Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: ജിതേഷിനെ ഒഴിവാക്കരുത്, സഞ്ജു തന്നെ പുറത്തിരിക്കണം! കാരണം ആകാശ് പറയുന്നു

ബംഗളൂരു: ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം ഇന്ന് നടക്കാന്‍ പോവുകയാണ്. ആദ്യ രണ്ട് മത്സരത്തിലെ ടീമില്‍ നിന്ന് മാറ്റങ്ങളോടെയാവും ഇന്ത്യ മൂന്നാം മത്സരം കളിക്കുകയെന്നുറപ്പ്. ആദ്യ രണ്ട് മത്സരത്തിലും ആറ് വിക്കറ്റിന്റെ ജയം നേടിയ ഇന്ത്യ മൂന്ന് മത്സര പരമ്പര ഉറപ്പിച്ച് കഴിഞ്ഞു. അതുകൊണ്ടുതന്നെ മൂന്നാം മത്സരത്തില്‍ ടീമില്‍ മാറ്റം ഉറപ്പാണ്. വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയെയാണ് ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ പരിഗണിച്ചത്.

എന്നാല്‍ മൂന്നാം മത്സരത്തില്‍ ഇന്ത്യ ജിതേഷിന് പകരം സഞ്ജുവിനെ കളിപ്പിക്കുമെന്നാണ് വിവരം. ആദ്യ രണ്ട് മത്സരത്തിലും പുറത്തിരുന്ന സഞ്ജു മൂന്നാം മത്സരത്തില്‍ അവസരം അര്‍ഹിക്കുന്നു. എന്നാല്‍ ഇന്ത്യ ജിതേഷിനെ തന്നെ മൂന്നാം മത്സരത്തിലും കളിപ്പിക്കണമെന്നും സഞ്ജുവിനെ പരിഗണിക്കേണ്ടന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും ക്രിക്കറ്റ് നിരൂപകനുമായ ആകാശ് ചോപ്ര.

'ഇന്ത്യയുടെ മൂന്നാം ടി20ക്കുള്ള പ്ലേയിങ് 11 തിരഞ്ഞെടുപ്പിലെ പ്രധാന ചോദ്യം ആറാം നമ്പറില്‍ സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ എന്നിവരിലാര് വേണമെന്നതാണ്. ജിതേഷിന് പകരം സഞ്ജു സാംസണ്‍ വരണമോയെന്നതാണ് ചോദ്യം. ടി20 ലോകകപ്പ് വരാനിരിക്കെ ജിതേഷ് ടീമില്‍ സീറ്റുറപ്പിച്ചെന്ന് പറയാറായിട്ടില്ല. എന്നാല്‍ ഇന്ത്യ ഇപ്പോള്‍ സഞ്ജുവിനെ കളിപ്പിച്ചാല്‍ ജിതേഷിനോട് ചെയ്യുന്ന നീതി നിഷേധമായിപ്പോകും. അവസാന മത്സരത്തിലെ ഒരു മോശം പ്രകടനംകൊണ്ട് ജിതേഷിനെ പുറത്താക്കുന്നത് ശരിയല്ല.

മൂന്ന് മത്സരത്തിലെ പ്രകടനമെങ്കിലും വിലയിരുത്തി വേണം ഒരു തീരുമാനം എടുക്കാന്‍. സഞ്ജു സാംസണും കരിയറില്‍ ആഗ്രഹിച്ചത് ഇതേ കാര്യമാണ്' ആകാശ് ചോപ്ര പറഞ്ഞു. ഇഷാന്‍ കിഷനും ജിതേഷ് ശര്‍മക്കുമാണ് ഇന്ത്യ ടി20 ലോകകപ്പിലേക്ക് കൂടുതല്‍ പരിഗണന നല്‍കിയിരുന്നത്. എന്നാല്‍ ജിതേഷ് വിശ്രമം ആവശ്യപ്പെട്ടതോടെ സഞ്ജുവിനെ പരിഗണിക്കുകയായിരുന്നു. സഞ്ജുവിന് ഇന്ത്യയുടെ ടി20 ടീമില്‍ വലിയ സ്ഥാനമില്ലെന്നതാണ് വസ്തുത.

