Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: രോഹിത്തും കോലിയും തിരിച്ചെത്തി, പണികിട്ടിയത് ഇവര്‍ക്ക്! ലോകകപ്പ് സീറ്റ് മറക്കാം

മുംബൈ: 14 മാസത്തെ ഇടവേളക്ക് ശേഷം രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. 2022ലെ ടി20 ലോകകപ്പിന് ശേഷം ടി20 ടീമില്‍ നിന്ന് ഇരുവരും വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അഫ്ഗാന്‍ പരമ്പരയിലൂടെ തിരിച്ചുവരവ് നടത്താന്‍ ഇവര്‍ക്ക് സാധിച്ചിരിക്കുകയാണ്. നായകനായാണ് രോഹിത് ശര്‍മ മടങ്ങിയെത്തുന്നത്. ടി20 ലോകകപ്പിലും രോഹിത് ശര്‍മായവും ഇന്ത്യയെ നയിക്കുക.

ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റതോടെയാണ് രോഹിത്തിന് വീണ്ടും ടി20 നായകസ്ഥാനത്തേക്കെത്താനായത്. കോലിയും രോഹിത്തും മടങ്ങിയെത്തുന്നതില്‍ ആരാധകര്‍ ഹാപ്പിയാണ്. രോഹിത്തിന് കീഴില്‍ ഇന്ത്യ ടി20 ലോകകപ്പ് ഉയര്‍ത്തുമെന്ന പ്രതീക്ഷയടക്കം ആരാധകര്‍ പങ്കുവെക്കുന്നു. എന്നാല്‍ രോഹിത്തും കോലിയും തിരിച്ചെത്തുന്നതോടെ ചില താരങ്ങള്‍ക്ക് പണികിട്ടും. ടി20 ലോകകപ്പ് കളിക്കാമെന്ന ചില താരങ്ങളുടെ മോഹത്തിന് വലിയ തിരിച്ചടിയാണ് കോലിയുടേയും രോഹിത്തിന്റേയും തിരിച്ചുവരവ്.

ഇതില്‍ ഏറ്റവും പണികിട്ടുന്നത് സഞ്ജു സാംസണിനാണ്. നിലവില്‍ ഇന്ത്യയുടെ ടി20 ടീമിന്റെ ഭാഗമാണ് സഞ്ജു. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിനൊപ്പം സഞ്ജു സാംസണുണ്ട്. എന്നാല്‍ ടി20 ലോകകപ്പില്‍ സഞ്ജുവിന് അവസരമുണ്ടാകില്ല. രോഹിത്തും കോലിയും തിരിച്ചെത്തുമ്പോള്‍ സഞ്ജുവിന് ടി20 ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാനുള്ള സാധ്യത കുറയും. കോലി കളിച്ചില്ലെങ്കില്‍ ചിലപ്പോള്‍ സഞ്ജുവിന് അവസരം ലഭിച്ചേക്കുമായിരുന്നു.

എന്നാല്‍ രോഹിത്തും കോലിയും ശക്തമായി മടങ്ങിയെത്തിയതോടെ സഞ്ജുവിന്റെ ടി20 ലോകകപ്പ് ടീമിലിടമെന്ന പ്രതീക്ഷയ്ക്ക് വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഇരുവരുടേയും തിരിച്ചുവരവ് റുതുരാജ് ഗെയ്ക് വാദിനും വലിയ തലവേദനയാണ്. ഓപ്പണര്‍ സ്ഥാനത്തേക്ക് ബാക്കപ്പായെങ്കിലും റുതുരാജ് ഇടം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ രോഹിത് ശര്‍മ ഓപ്പണര്‍ സ്ഥാനത്തേക്കെത്തുമ്പോള്‍ ഒാപ്പണര്‍ സ്ഥാനത്തേക്ക് ശുബ്മാന്‍ ഗില്ലും യശ്വസി ജയ്‌സ്വാളമുണ്ട്.

