Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: പട നയിച്ച് ഗില്‍!! വരവറിയിച്ച് ബ്രാറും; ആദ്യ കളി ഇന്ത്യക്ക്

ധരംശാല: ടെസ്റ്റിനു പിന്നാലെ ഏകദിനത്തിലും ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി ശുഭ്മന്‍ ഗില്‍ പട നയിച്ചപ്പോള്‍ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്കു തകര്‍പ്പന്‍ ജയം. മഴയെ തുടര്‍ന്നു 25 ഓവര്‍ വീതമായി വെട്ടിക്കുറച്ച പോരാട്ടത്തില്‍ ഏഴു വിക്കറ്റിന്റെ മിന്നുന്ന ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തുകയും ചെയ്തു. അടുത്ത മല്‍സരം ബുധനാഴ്ച പകലും രാത്രിയുമായി ലഖ്‌നൗവില്‍ നടക്കും.

റഹ്മാനുള്ള ഗുര്‍ബാസിന്റെ വെടിക്കെട്ട് സെഞ്ച്വറിയിലേറിയാണ് അഫ്ഗാനിസ്താന്‍ ഇന്ത്യക്കു 195 റണ്‍സിന്റെ വിജയലക്ഷ്യം നല്‍കിയത്. ഒരു ബോള്‍ ബാക്കിനില്‍ക്കെ 194ല്‍ അവര്‍ ഓള്‍ഔട്ടാവുകയായിരുന്നു. റണ്‍ചേസില്‍ ഈ ടോട്ടല്‍ ഇന്ത്യക്കു കാര്യമായ ഭീഷണിയായില്ലെന്നതാണ് യാഥാര്‍ഥ്യം.

SHUBMAN GILL

ഗില്ലിന്റെ (84*) കിടിലന്‍ ഇന്നിങ്‌സ് ഇന്ത്യയെ 13 ബോളും ഏഴു വിക്കറ്റുകളും ബാക്കി നില്‍ക്കെ വിജയത്തിലെത്തിക്കുകയായിരുന്നു. 66 ബോളില്‍ 11 ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് ഗില്ലിന്റെ ഇന്നിങ്‌സ്. കെഎല്‍ രാഹുല്‍ (19 ബോളില്‍ 39*), മൂന്നാമനായി ഇറങ്ങിയ ഇഷാന്‍ കിഷന്‍ (22 ബോളില്‍ 34) എന്നിവരാണ് ടീമിന്റെ മറ്റു പ്രധാന സ്‌കോര്‍മാര്‍.

ഇന്ത്യയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. രോഹിത് ശര്‍മയെ (16 ബോളില്‍ 16)
ആറാം ഓവറില്‍ തന്നെ ഇന്ത്യക്കു നഷ്ടമായി (46/1). എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഗില്ലിനു കൂട്ടായി ഇഷാന്‍ വന്നത് സ്‌കോറിങിന് കൂടുതല്‍ വേഗത നല്‍കി. രണ്ടാം വിക്കറ്റില്‍ വെറും 43 ബോളില്‍ ഇരുവരും അടിച്ചെടുത്തത് 70 റണ്‍സാണ്. ഇന്ത്യന്‍ ജയത്തില്‍ നിര്‍ണാകമായതും ഈ കൂട്ടുകെട്ട് തന്നെ.

ഗുര്‍ബാസ് ഷോ

അഫ്ഗാനിസ്താന് വേണ്ടി റഹ്മാനുള്ള ഗുര്‍ബാസ് ഷോ തന്നെയാണ് ധരംശാല സ്‌റ്റേഡിയത്തില്‍ കണ്ടത്. വെറും 48 ബോളിലാണ് അദ്ദേഹം ഒമ്പതാം ഏകദിന സെഞ്ച്വറി കുറിച്ചത്. പാകിസ്താന്റെ മുന്‍ സൂപ്പര്‍ താരം ഷാഹിദ് അഫ്രീഡി (45 ബോളില്‍ സെഞ്ച്വറി) കഴിഞ്ഞാല്‍ ഇന്ത്യക്കെതിരേ ഒരു താരത്തിന്റെ ഏറ്റവും വേഗമേറിയ രണ്ടാം സെഞ്ച്വറിയായും ഇതു മാറി. കൂടാതെ ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിക്കും ഗുര്‍ബാസ് അവകാശിയായി.

