Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: പരിക്ക് ചതിച്ചു, ടി20 പരമ്പരക്ക് റാഷിദ് ഖാന്‍ ഉണ്ടാവില്ല- ഇന്ത്യ രക്ഷപെട്ടു

മുംബൈ: ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പര നാളെ ആരംഭിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയെ വളരെ പ്രതീക്ഷയോടെയാണ് ഇന്ത്യ കാണുന്നത്. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന ഏക ടി20 പരമ്പരയാണിത്. അതുകൊണ്ടുതന്നെ ടീമിന്റെ പ്രതീക്ഷകളും വാനോളമാണ്. യുവതാരങ്ങള്‍ക്ക് മികവ് കാട്ടാനുള്ള മികച്ച അവസരമാണ് വരാനിരിക്കുന്ന ടി20 പരമ്പര. ഇപ്പോഴിതാ ഇന്ത്യക്ക് വലിയ ആശ്വാസമാകുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.

ടി20 പരമ്പര കളിക്കാന്‍ റാഷിദ് ഖാന്‍ ഉണ്ടാവില്ലെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അഫ്ഗാന്റെ സ്റ്റാര്‍ സ്പിന്നറാണ് റാഷിദ് ഖാന്‍. താരം കളിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വലിയ വെല്ലുവിളി നേരിടേണ്ടി വരുമായിരുന്നു. അതുകൊണ്ടുതന്നെ റാഷിദ് ഖാന്റെ അഭാവം ഇന്ത്യയെ സംബന്ധിച്ച് വലിയ കരുത്താണ്. ഐപിഎല്ലിലൂടെ ഇന്ത്യന്‍ സാഹചര്യത്തെക്കുറിച്ച് നന്നായി അറിയാവുന്ന സ്പിന്നറാണ് റാഷിദ് ഖാന്‍.

സ്ഥിരതയോടെ പന്തെറിയുന്ന റാഷിദിനെ നേരിടാന്‍ ഏത് ബാറ്റ്‌സ്മാനും ഒന്നും പ്രയാസപ്പെടും. ഇന്ത്യയിലെ സ്പിന്‍ സാഹചര്യത്തില്‍ റാഷിദ് വലിയ വെല്ലുവിളി ഉയര്‍ത്തിവരികെയാണ് പരിക്ക് വില്ലനായി എത്തുന്നത്. അഫ്ഗാനെ സംബന്ധിച്ച് റാഷിദിന്റെ അഭാവം വലിയ തിരിച്ചടിയാണെങ്കില്‍ ഇന്ത്യയെ സംബന്ധിച്ച് റാഷിദിന്റെ അഭാവം വലിയ ആശ്വാസമാണ്. ഇടവേളക്ക് ശേഷം രോഹിത് ശര്‍മ ഇന്ത്യയുടെ ടി20 ടീമിന്റെ നായകനായി തിരിച്ചെത്തിയിരിക്കുകയാണ്.

അതുകൊണ്ടുതന്നെ പരമ്പര തൂത്തുവാരേണ്ടത് രോഹിത്തിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. റാഷിദ് ഖാന്റെ അഭാവം നായകനെന്ന നിലയില്‍ രോഹിത്തിനും വലിയ ആശ്വാസം തന്നെയാണ്. ഐപിഎല്ലും ടി20 ലോകകപ്പും വരാനിരിക്കെ റാഷിദിന്റെ പരിക്കില്‍ സാഹസം കാട്ടാന്‍ അഫ്ഗാന്‍ ടീം മാനേജ്‌മെന്റ് തയ്യാറല്ല. അതുകൊണ്ടാണ് അദ്ദേഹത്തിന് വിശ്രമം നല്‍കിയിരിക്കുന്നത്. റാഷിദ് ഖാന്റെ അഭാവം ഇന്ത്യക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുമെന്നുറപ്പ്.