sanju samson

അതുകൊണ്ടുതന്നെ റുതുരാജിന് ഇനി അവസരം ലഭിക്കുക പ്രയാസമാണ്. നിലവില്‍ പരിക്കിന്റെ പിടിയിലാണ് താരം. അതുകൊണ്ടുതന്നെ അഫ്ഗാന്‍ പരമ്പരയില്‍ കളിക്കുന്നില്ല. കെ എല്‍ രാഹുലിനെ സംബന്ധിച്ചും രോഹിത്തിന്റേയും കോലിയുടേയും തിരിച്ചുവരവ് വലിയ തിരിച്ചടിയാണ്. ടി20യില്‍ മികച്ച റെക്കോഡുള്ള ബാറ്റ്‌സ്മാനാണ് രാഹുല്‍. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ക്യാപ്റ്റനാണ് അദ്ദേഹം. എന്നാല്‍ നിലവില്‍ ഇന്ത്യയുടെ ടി20 ടീമിന് പുറത്താണ് രാഹുല്‍.

ടി20 ലോകകപ്പില്‍ രാഹുല്‍ ഇടം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കോലിയും രോഹിത്തും മടങ്ങിയെത്തിയതോടെ രാഹുലിന് ടി20 ലോകകപ്പിലേക്ക് വിളിയെത്താന്‍ സാധ്യത കുറവാണ്. ശ്രേയസ് അയ്യരും തഴയപ്പെടാനുള്ള സാധ്യതയാണ് കൂടുതല്‍. രോഹിത്-ജയ്‌സ്വാള്‍ ഓപ്പണിങ്ങും കോലി മൂന്നാം നമ്പറിലും കളിക്കുമ്പോള്‍ നാലാം സ്ഥാനത്ത് സൂര്യകുമാര്‍ യാദവുമുണ്ടാവും. ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ എന്നിവരിലൊരു വിക്കറ്റ് കീപ്പറാവും ടി20 ലോകകപ്പിലുണ്ടാവുക.

ആറാം നമ്പറില്‍ റിങ്കു സിങ്ങുമുണ്ടാവും. കോലി കളിച്ചില്ലെങ്കില്‍ മൂന്നാം നമ്പറില്‍ ശ്രേയസിന് മുഖ്യ പരിഗണന ലഭിക്കുമായിരുന്നു. എന്നാല്‍ കോലി കളിക്കുന്നതോടെ ടി20 ലോകകപ്പ് ടീമില്‍ ശ്രേയസിന് ഇടം ലഭിക്കുകയെന്നത് കടുപ്പമായിരിക്കുകയാണെന്ന് പറയാം. ഹാര്‍ദിക് പാണ്ഡ്യ ടി20 ലോകകപ്പ് കളിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. നിലവില്‍ പരിക്കിന്റെ പിടിയിലുള്ള ഹാര്‍ദിക് ഐപിഎല്ലിലൂടെയാണ് തിരിച്ചുവരവ് സ്വപ്‌നം കാണുന്നത്.

പരിശീലനം ആരംഭിച്ച ഹാര്‍ദിക്കാണ് വരുന്ന സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകന്‍. ഹാര്‍ദികായിരുന്നു ഇന്ത്യയെ ടി20 ലോകകപ്പില്‍ നയിക്കേണ്ടിയിരുന്നത്. എന്നാല്‍ പരിക്ക് താരത്തെ വേട്ടയാടിയതോടെയാണ് രോഹിത്തിലേക്ക് വീണ്ടും നായകസ്ഥാനമെത്തിയത്. രോഹിത്തിനെ ഒതുക്കാന്‍ ഹാര്‍ദിക് നന്നായി ശ്രമിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ രോഹിത് ഇന്ത്യയുടെ ടി20 നായകനായി തിരിച്ചെത്തുന്നതില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് അതൃപ്തിയുണ്ടാവുമെന്നുറപ്പാണ്.

അഫ്ഗാന്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടീം - രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, യശ്വസി ജയ്സ്വാള്‍, വിരാട് കോലി, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്നോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍

Story first published: Monday, January 8, 2024, 9:04 [IST]
Other articles published on Jan 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+