Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: ടി20യില്‍ രോഹിത്തുണ്ടാവില്ല, കോലിയെ തിരിച്ചുവിളിക്കും! ഹാര്‍ദിക്കിന്റെ തന്ത്രം ഇതാണ്

മുംബൈ: ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാനത്തെ ടി20 പരമ്പര അഫ്ഗാനിസ്ഥാനെതിരേ നടക്കാന്‍ പോവുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയെ വളരെ പ്രാധാന്യത്തോടെയാണ് ഇന്ത്യ കാണുന്നത്. അഫ്ഗാന്‍ നിസാരക്കാരുടെ നിരയല്ല. പ്രതിഭാശാലികളായ നിരവധി താരങ്ങള്‍ അവര്‍ക്കൊപ്പമുണ്ട്. കൂടാതെ ഇന്ത്യ ടി20 ലോകകപ്പിലേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള ടീമിനെക്കുറിച്ചുള്ള വ്യക്തമായ ചിത്രം ഈ പരമ്പരയിലൂടെ നല്‍കും.

രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്തുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. രോഹിത് ശര്‍മയാവും ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുകയെന്ന റിപ്പോര്‍ട്ടും സജീവമാണ്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രോഹിത്തിന് ടി20യിലേക്ക് തിരിച്ചെത്തുക പ്രയാസമായിരിക്കും. ടി20 ലോകകപ്പിലും രോഹിത്തിന് ഇടം ഉണ്ടായേക്കില്ലെന്നാണ് വിവരം. ഇന്ത്യയുടെ നായകനായി ഹാര്‍ദിക് പാണ്ഡ്യ തന്നെയുണ്ടായേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

രോഹിത്തിനേയും കോലിയേയും ഒന്നിച്ച് കളിപ്പിക്കാന്‍ ടീം മാനേജ്‌മെന്റിന് താല്‍പര്യമില്ല. ഇവരിലൊരാളെ ഒഴിവാക്കാനാണ് സെലക്ടര്‍മാരോട് ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് ഇന്‍സൈഡ് സ്‌പോര്‍ട്ടിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അങ്ങനെ വരുമ്പോള്‍ രോഹിത് ശര്‍മയുടെ ചീട്ട് കീറാനാണ് സാധ്യത. വിരാട് കോലിയുടെ സ്ഥാനത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ആരുമില്ല. മൂന്നാം നമ്പറില്‍ കോലി കളിക്കുമ്പോള്‍ സഹതാരങ്ങള്‍ക്കും അത് ആത്മവിശ്വാസം നല്‍കും.

ഒറ്റക്ക് മത്സരം ജയിപ്പിക്കാന്‍ കോലിക്കുള്ള കഴിവ് മറ്റൊരു താരത്തിനും അവകാശപ്പെടാനാവില്ല. അവസാന ടി20 ലോകകപ്പില്‍ പാകിസ്താനെതിരേ കോലി ഇന്ത്യയെ ജയിപ്പിച്ചത് എല്ലാവരും കണ്ടതാണ്. ഇത്തവണയും കോലി ഇന്ത്യന്‍ ടീമിലുണ്ടാവുന്നതാണ് ടീമിനും ഗുണം ചെയ്യുക. എന്നാല്‍ രോഹിത് ശര്‍മക്ക് കാര്യങ്ങള്‍ എളുപ്പമല്ല. ഓപ്പണര്‍ സ്ഥാനത്ത് മികച്ച യുവതാരങ്ങളുണ്ട്. ശുബ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക് വാദ് എന്നിവരെല്ലാം ഓപ്പണിങ്ങില്‍ അവസരം തേടുന്നവരാണ്.

hardik pandya

രോഹിത്തിനെ കളിപ്പിച്ചാല്‍ ഇവരില്‍ ഒരാള്‍ക്ക് മാത്രമേ ഓപ്പണര്‍ സ്ഥാനത്ത് അവസരം ലഭിക്കൂ. യശ്വസി ജയ്‌സ്വാളിനേയും ശുബ്മാന്‍ ഗില്ലിനേയും ഓപ്പണിങ്ങില്‍ കളിപ്പിക്കാനാണ് ടീം മാനേജ്‌മെന്റിന് കൂടുതല്‍ താല്‍പര്യം. രോഹിത്തിന്റെ ടി20 ഫോര്‍മാറ്റിലെ സമീപകാലത്തെ പ്രകടനങ്ങളെല്ലാം മോശമാണ്. ഐപിഎല്‍ 2020ന് ശേഷമുള്ള രോഹിത്തിന്റെ കണക്കുകള്‍ നോക്കുമ്പോള്‍ നിരാശയാണ് ഫലം. എന്നാല്‍ അവസാന ഏകദിന ലോകകപ്പില്‍ രോഹിത് തിളങ്ങിയിരുന്നു.

എന്നാല്‍ ടി20യിലേക്ക് വരുമ്പോള്‍ രോഹിത്തിന് പ്രതീക്ഷിച്ച മികവില്ല. മികച്ച യുവതാരങ്ങള്‍ ഇന്ത്യക്കുള്ളപ്പോള്‍ രോഹിത്തിനെ പരിഗണിക്കണമോയെന്ന ചോദ്യം പ്രസക്തമാണ്. ഹാര്‍ദിക് പാണ്ഡ്യക്ക് കീഴിലാണ് ഇന്ത്യയുടെ ടി20 ടീം സമീപകാലത്ത് തിളങ്ങുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ ഹാര്‍ദിക്കിന് കീഴില്‍ത്തന്നെ ടി20 ലോകകപ്പ് കളിക്കാനാണ് സാധ്യത. യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ടീമിനെ ഇന്ത്യ കളത്തിലിറക്കണമെന്നാണ് ഹാര്‍ദിക് പറയുന്നത്.

അതുകൊണ്ടുതന്നെ രോഹിത്തിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. രോഹിത് ശര്‍മയുടെ ടി20 കരിയര്‍ ഏറെക്കുറെ അവസാനിച്ചുവെന്ന് പറയാം. ഇത്തവണത്തെ ഐപിഎല്ലില്‍ രോഹിത് ശര്‍മക്ക് നായകസ്ഥാനമില്ല. മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രോഹിത്തിനെ നീക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ബാറ്റിങ്ങില്‍ രോഹിത്തിന് കൂടുതല്‍ ശ്രദ്ധിക്കാനുള്ള സമയമാണ്. മികവ് കാട്ടാനായാല്‍ രോഹിത്തിന് ചിലപ്പോള്‍ വിളി ലഭിച്ചേക്കും.

രോഹിത്തിനെ ടി20 ലോകകപ്പില്‍ കളിപ്പിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യ നായകനാവുകയാണെങ്കില്‍ രോഹിത് ശര്‍മയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ലെന്ന് തന്നെ പറയാം. ഹാര്‍ദിക്കിന് രോഹിത്തിനോട് വിരോധമുണ്ട്. ഹാര്‍ദിക്കിനെ വളര്‍ത്തിയത് രോഹിത്താണെങ്കിലും ഇപ്പോള്‍ താരം പ്രതികാരം വീട്ടുകയാണെന്ന് പറയാം.

Story first published: Sunday, January 7, 2024, 10:20 [IST]
Other articles published on Jan 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+