RASHID KHAN

വിരാട് കോലിക്ക് റാഷിദ് ഖാനെതിരേ മോശമല്ലാത്ത റെക്കോഡുണ്ട്. എന്നാല്‍ രോഹിത്തിന് വലിയ റെക്കോഡ് അവകാശപ്പെടാനാവില്ല. രോഹിത് ശര്‍മ 7 ഇന്നിങ്‌സില്‍ നിന്ന് 49 റണ്‍സാണ് റാഷിദ് ഖാനെതിരേ നേടിയിട്ടുള്ളത്. 144.11 സ്‌ട്രൈക്ക് റേറ്റിലാണ് റാഷിദ് ഖാനെ രോഹിത് നേരിട്ടുള്ളത്. 2 ഫോറും 3 സിക്‌സും രോഹിത് റാഷിദിനെതിരേ നേടിയിട്ടുണ്ട്. 12.25 ആണ് രോഹിത്തിന്റെ ശരാശരി. കോലി 8 ഇന്നിങ്‌സില്‍ നിന്ന് 44 ശരാശരിയില്‍ 88 റണ്‍സാണ് നേടിയത്.

അഞ്ച് ഫോറും 3 സിക്‌സും റാഷിദ് കോലിക്കെതിരേ നേടിയിട്ടുണ്ട്. 129ന് മുകളില്‍ ഭേദപ്പെട്ട സ്‌ട്രൈക്ക് റേറ്റും കോലിക്ക് അവകാശപ്പെടാനാവും. ഇന്ത്യന്‍ ടീമില്‍ നിരവധി യുവതാരങ്ങളുണ്ട്. റാഷിദ് കളിച്ചിരുന്നെങ്കില്‍ ഇവര്‍ക്കെല്ലാം വലിയ വെല്ലുവിളിയായേനെ. റാഷിദിന്റെ അഭാവം മുതലാക്കി പരമ്പര തൂത്തുവാരാനാവും ഇന്ത്യ ശ്രമിക്കുക. റാഷിദിന്റെ വിടവ് നികത്തുകയെന്നത് അഫ്ഗാനെ സംബന്ധിച്ച് എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്.

അഫ്ഗാനിസ്ഥാന്‍ സമീപകാലത്തായി ഏറ്റവും കൂടുതല്‍ വളര്‍ച്ച കൈവരിച്ച ടീമാണ്. അവസാന ഏകദിന ലോകകപ്പിലടക്കം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കാന്‍ അഫ്ഗാനിസ്ഥാനായിരുന്നു. മികച്ച ബാറ്റ്‌സ്മാന്‍മാരും യുവ ബൗളര്‍മാരും അഫ്ഗാനൊപ്പമുണ്ട്. നവീന്‍ ഉല്‍ ഹഖിന്റെ അഭാവം അഫ്ഗാന്‍ ടീമുലുണ്ട്. നവീന്‍ കളിച്ചിരുന്നെങ്കില്‍ വീണ്ടും വിരാട് കോലിയുമായി പ്രശ്‌നം ഉണ്ടാകുമോയെന്നത് കാത്തിരുന്ന് കണ്ടറിയാമായിരുന്നു.

ഇരുവരും തമ്മില്‍ വീണ്ടും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ എന്ത് സംഭവിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. റാഷിദിന്റെ അഭാവത്തിലും ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല. ഇബ്രാഹിം സദ്രാന്‍ നയിക്കുന്ന അഫ്ഗാന്‍ ടീമില്‍ റഹ്‌മാനുല്ല ഗുര്‍ബാസ്, ഹസ്‌റത്തുല്ല സര്‍സായി, റഹ്‌മത്ത് ഷാ, മുഹമ്മദ് നബി, ഫസല്‍ഹഖ് ഫറൂഖി, മുജീബുര്‍ റഹ്‌മാന്‍ എന്നിവരെല്ലാമുണ്ട്. ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ അഫ്ഗാന്‍ ടീമിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Wednesday, January 10, 2024, 15:18 [IST]
Other articles published on Jan 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+