IND vs AFG: 10ല്‍ പത്തുമായി 2 പേര്‍!! ഒരാള്‍ക്കു വെറും 1; ഇന്ത്യന്‍ താരങ്ങളുടെ റേറ്റിങ്
ധരംശാല: അഫ്ഗാനിസ്താനുമായുള്ള ആദ്യ ഏകദിനത്തില്‍ ഗംഭീര ജയത്തോടെ തന്നെ തുടങ്ങിയിരിക്കുകയാണ് ശുഭ്മന്‍ ഗില്ലിന്റെ ടീം ഇന്ത്യ. മഴയെ തുടര്‍ന്ന് 25 ഓവറുകളിലേക്കു ചുരുങ്ങിയ പോരാട്ടത്തില്‍ ഏഴു വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ആദ്യം ബാറ്റിങിന് അയക്കപ്പെട്ട അഫ്ഗാന്‍ റഹ്മാനുള്ള ഗുര്‍ബാസിന്റെ ഇടിവെട്ട് സെഞ്ച്വറിയിലേറി 194 റണ്‍സ് അടിച്ചെടുത്തിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ (84*) കിടിലന്‍ ഇന്നിങ്‌സ് വെറും മൂന്നു വിക്കറ്റിനു 22.5 ഓവറില്‍ ഇന്ത്യയെ ജയത്തിലെത്തിക്കുകയും ചെയ്തു.

ബാറ്റിങിലും ബൗളിങിലും ശ്രദ്ധേയമായ പ്രകടനം നടത്തിയ താരങ്ങളെ മാത്രമല്ല നിരാശപ്പെടുത്തിയവരെയും നമുക്കു ചൂണ്ടിക്കാണിക്കാന്‍ കഴിയും. ഈ മല്‍സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു പത്തില്‍ റേറ്റിങ് നല്‍കിയാല്‍ ഓരോരുത്തര്‍ക്കും എത്ര വീതമായിരിക്കും ലഭിക്കുകയെന്നു നമുക്കു പരിശോധിക്കാം.
തലപ്പത്ത് ഗില്ലും ബ്രാറും
ധരംശാല ഏകദിനത്തില്‍ ഇന്ത്യന്‍ താരങ്ങളില്‍ 10ല്‍ 10 റേറ്റിങ് നല്‍കാവുന്നത് വെറും രണ്ടു പേര്‍ക്കു മാത്രം. ഒരാള്‍ ക്യാപ്്റ്റന്‍ ശുഭ്മന്‍ ഗില്ലാണെങ്കില്‍ മറ്റൊരാള്‍ അരങ്ങേറ്റ മല്‍സരത്തില്‍ ഇറങ്ങിയ യുവ ഫാസ്റ്റ് ബൗളര്‍ ഗുര്‍നൂര്‍ ബ്രാറുമാണ്. ബാറ്റിങിലും ബൗളിങിലും ഈ കളിയില്‍ ടീമിന്റെ പ്രധാന ഹീറോസാണ് ഇവരാണ്.
ആദ്യം ബ്രാറിലേക്കു വരാം. അരങ്ങേറ്റ മല്‍സരത്തിലെ യാതൊരു സമ്മര്‍ദ്ദവുമില്ലാതെ ബൗള്‍ ചെയ്ത അദ്ദേഹം മികച്ച വേഗതയും ബൗണ്‍സും കൊണ്ട് അഫ്ഗാനിസ്താന്‍ ബാറ്റര്‍മാരെ ശരിക്കും വെള്ളം കുടിപ്പിക്കുക തന്നെ ചെയ്തു. ന്യൂബോളിലായിരുന്നു ബ്രാറിന്റെ ഏറ്റവും ഗംഭീര പ്രകടനം. കളിയില്‍ 4.5 ഓവര്‍ ബൗള്‍ ചെയ്ത അദ്ദേഹം 5.6 ഇക്കോണമി റേറ്റില്‍ പിഴുതത് മൂന്നു വിക്കറ്റുകളാണ്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ വലിയൊരു ഭാവി തനിക്കു മുന്നിലുണ്ടെന്നു ആദ്യ മാച്ചില്‍ തന്നെ ബ്രാര്‍ തെളിയിച്ചിരിക്കുകയാണ്. ഗില്ലിന്റെ കാര്യമെടുത്താല്‍ ഒരു ക്യാപ്റ്റനെന്ന നിലയില്‍ താന്‍ എത്ര മാത്രം പക്വത നേടിക്കഴിഞ്ഞുവെന്നു ഈ മാച്ചില്‍ തെളിയിച്ചു.
റഹ്മാനുള്ള ഗുര്‍ബാസിന്റെ കടന്നാക്രമണത്തില്‍ ഒരു ഘട്ടത്തില്‍ ഇന്ത്യ പതറിയെങ്കിലും അദ്ദേഹം പുറത്തായ ഉടന്‍ തന്നെ മറ്റു ബൗളര്‍മാരെ വളരെ തന്ത്രപൂര്‍വ്വം ഉപയോഗിച്ച ഗില്‍ അവരെ 194ല്‍ ഒതുക്കി. അല്ലായിരുന്നെങ്കില്‍ 230-240 റണ്‍സ് ഉറപ്പായും നേടാനുമായേനെ. സ്ലിപ്പില്‍ ഒരു പറക്കും ക്യാച്ചെടുത്ത ഗില്‍ അവിടെയും സാന്നിധ്യമറിയിച്ചു.