sanju samson

ഐപിഎല്ലില്‍ ഗംഭീര പ്രകടനം നടത്തുമ്പോഴും അന്താരാഷ്ട്ര ടി20യില്‍ ഇതേ മികവ് ആവര്‍ത്തിക്കാന്‍ സഞ്ജുവിനായിട്ടില്ല. 20ന് താഴെയാണ് അദ്ദേഹത്തിന്റെ ശരാശരി. ഒരു ഫിഫ്റ്റി മാത്രമാണ് സഞ്ജു നേടിയിട്ടുള്ളത്. അതുകൊണ്ടുതന്നെ സഞ്ജുവിനെ ഇന്ത്യ ടി20 ലോകകപ്പിലേക്ക് പരിഗണിക്കാനുള്ള സാധ്യത വിരളമാണ്. എന്നാല്‍ ഫിനിഷര്‍ റോളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്ന ജിതേഷ് കൂടുതല്‍ പിന്തുണയും അവസരവും അര്‍ഹിക്കുന്നു.

അതുകൊണ്ടുതന്നെ മൂന്നാം ടി20യില്‍ ജിതേഷ് തുടരണമെന്നാണ് ആകാശ് വിലയിരുത്തുന്നത്. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയും യശ്വസി ജയ്‌സ്വാളും തുടരുമ്പോള്‍ ശുബ്മാന്‍ ഗില്ലിനത് വലിയ തിരിച്ചടിയാവുന്നു. ഇന്ത്യയുടെ സൂപ്പര്‍ ഓപ്പണറില്‍ നിന്ന് ബാക്കപ്പ് ഓപ്പണറായി ശുബ്മാന്‍ ഗില്‍ മാറുകയാണ്. രോഹിത് ശര്‍മ ടി20 ലോകകപ്പ് കളിച്ചാല്‍ ഒപ്പം സഹ ഓപ്പണറായി യശ്വസി ജയ്‌സ്വാള്‍ ഉണ്ടാകാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ ശുബ്മാന്‍ ഗില്ലിന് പുറത്തിരിക്കേണ്ടിവരും.

തിലക് വര്‍മക്കും ലഭിച്ച അവസരങ്ങള്‍ മുതലാക്കാനായില്ല. ഇടം കൈയന്‍ ബാറ്റ്‌സ്മാനും സ്പിന്നറുമായ തിലകിന് നിലവില്‍ പ്ലേയിങ് 11ല്‍ സ്ഥാനമില്ല. ശിവം ദുബെ ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെക്കുന്നതോടെ തിലക് ബെഞ്ചിലേക്കൊതുങ്ങുകയാണ്. ഇന്ത്യ രവി ബിഷ്‌നോയിയെ ആദ്യ രണ്ട് മത്സരത്തിലും കളിപ്പിച്ചിട്ടില്ല. മൂന്നാം മത്സരത്തില്‍ ബിഷ്‌നോയ്ക്ക് അവസരം ലഭിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഇന്ത്യയുടെ പേസ് നിരയിലേക്ക് ആവേശ് ഖാനുമെത്തിയേക്കും.

പരമ്പര തൂത്തുവാരി കരുത്ത് കാട്ടേണ്ടത് ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്. ആദ്യ രണ്ട് മത്സരത്തിലും നിരാശപ്പെടുത്തിയ രോഹിത് ശര്‍മക്ക് ടി20 ലോകകപ്പ് പ്രതീക്ഷ നിലനിര്‍ത്താന്‍ മൂന്നാം മത്സരത്തില്‍ വമ്പന്‍ പ്രകടനം തന്നെ കാഴ്ചവെക്കേണ്ടതായുണ്ട്.

Story first published: Wednesday, January 17, 2024, 10:47 [IST]
Other articles published on Jan 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+