51 ബോൡ 102 റണ്‍സെടുത്താണ് അദ്ദേഹം ക്രീസ് വിട്ടത്. എട്ടു വീതം ഫോറും സിക്‌സറുമുള്‍പ്പെടെയാണിത്. അഫ്ഗാന്‍ നിരയില്‍ മറ്റാരും 30 റണ്‍സ് പോലും തികച്ചില്ല. ഗുര്‍ബാസ് കഴിഞ്ഞാല്‍ മറ്റു പ്രധാന സ്‌കോറര്‍മാര്‍ ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി (27), അസ്മത്തുള്ള ഒമര്‍സായ് (26) എന്നിവരാണ്.

അഞ്ചാം ഓവറില്‍ അഫ്ഗാന്‍ മൂന്നിന് 26ലേക്കു വീണിരുന്നു. നാലാം വിക്കറ്റില്‍ ഗുര്‍ബാസ്-ഷാഹിദി ജോടി സെഞ്ച്വറി കൂട്ടുകെട്ടുമായി അവരെ രക്ഷിച്ചു. 66 ബോളില്‍ 116 റണ്‍സാണ് ഇരുവരും വാരിക്കൂട്ടിയത്.

ഇതില്‍ 82 റണ്‍സും ഗുര്‍ബാസിന്റെ ബാറ്റില്‍ നിന്നുമായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരില്‍ അരങ്ങേറ്റക്കാരനായ പേസര്‍ ഗുര്‍നൂര്‍ ബ്രാര്‍ മൂന്നു വിക്കറ്റുമായി വരവറിയിച്ചു. മറ്റൊരു പുതമുഖം ഹര്‍ഷ് ദുബെയും മൂന്നു വിക്കറ്റെടുത്തെങ്കിലും 10നടുത്ത് ഇക്കോണമി റേറ്റില്‍ റണ്‍സ് വിട്ടുകെടുത്തു.

മഴയെ തുടര്‍ന്ന് ഏറെ വൈകി തുടങ്ങിയ കളിയില്‍ ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ടു പേര്‍ ഈ മല്‍സരത്തിലൂടെ ഇന്ത്യക്കായി അരങ്ങേറി. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ഹര്‍ഷ് ദുബെയും പേസര്‍ ഗുര്‍നൂര്‍ ബ്രാറുമാണ് ആദ്യ മല്‍സരം കളിക്കാനിറങ്ങിയത്.

പക്ഷെ മറ്റൊരു പുതുമുഖമായ പേസര്‍ പ്രിന്‍സ് യാദവിനു അവസരം ലഭിച്ചില്ല. ഹര്‍ഷിന്റെ വരവോടെ കുല്‍ദീപ് യാദവ് തഴയപ്പെട്ടു. യശസ്വി ജയ്‌സ്വാളും ടീമില്‍ ഇല്ല. പകരം ഇഷാന്‍ കിഷനു നറുക്കുവീഴുകയും ചെയ്തു.

പ്ലെയിങ് 11

ഇന്ത്യ- ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷ് ദുബെ, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍.

അഫ്ഗാനിസ്താന്‍- റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, സെദിഖുള്ള അതെല്‍, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), അസ്മത്തുള്ള ഒമര്‍സായി, മുഹമ്മദ് നബി, റാഷിദ് ഖാന്‍, അല്ലാ ഗസന്‍ഫര്‍, മുഹമ്മദ് സലീം, സിയാവുര്‍ റഹ്മാന്‍.

Story first published: Saturday, June 13, 2026, 11:56 [IST]
Other articles published on Jun 13, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+