For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AFG: എന്തൊരടി, ദുബെയുടെ ബാറ്റില്‍ സ്പ്രിങ്ങുണ്ടോ? പരിശോധിച്ച് അഫ്ഗാന്‍ താരങ്ങള്‍

ഇന്‍ഡോര്‍: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്. രണ്ടാം ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 172 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ
26 പന്തും ആറ് വിക്കറ്റും ബാക്കിയാക്കിയാണ് വിജയം നേടിയെടുത്തത്. ഇന്ത്യന്‍ നിരയില്‍ എടുത്തു പറയേണ്ടത് ശിവം ദുബെയുടെ പ്രകടനമാണ്.

ആദ്യ മത്സരത്തിലും രണ്ടാം മത്സരത്തിലും ഓരോ വിക്കറ്റും അര്‍ധ സെഞ്ച്വറിയും നേടിയെടുക്കാന്‍ ദുബെക്ക് സാധിച്ചു. രണ്ടാം ടി20യില്‍ 32 പന്തില്‍ 63 റണ്‍സാണ് ദുബെ നേടിയത്. 5 ഫോറും 4 സിക്‌സും ഉള്‍പ്പെടെ ദുബെ പുറത്താവാതെ നിന്നു. മത്സരത്തില്‍ മുഹമ്മദ് നബിയുടെ ഒരോവറില്‍ മൂന്ന് സിക്‌സുകള്‍ തുടര്‍ച്ചയായി നേടാന്‍ ദുബെക്ക് സാധിച്ചു. അനായാസമായാണ് ദുബെ സിക്‌സുകള്‍ പറത്തുന്നത്. മികച്ച കായിക ശേഷി അദ്ദേഹത്തിനുണ്ട്.

അതുകൊണ്ടുതന്നെ സ്പിന്നര്‍മാര്‍ക്കെതിരേയും വലിയ സിക്‌സുകള്‍ നേടാന്‍ ദുബെക്ക് സാധിക്കുന്നു. ദുബെയുടെ ബാറ്റിങ് പ്രകടനം അഫ്ഗാന്‍ താരങ്ങളെ ശരിക്കും ഞെട്ടിച്ചുവെന്നുവേണം പറയാന്‍. അതുകൊണ്ടുതന്നെ മത്സരശേഷം ദുബെയുടെ ബാറ്റ് പരിശോധിക്കുകയാണ് അഫ്ഗാന്‍ താരങ്ങള്‍ ചെയ്തത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് വൈറലാവുന്നത്. ദുബെയുടെ കൈക്കരുത്ത് വ്യക്തമാക്കുന്ന ബാറ്റിങ് പ്രകടനമാണ് അദ്ദേഹം പുറത്തെടുക്കുന്നത്.

തന്റെ ഉയര്‍ന്ന കായിക ക്ഷമതയെ നന്നായി ഉപയോഗിക്കാന്‍ ദുബെക്ക് സാധിക്കുന്നുണ്ട്. വലിയ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ ദുബെ ടി20 ലോകകപ്പ് കളിക്കാനുള്ള സാധ്യതയും കൂടുതലാണ്. തന്റെ മികച്ച തിരിച്ചുവരവിന് ദുബെ സിഎസ്‌കെയോടാണ് നന്ദി പറയുന്നത്. എംഎസ് ധോണിയും സിഎസ്‌കെയും നല്‍കി പിന്തുണയാണ് തന്റെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിന് കാരണമെന്നാണ് ദുബെ പറയുന്നത്.

shivam dube

എന്തായാലും പന്തുകൊണ്ടും താരം മികവ് കാട്ടുന്നത് ഇന്ത്യക്ക് ഗുണം ചെയ്യുന്നു. തുടര്‍ച്ചയായ രണ്ട് ടി20 മത്സരത്തില്‍ അര്‍ധ സെഞ്ച്വറി പ്രകടനം നടത്തുകയും വിക്കറ്റ് നേടുകയും ചെയ്യുന്ന ഏക താരം ദുബെയാണ്. ചരിത്ര റെക്കോഡിലേക്കാണ് ദുബെ എത്തിയിരിക്കുന്നത്. മറ്റൊരു ക്രിക്കറ്റ് താരത്തിനും ഈ റെക്കോഡ് സ്വന്തമാക്കാനായിട്ടില്ലെന്നതാണ് എടുത്തു പറയേണ്ടത്. എന്തായാലും ദുബെക്ക് ടി20 ടീമില്‍ കൂടുതല്‍ അവസരം ലഭിച്ചേക്കും.

എന്നാല്‍ ഇന്ത്യക്ക് മുന്നില്‍ ചില പ്രശ്‌നങ്ങള്‍ തുടരുകയാണ്. അതിലൊന്ന് ടി20 ലോകകപ്പില്‍ നായകന്‍ ആരാണെന്നതാണ്. രോഹിത് ശര്‍മയെ ടി20 ടീമിന്റെ നായകസ്ഥാനത്തേക്ക് ഇന്ത്യ തിരിച്ചെത്തിച്ചിരിക്കുകയാണ്. എന്നാല്‍ അഫ്ഗാനെതിരായ ആദ്യ രണ്ട് ടി20യിലും രോഹിത് ഡെക്കായിരുന്നു. അതുകൊണ്ടുതന്നെ രോഹിത്തിന് ഇനി ടി20 ലോകകപ്പില്‍ നായകസ്ഥാനം നല്‍കുകയെന്നത് പ്രയാസമാണ്. രോഹിത് ഓപ്പണറാവുമ്പോള്‍ ശുബ്മാന്‍ ഗില്ലിന് ടീമില്‍ നിന്ന് മാറിക്കൊടുക്കേണ്ടി വരും.

അടുത്ത വിരാട് കോലിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ഗില്‍. അതുകൊണ്ടുതന്നെ താരം കൂടുതല്‍ അവസരം അര്‍ഹിക്കുന്നു. യശ്വസി ജയ്‌സ്വാള്‍ ഓപ്പണറെന്ന നിലയില്‍ കസറുന്നത് ടീമിന് പ്രതീക്ഷ നല്‍കുന്നു. അഫ്ഗാനെതിരായ രണ്ടാം ടി20യില്‍ 34 പന്തില്‍ 68 റണ്‍സുമായി ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ ജയ്‌സ്വാളായിരുന്നു തലപ്പത്ത്. 5 ഫോറും 6 സിക്‌സുമാണ് ജയ്‌സ്വാള്‍ നേടിയത്. തിലക് വര്‍മയ്ക്ക് സ്ഥിരത കാട്ടാനാവുന്നില്ല.

എന്നാല്‍ റിങ്കു സിങ് ഇന്ത്യയുടെ വിശ്വസ്തനായ ഫിനിഷറായി കസറുന്നു. എന്നാല്‍ ടി20 ലോകകപ്പിലേക്ക് വരുമ്പോള്‍ ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുപ്പ് കടുപ്പമാവുകയാണ്. ശിവം ദുബെയെ എവിടെ കളിപ്പിക്കുമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. എന്നാല്‍ അഫ്ഗാന്‍ പരമ്പരയിലെ പ്രകടനത്തേക്കാളേറെ ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുക ഐപിഎല്ലിലെ പ്രകടനമാവും. ഐപിഎല്ലില്‍ തിളങ്ങാത്ത യുവതാരങ്ങളുടെ ചീട്ടുകീറാനാണ് സാധ്യത കൂടുതല്‍.

Story first published: Monday, January 15, 2024, 11:15 [IST]
Other articles published on Jan 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+