For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അവസാന മാച്ചില്‍ സെഞ്ച്വറി, ഇതാണോ സഞ്ജു ചെയ്ത തെറ്റ്? ജുറേല്‍ എങ്ങനെ വന്നെന്നു ബദ്രിനാഥ്!!

സൗത്താഫ്രിക്കയുമായി ഈ മാസം തുടങ്ങാനിരിക്കുന്ന ഏകദിന പരമ്പരയില്‍ നിന്നും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ തഴഞ്ഞതിനെതികേ ആഞ്ഞടിച്ചിക്കുകയാണ് മുന്‍ ബാറ്റര്‍ എസ് ബദ്രിനാഥ്. റിഷഭ് പന്തിനെ ടീമിലെടുത്തത് നമുക്കു മനസ്സിലാക്കാവുന്നതാണെന്നും പക്ഷെ സഞ്ജുവിനെ തഴഞ്ഞ് ധ്രുവ് ജുറേലിനെ ടീമിലെടുത്തത് ഒരിക്കലും അംഗീകകരിക്കാവുന്ന കാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസംസാരിക്കുകയായിരുന്നു ബദ്രിനാഥ്.

കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഇന്ത്യന്‍ ഏകദിന ടീമിനു പുറത്താണ് സഞ്ജു. പരിക്കു കാരണം വൈസ് ക്യാപ്റ്റനും നാലാംനമ്പറിലെ സ്ഥിരം സാന്നിധ്യവുമായ ശ്രേയസ് അയ്യര്‍ക്കു സൗത്താഫ്രിക്കയുമായുള്ള പരമ്പര നഷ്ടമായപ്പോള്‍ പകരം മലയാളി താരത്തിനു അവസരം ലഭിച്ചേക്കുമെന്നു കരുതപ്പെട്ടിരുന്നു. പക്ഷെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി വീണ്ടും സഞ്ജുവിനെ അവഗണിക്കുകയായിരുന്നു.

SANJU SAMSON

സഞ്ജു ചെയ്ത തെറ്റെന്ത്?

ഇന്ത്യയുടെ ഏകദിന ടീമില്‍ നിന്നും വീണ്ടും വീണ്ടും തഴയപ്പെടാന്‍ സഞ്ജു സാംസണ്‍ ചെയ്ത തെറ്റ് എന്താണെന്നു തനിക്കു മനസിലാവുന്നില്ലെന്നു എസ് ബദ്രിനാഥ് തുറന്നടിക്കുന്നു. സത്യസന്ധമായി പറയുകയാണെങ്കില്‍ സഞ്ജു സാംസണിന്റെ കാര്യത്തില്‍ എനിക്കു വളരെയധികം വിഷമമുണ്ട്. 2023ല്‍ ഇന്ത്യക്കായി അവസാനം കളിച്ച ഏകദിന മല്‍സരത്തില്‍ അദ്ദേഹം സെഞ്ച്വറിയടിച്ചിരുന്നു. ഇതാവട്ടെ സൗത്താഫ്രിക്കയ്ക്കു എതിരേയുമാണ്.

ഏകദിനത്തില്‍ 56 ബാറ്റിങ് ശരാശരിയും കാത്തുസൂക്ഷിക്കുന്നയാളാണ് സഞ്ജു. റിഷഭ് പന്തിനെ ഏകദിന ടീമിലെടുത്തതുമായി ബന്ധപ്പെട്ട് സംസാരിക്കേണ്ട ആവശ്യമില്ല. പക്ഷെ ധ്രുവ് ജുറേലിനെ ഏകദിന ടീമിലുള്‍പ്പെടുത്തിയതില്‍ ഞാന്‍ ഒരു ന്യായീകരണവും കാണുന്നില്ല. സഞ്ജു സാംസണിനെ ടീമിലെടുക്കാതെ അവനെ എന്തിനാണ് സ്‌ക്വാഡിലുള്‍പ്പെടുത്തിയത്?

റിഷഭ് പന്ത് ഏകദിന ടീമില്‍ സ്ഥാനമര്‍ഹിക്കുന്നയാള്‍ തന്നെയാണ്. എനിക്കും അദ്ദേഹത്തിന്റെ കഴിവില്‍ വലിയ വിശ്വാസമാണ്. ഞാന്‍ റിഷഭിന്റെ വലിയ ആരാധകനുമാണ്. അദ്ദേഹം ഓള്‍ ഫോര്‍മാറ്റ് പ്ലെയറായി ദേശീയ ടീമിലുണ്ടാവണമെന്നും ഞാന്‍ എപ്പോഴും പറയാറുമുണ്ട്. പക്ഷെ ഏകദിന ടീമിന്റെ ഭാഗമാവാതിരിക്കാന്‍ സഞ്ജു എന്തു തെറ്റാണ് ചെയ്തത്? അവസാനമായികളിച്ച ഏകദിനത്തില്‍ സെഞ്ച്വറിയടിച്ചതാണോ അദ്ദേഹത്തിന്റെ തെറ്റ്?

ഏകദിനത്തില്‍ 56 ശരാശരിയുള്ളതും സഞ്ജുവിന്റെ തെറ്റാണോ? ധ്രുവ് ജുറേല്‍ എങ്ങനെയാണ് ഇതിനിടയിലൂടെ ടീമിലേക്കു വന്നത്? ഏകദിനത്തില്‍ നേരത്തേ ഇന്ത്യക്കായി കളിച്ച് മികച്ച പ്രകടനം നടത്തിയിട്ടുള്ളയാളാണോ അദ്ദേഹം? ഇതാണ് എനിക്കു മനസ്സിലാവാത്തത്. എന്തുകൊണ്ടാണ് സെലക്ടര്‍മാര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നു ഒട്ടും മനസിലാവുന്നില്ല.

SANJU SAMSON

ഈ വിഷയത്തില്‍ ഒരു ഉത്തരം കണ്ടെത്താന്‍ ഞാന്‍ ബുദ്ധിമുട്ടുകയാണ്. കാരണം ഞാനും നേരത്തേ കളിക്കാരനായിരിക്കെ ഇതേ പോലെയുള്ള സാഹചര്യത്തിലൂടെ കടന്നു പോയിട്ടുള്ളയാളാണ്. സഞ്ജു സാംസണ്‍ ഇപ്പോഴുള്ള അതേ അവസ്ഥ എനിക്കും മുമ്പുണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയെ കുറിച്ച് എനിക്കു നന്നായി മനസ്സിലാവും.

ഞാന്‍ കളിച്ചിരുന്ന ആ കാലത്തു സോഷ്യല്‍ മീഡിയകളൊന്നുമില്ല. ടീം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ടിവിയിലൂടെയാണ് നമ്മള്‍ അറിയുക. ടീം ലിസ്റ്റില്‍ എന്റെ പേരുണ്ടോയെന്നു നോക്കുമ്പോള്‍ ഇല്ലെന്നു കണ്ടാല്‍ മാനസികമായി തകര്‍ന്നു പോവാറുണ്ട്. ഇപ്പോള്‍ സഞ്ജു സാംസണിന്റെ അവസ്ഥയും ഇതു തന്നെ ആയിരിക്കുമെന്നു എനിക്കുറപ്പാണന്നെും ബദ്രിനാഥ് നിരാശയോടെ പറഞ്ഞു.

ഇന്ത്യന്‍ ഏകദിന ടീം

കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, തിലക് വര്‍മ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, റുതുരാജ് ഗെയ്ക്വാദ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, ധ്രുവ് ജുറേല്‍.

Story first published: Tuesday, November 25, 2025, 6:24 [IST]
Other articles published on Nov 25, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+