Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: മോശം അംപയറിങ്ങ്, ഇത് ദൗര്‍ഭാഗ്യകരം- പ്രതികരിച്ച് ജസ്പ്രീത് ബൂംറ

മെല്‍ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ ബോക്‌സിങ് ഡേ ടെസ്റ്റ് പുരോഗമിക്കവെ അംപയറിങ് വളരെ മോശമാണെന്ന അഭിപ്രായം ശക്തമാവുകയാണ്. ഓസീസ് ബാറ്റ് ചെയ്യുന്നതിനിടെ നായകന്‍ ടിം പെയ്‌നിന്റെ റണ്ണൗട്ട് തേര്‍ഡ് അംപയര്‍ ഔട്ട് നല്‍കാതിരുന്നത് വലിയ വിവാദവും ആയിട്ടുണ്ട്. കൊറോണ വൈറസിനെത്തുടര്‍ന്ന് പ്രമുഖ അംപയര്‍മാര്‍ക്ക് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ഐസിസി അംപയര്‍മാരുടെ നിയമത്തില്‍ മാറ്റം വരുത്തിയിരുന്നു.

ഇത് പ്രകാരം മത്സരം നടക്കുന്ന സ്ഥലത്തെ അംപയര്‍മാരെ ഉപയോഗിക്കാമെന്നാണ് ഐസിസി നിര്‍ദേശിച്ചിരിക്കുന്നത്. അതിനാല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് അതിന്റെ നിലവാരത്തിനൊത്ത അംപയര്‍മാരെ ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഇപ്പോഴിതാ മോശം അംപയറിങ്ങിനെയും അംപയര്‍മാരുടെ യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടിനെയും ചോദ്യം ചെയ്തിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബൂംറ.

bumrah

താരങ്ങള്‍ക്കും ടീമിലെ പരിശീലകര്‍ക്കുമടക്കം ഒരു മൈതാനത്ത് നിന്ന് മറ്റൊരു മൈതാനത്തേക്ക് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടില്ലെങ്കില്‍ എന്തുകൊണ്ട് അംപയര്‍മാര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കില്ലെന്നാണ് ബൂംറ ചോദിക്കുന്നത്. 'ഇത്തരം കാര്യങ്ങളെ നിയന്ത്രിക്കാന്‍ താരങ്ങള്‍ക്ക് സാധിക്കില്ല. ഈ അവസ്ഥ ബുദ്ധിമുട്ടാണെന്ന് അറിയാമെങ്കിലും ഇത് നമുക്ക് നിയന്ത്രിക്കാവുന്ന കാര്യമല്ല. അതിനാല്‍ത്തന്നെ നമുക്ക് നിയന്ത്രിക്കാന്‍ സാധിക്കാത്ത അത്തരം കാര്യങ്ങളെ ശ്രദ്ധിക്കാറില്ല'-ബൂംറ പറഞ്ഞു.

എന്നാല്‍ അംപയര്‍മാര്‍ക്ക് ഒരു മൈതാനത്ത് നിന്ന് മറ്റൊരു മൈതാനത്തേക്ക് യാത്ര ചെയ്യാന്‍ കഴിയില്ലെന്നത് ദൗര്‍ഭാഗ്യകരമായ കാര്യമാണ്. എന്നാല്‍ ഇതിന് മാറ്റം വരുത്താനുള്ള യാതൊരു അധികാരവും എനിക്കില്ല. അതിനാല്‍ത്തന്നെ സാധ്യമാകുന്ന കാര്യങ്ങളില്‍ ശ്രദ്ധ നല്‍കാനാണ് ശ്രമിക്കുന്നത്. താരങ്ങള്‍ക്കും പരിശീലകര്‍ക്കും യാത്ര ചെയ്യാനും ക്വാറന്റെയ്ന്‍ ഇരിക്കാനും സാധിക്കുമെങ്കില്‍ എന്തുകൊണ്ട് അവര്‍ക്കതിന് സാധിക്കുന്നില്ല. ഹോം അംപയര്‍മാരെ നല്‍കി മത്സരം നടത്തുന്നതെന്തിനെന്ന് മനസിലാവുന്നില്ല'-ബൂംറ പറഞ്ഞു. ബൂംറയുടെ നിലപാടിനോട് അനുകൂല നിലപാടാണ് വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡറിനുമുള്ളത്. ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ ഇതേ പ്രശ്‌നം അവര്‍ക്കും നേരിടേണ്ടി വന്നിരുന്നു.

ഓസീസ് നായകന്‍ ടിം പെയ്ന്‍ ക്രീസില്‍ എത്തുന്നതിന് മുമ്പ് തന്നെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് സ്റ്റംപ് പിഴുതെങ്കിലും തേര്‍ഡ് അംപയറുടെ വിധി ബാറ്റ്‌സ്മാന് അനുകൂലമായിരുന്നു. മുന്‍ ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍,മുന്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ വസിം ജാഫര്‍,ആകാശ് ചോപ്ര തുടങ്ങിയവരെല്ലാം അംപയറുടെ തെറ്റായ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. വീഡിയോ തെളിവ് ഉള്‍പ്പെടെ നിരത്തിയാണ് ആരാധകര്‍ മോശം അംപയറിങ്ങിനെ ചോദ്യം ചെയ്യുന്നത്. ഇത്രയും വലിയ പരമ്പരകളില്‍ ഇത്തരത്തില്‍ മോശം അംപയര്‍മാരെ നിയമിക്കുന്നതിനെതിരേ താരങ്ങള്‍ക്കെല്ലാം തന്നെ എതിര്‍പ്പുണ്ട്.

Story first published: Sunday, December 27, 2020, 12:12 [IST]
Other articles published on Dec 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+