പിന്നീട് ബാറ്റിങിനെത്തിയപ്പോള്‍ റണ്‍ചേസില്‍ ടീമിന് ചുക്കാന്‍ പിടിച്ച അദ്ദേഹം ക്യാപ്റ്റന്റെ റോളും ഭംഗിയാക്കി. 66 ബോളില്‍ പുറത്താവാതെ 84 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. ആവശ്യമായ റണ്‍റേറ്റ് ഒരിക്കലും നിയന്ത്രണത്തില്‍ നിന്നും പുറത്തു പോവാതിരിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ഗില്ലായിരുന്നു.
ഇവര്‍ മോശമാക്കിയില്ല
ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ റേറ്റിങില്‍ അഞ്ചോ, അതിനു മുകളിലോ നേടിയവര്‍ അഞ്ചു പേരാണ്. ഇതില്‍ കെഎല്‍ രാഹുലാണ് ഉയര്‍ന്ന റേറ്റിങ് ലഭിച്ച മൂന്നാമന്‍. 10ല്‍ ഏഴാണ് സ്റ്റാര്‍ ബാറ്റര്‍ക്കു ലഭിച്ചത്. വിക്കറ്റ് കീപ്പിങ് ഇഷാന്‍ കിഷനു വിട്ടുനല്‍കിയ അദ്ദേഹം സ്‌പെഷ്യലിസ്റ്റ് ബാറ്ററായാണ് ഇറങ്ങിയത്.
ഫീല്‍ഡിങില്‍ വളരെ സജീനവമായിരുന്ന രാഹുല്‍ ഒരു ക്യാച്ചുമെടുത്തിരുന്നു. പിന്നീട് അഞ്ചാമനായി ക്രീസിലെത്തിയപ്പോള്‍ അഗ്രവീസ് ബാറ്റിങിലൂടെ ഇന്ത്യന്‍ വിജയം വേഗത്തിലാക്കുകയും ചെയ്തു. 19 ബോളില്‍ 205 സ്‌ട്രൈക്ക് റേറ്റില്‍ പുറത്താവാതെ 39 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്.
ഇഷാന്‍ കിഷന്റെയും അര്‍ഷ്ദീപ് സിങിന്റെയും റേറ്റിങ് 10ല്‍ ആറാണ്, കീപ്പിങില്‍ ഇഷാന്‍ അത്ര മികവ് കാണിച്ചില്ല. രണ്ടു റിവ്യുകള്‍ തുടക്കത്തില്‍ തന്നെ ഇന്ത്യ നഷ്ടമാക്കിയതില്‍ അദ്ദേഹത്തിനും പങ്കുണ്ട്.
കൂടാതെ റഹ്മാനുള്ള ഗുര്‍ബാസിന്റെ മികച്ചൊരു സ്റ്റംപിങ് അവസരവും മുതലാക്കാനായില്ല. എങ്കിലും ബാറ്റിങില്‍ 22 ബോളില്‍ 34 റണ്‍സുമായി ഇഷാന്‍ റോള്‍ ഭംഗിയാക്കി. അര്‍ഷ്ദീപ് അഞ്ചോവറില്‍ 27 റണ്‍സിനു രണ്ടു വിക്കറ്റുകളാണ് വീഴ്ത്തിയത്.
നിതീഷ് കുമാര്‍ റെഡ്ഡിയുടെയും അരങ്ങേറ്റക്കാരന്‍ ഹര്‍ഷ് ദുബെയുടെയും റേറ്റിങ് അഞ്ചു വീതമാണ്. നിതീഷ് നാലോവറില്‍ 31 റണ്‍സിനു രണ്ടു വിക്കറ്റുകള്‍ പിഴുതു. ദുബെ അഞ്ചോവറില്‍ മൂന്നു വിക്കറ്റെടുത്തെങ്കിലും 9.4 എന്ന മോശം ഇക്കോണമി റേറ്റിലായിരുന്നു ഇത്.

ദുരന്തങ്ങള്‍ ആരൊക്കെ?
ഇന്ത്യന്‍ നിരയിലെ ദുരന്തങ്ങളെന്നു വിളിക്കാവുന്നവര്‍ മൂന്നു പേരാണ്. വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍, പേസര്‍ പ്രസിദ്ധ് കൃഷ്ണ എന്നിവരാണിത്. മൂന്നു പേരും മറക്കാനാഗ്രഹിക്കുന്ന മല്‍സരമായിരിക്കും ഇത്.
വാഷിയുടെ റേറ്റിങ് വെറും ഒന്നാണ്. ശ്രേയസിന്റെയും പ്രസിദ്ധിന്റെയും വെറും രണ്ടു മാത്രം. ഒരോവറില്‍ വിക്കറ്റില്ലാതെ 19 റണ്‍സ് വിട്ടുകൊടുത്തതാണ് കളിയില്‍ അദ്ദേഹത്തിന്റെ ഏക സംഭാവന.
ശ്രേയസാവട്ടെ ഫില്‍ഡിങില്‍ 'അപ്രത്യക്ഷനായപ്പോള്‍' ബാറ്റിങിലാവട്ടെ 15 ബോളില്‍ തട്ടിയും മുട്ടിയും 12 റണ്‍സ് മാത്രമെടുത്തും മടങ്ങി. പ്രസിദ്ധ് അഞ്ചോവറാണ് ബൗള്‍ ചെയ്ത്. വിക്കറ്റൊന്നുമില്ലാതെ 35 റണ്‍സും വിട്ടുകൊടുത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


