സിഎസ്‌കെയ്ക്കായി 20 വിക്കറ്റുകള്‍ നേടിയെങ്കിലും ബാറ്റിങില്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. അദ്ദേഹത്തിനും ഫോം വീണ്ടെടുക്കാനുള്ള അവസരമായിരിക്കും അഫ്ഗാനുമായുള്ള പരമ്പര.

പരിചയസമ്പന്നനായ യുസ്വേന്ദ്ര ചഹലും യുവതാരം രവി ബിഷ്‌നോയിയുമായിരിക്കും ഇന്ത്യന്‍ ടീമിലെ സ്പിന്നര്‍മാര്‍. ഇരുവരും ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയവരാണ്. ബിഷ്‌നോയിയെ സംബന്ധിച്ച് ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് കൂടിയായിരിക്കും ഇത്. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പിനു ശേഷം ഇന്ത്യക്കായി ഒരു മല്‍സരം പോലും ബിഷ്‌നോയ് കളിച്ചിട്ടില്ല. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി 10 കളിയില്‍ നിന്നും 16 വിക്കറ്റുകള്‍ താരം പിഴുതിരുന്നു.

പേസര്‍മാരായി മുഹമ്മദ് സിറാജ്,അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്ക്,ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരായിരിക്കും അഫ്ഗാനിസ്താനെതിരേ ഇന്ത്യന്‍ ടീമില്‍ എത്തിയേക്കുക. ഇവരില്‍ ഉമ്രാന്റെ പ്രകടനമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഐപിഎല്ലില്‍ കാര്യമായി അവസരങ്ങള്‍ നല്‍കാതെ തഴപ്പെട്ട അദ്ദേഹത്തിന്റെ ശക്തമായ തിരിച്ചുവരവ് ഈ പരമ്പരയിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അഫ്ഗാനെതിരേ ഇന്ത്യന്‍ സാധ്യതാ ടി20 ടീം

ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌നോയ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്ക്, ശര്‍ദ്ദുല്‍ ടാക്കൂര്‍.

Story first published: Wednesday, May 31, 2023, 16:57 [IST]
Other articles published on May 31, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+