Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: ആദ്യം സഞ്ജു, മറ്റൊരു മലയാളിക്ക് കൂടി ഗില്ലിന്റെ പണി വരുന്നു!! പ്ലെയിങ് 11 ഇങ്ങനെ

ഐപിഎല്ലിനു ശേഷം ഇന്ത്യന്‍ താരങ്ങള്‍ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു കടക്കുകയാണ് അഫ്ഗാനിസ്താനുമായുള്ള ഇന്ത്യയുടെ ഏക ടെസ്റ്റിനു ശനിയാഴ്ച (ജൂണ്‍ 6) ന്യൂചണ്ഡീഗഡില്‍ തുടക്കമാവും. ഒരു ടെസ്റ്റും മൂന്നു ഏകദിനങ്ങളുമാണ് അഫ്ഗാന്‍ ടീം ഇവിടെ കളിക്കുക.

അഫ്ഗാനെതിരേ ഇതുവരെ ടെസ്റ്റില്‍ തോറ്റിട്ടില്ലാത്ത ഇന്ത്യ ഈ റെക്കോര്‍ഡ് കാത്തുസൂക്ഷിക്കാനുറച്ചായിരിക്കും ഈ മല്‍സരത്തില്‍ ഇറങ്ങുക. ശുഭ്മന്‍ ഗില്‍ തന്നെയാണ് ഇന്ത്യയെ ഈ മല്‍സരത്തില്‍ നയിക്കുക. ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് 11 എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

SAI SUDHARSAN

ഇലവനില്‍ ആരെല്ലാം?

ടെസ്റ്റില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് ജോടികള്‍ കെഎല്‍ രാഹുല്‍ - യശസ്വി ജയ്‌സ്വാള്‍ ജോടി ആയതിനാല്‍ അവര്‍ തന്നെ പതിവു പോലെ ആ റോളിലെത്തുകയും ചെയ്യും. ഓപ്പണിങിന്റെ കാര്യത്തില്‍ ഇന്ത്യക്കു ആശങ്കകളില്ലെന്നു ചുരുക്കം.

പക്ഷെ വണ്‍ഡൗണായി മൂന്നാം നമ്പറില്‍ ആരെ കളിപ്പിക്കുമെന്നത് കുഴപ്പിക്കുന്ന ചോദ്യമാണ്. കാരണം ഒന്നിലേറെ ഓപ്ഷനുകള്‍ ടീമിനുണ്ട്. ഒരാള്‍ ഇടംകൈയന്‍ ബാറ്റര്‍ സായ് സുദര്‍ശനാണെങ്കില്‍ മറ്റൊരാള്‍ മറുനാടന്‍ മലയാളി താരം ദേവ്ദത്ത് പടിക്കലുമാണ്.

നേരത്തേ ടി20യില്‍ ശുഭ്മന്‍ ഗില്‍ കാരണം ഇന്ത്യന്‍ ടീമില്‍ പണി കിട്ടിയ താരമാണ് മലയാള സൂപ്പര്‍ താരമായ സഞ്ജു സാംസണ്‍. ടി20 ടീമിലേക്കു വൈസ് ക്യാപ്്റ്റനായി ഗില്‍ തിരിച്ചുവിളിക്കപ്പെട്ടതോടെ സഞ്ജുവിന്റെ സ്ഥാനം തെറിക്കുകയും മധ്യനിരയില്‍ പല റോളിലും മാറി മാറി കളിക്കേണ്ടി വരികയും ചെയ്തിരുന്നു.

ഒടുവില്‍ ഗില്‍ പുറത്താക്കപ്പെട്ടതോടെയാണ് സഞ്ജു ഫേവറിറ്റ് പൊസിഷനായ ഓപ്പണിങില്‍ തിരികെയെത്തിയത്. അന്നു സഞ്ജുവിന്റെ വഴി മുക്കിയതു പോലെ ഗില്‍ ഇത്തവണ മറ്റൊരു മലയാളിയായ ദേവ്ദത്തിനും പണി കൊടുക്കാനിടയുണ്ട്. അദ്ദേഹത്തെ ബെഞ്ചില്‍ ഇരുത്തിയ ശേഷം ഗുജറാത്ത് ടൈറ്റന്‍സില്‍ തന്റെ ഓപ്പണിങ് പങ്കാളി കൂടിയായ സായിയെ ഗില്‍ കളിപ്പിച്ചേക്കും.

നേരത്തേ ടെസ്റ്റില്‍ അവസരം നല്‍കിയപ്പോള്‍ ബാറ്റിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാതെ ഫ്‌ളോപ്പായി മാറിയ താരമാണ് സായ്. ആറു ടെസ്റ്റുകളില്‍ നിന്നും 27.45 ശറാശരിയോടെ 302 റണ്‍സ് മാത്രമേ താരം നേടിയിട്ടുള്ളൂ. പക്ഷെ ക്യാപ്റ്റന്‍ ഗില്ലുമായുള്ള സൗഹൃദം അദ്ദേഹത്തിനു വീണ്ടും അവസരം നല്‍കിയേക്കും.

സായിക്കു ശേഷം നാലാമനായി ഗില്ലായിരിക്കും ബാറ്റ് ചെയ്യുക. അതിനു പിന്നാലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തെത്തും. ഐപിഎല്ലിലെ മോശം പ്രകടനത്തിന്റെ ക്ഷീണം ഈ ടെസ്റ്റില്‍ തീര്‍ക്കാനായിരിക്കും അദ്ദഹം ശ്രമിച്ചേക്കുക.

GILL GAMBHIR

ബാറ്റിങിന് കൂടുതല്‍ ആഴം നല്‍കാന്‍ ആറാമനായി ബാക്കപ്പ് കീപ്പറായ ധ്രുവ് ജുറേലിനെയും കളിപ്പിച്ചേക്കും. സ്‌പെഷ്യലിസ്റ്റ് ബാറ്ററുടെ റോളിലായിരിക്കും ഇത്. തുടര്‍ന്ന് രണ്ടു ഓള്‍റൗണ്ടര്‍മാരെ കാണാം. ഇതിലൊന്ന് നിതീഷ് കുമാര്‍ റെഡ്ഡിയായിരിക്കും.

അടുത്തത് വാഷിങ്ടണ്‍ സുന്ദറാവാനാണ് സാധ്യത. പുതുമുഖമായ ഹര്‍ഷ് ദുബെയും ടീമിലുണ്ടെങ്കിലും വാഷിക്കാവും മൂന്‍തൂക്കം ലഭിച്ചേക്കുക. പരിക്കുള്ളതിനാല്‍ സീനിയര്‍ പേസര്‍ മുഹമ്മദ് സിറാജിനു ബ്രേക്ക് നല്‍കാനാണ് സാധ്യത. പകരം പ്രസിദ്ധ് കൃഷ്ണയും പുതുമുഖമായ ഗുര്‍നൂര്‍ ബ്രാറും കളിച്ചേക്കും. സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവുമായിരിക്കും.

ഏക ടെസ്റ്റിലെ ഇന്ത്യന്‍ സാധ്യതാ 11

കെഎല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍. നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, കുല്‍ദീപ് യാദവ്.

Story first published: Tuesday, June 2, 2026, 13:52 [IST]
Other articles published on Jun 2, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+