Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: ജയ്‌സ്വാള്‍ പുറത്തിരിക്കണം, രോഹിത്-ഗില്‍ ഓപ്പണിങ് മതി- നിര്‍ദേശിച്ച് ആകാശ് ചോപ്ര

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് രോഹിത് ശര്‍മയാണ്. വിരാട് കോലിയും ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2022ലെ ടി20 ലോകകപ്പിന് ശേഷം ഇരുവരും ഇന്ത്യക്കായി ടി20 കളിക്കുന്നത് ഇതാദ്യമായാണ്. സൂര്യകുമാര്‍ യാദവ് പരിക്കിന്റെ പിടിയിലായപ്പോള്‍ സഞ്ജു സാംസണിന് ടീമില്‍ ഇടം ലഭിച്ചു. ഇന്ത്യ കരുത്തരുടെ നിരയെത്തന്നെയാണ് അഫ്ഗാനിസ്ഥാനെതിരേ കളത്തിലിറക്കുന്നത്.

ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ആരൊക്കെ ഉള്‍പ്പെടുമെന്നതാണ് ഇനി കണ്ടറിയേണ്ടത്. പല പൊസിഷനിലും ഇന്ത്യക്ക് ആശയക്കുഴപ്പമുണ്ട്. ഇതില്‍ ഏറ്റവും തലവേദന ഓപ്പണിങ്ങിലാണ്. രോഹിത് ശര്‍മ ഓപ്പണറായാവും കളിക്കുക. അങ്ങനെ വരുമ്പോള്‍ ശുബ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍ എന്നിവരിലൊരാള്‍ക്ക് പുറത്തിരിക്കേണ്ടി വരും. ഇപ്പോഴിതാ ഇന്ത്യ രോഹിത്, ശുബ്മാന്‍ ഓപ്പണിങ് കൂട്ടുകെട്ടിനെ കളിപ്പിച്ച് ജയ്‌സ്വാളിനെ പുറത്തിരുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ആകാശ് ചോപ്ര.

'കെ എല്‍ രാഹുലിനെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കാത്തത് കൗതുകമായി. ഓപ്പണിങ്ങില്‍ ആരൊക്കെയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. രോഹിത് ശര്‍മക്കൊപ്പം ശുബ്മാന്‍ ഗില്ലും യശ്വസി ജയ്‌സ്വാളും അവസരം തേടുന്നു. ഇവരിലൊരാള്‍ പുറത്തിരിക്കേണ്ടി വരും. യശ്വസി ജയ്‌സ്വാള്‍ പുറത്തിരിക്കണം. കാരണം ശുബ്മാന്‍ ടീമിലെ സീനിയര്‍ താരമാണ്. കെ എല്‍ രാഹുല്‍ 2022ലെ ടി20 ലോകകപ്പ് കളിച്ചിരുന്നു. ഇപ്പോള്‍ രാഹുലിനെ ഒഴിവാക്കിയതാണോ?.

ഇക്കാര്യത്തില്‍ വ്യക്തയില്ല. എന്നാല്‍ അവന് ടീമില്‍ സ്ഥാനമില്ലെന്നതാണ് വസ്തുത. ഇക്കാര്യത്തില്‍ ഒരു ചര്‍ച്ചയുണ്ടാവണം. രാഹുലിന്റെ ടി20യിലെ സ്‌ട്രൈക്ക് റേറ്റ് 135ന് മുകളിലാണ്. അതൊരു മോശം കണക്കല്ല. ഓപ്പണിങ്ങില്‍ രാഹുലിന് അവസരമില്ലെങ്കിലും മധ്യനിരയില്‍ കളിപ്പിക്കാം. ഏകദിനത്തിലും അവന്‍ മധ്യനിരയില്‍ കളിക്കുന്നു. ടെസ്റ്റിലും ഇപ്പോള്‍ മധ്യനിരയില്‍ കളിച്ച് മികവ് കാട്ടുന്നുണ്ട്'- ആകാശ് ചോപ്ര പറഞ്ഞു. ഇന്ത്യ രോഹിത്തിനും കോലിക്കും തിരിച്ചുവരവ് നല്‍കിയത് മികച്ച തീരുമാനമാണ്.

rohit sharma, virat kohli

ടി20 ലോകകപ്പാണ് വരാനിരിക്കുന്നത്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ അനുഭവസമ്പന്നരായ താരങ്ങളെ ഇന്ത്യ ഒപ്പം കൂട്ടേണ്ടതായുണ്ട്. ഇക്കാരണത്താല്‍ത്തന്നെ രോഹിത്തും കോലിയും ഇന്ത്യക്കൊപ്പം കളിക്കുന്നത് ടീമിന് ഗുണം ചെയ്യുന്ന കാര്യമാണ്. പൂര്‍ണ്ണമായും യുവതാരങ്ങളെ മാത്രം പരിഗണിച്ചാല്‍ ഇന്ത്യക്ക് തിരിച്ചടി നേരിടേണ്ടി വരും. രോഹിത്തിന് നായകനെന്ന നിലയില്‍ മികച്ച റെക്കോഡുണ്ട്.

ഹാര്‍ദിക് പാണ്ഡ്യ പരിക്കിന്റെ പിടിയിലായതിനാല്‍ രോഹിത്തിനെത്തന്നെ ഇന്ത്യ ടി20 ലോകകപ്പിലും നായകനാക്കാനാണ് സാധ്യത. രാഹുലിന് ഇന്ത്യ അവസരം നല്‍കാന്‍ സാധ്യതയില്ല. ഓപ്പണറായ രാഹുലിന്റെ ടി20യില്‍ മികച്ച റെക്കോഡുണ്ട്. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നായകനായ രാഹുലിനെ ഇന്ത്യ ടി20യിലേക്ക് പരിഗണിച്ചേക്കില്ല. ഓപ്പണിങ്ങിലും മധ്യനിരയിലും നിലവില്‍ ഇന്ത്യക്ക് മികച്ച താരങ്ങളുണ്ട്. അതുകൊണ്ടുതന്നെ രാഹുലിനെ ഇന്ത്യ പരിഗണിച്ചേക്കില്ല.

ഇന്ത്യ ഓപ്പണിങ്ങില്‍ ശുബ്മാന്‍ ഗില്ലിനെ കളിപ്പിക്കാന്‍ സാധ്യത കുറവാണെന്ന് പറയാം. കാരണം രോഹിത്തും ശുബ്മാനും വലം കൈയന്‍ ഓപ്പണര്‍മാരാണ്. ജയ്‌സ്വാള്‍ ഇടം കൈയന്‍ ഓപ്പണറും. അതുകൊണ്ടുതന്നെ ഇന്ത്യ ഇടത് വലത് കൂട്ടുകെട്ടിന് പ്രാധാന്യം നല്‍കുന്നതിനാല്‍ രോഹിത്തിനൊപ്പം ജയ്‌സ്വാളിന് അവസരം ലഭിച്ചേക്കും. ശുബ്മാന്‍ ഗില്ലിനെ മൂന്നാം നമ്പറില്‍ ഇന്ത്യ കളിപ്പിക്കാനാണ് സാധ്യത. വിരാട് കോലി നാലാം നമ്പറിലേക്കിറങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുമുണ്ട്.

അഫ്ഗാന്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടീം - രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, വിരാട് കോലി, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍

Story first published: Monday, January 8, 2024, 11:37 [IST]
Other articles published on Jan 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+