Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാക്ഷാല്‍ കോലിയെ പിന്നിലാക്കി വൈഭവ്..! ഒറ്റയടിക്ക് സ്വന്തം പേരിലാക്കിയത് ഒരുപിടി റെക്കോഡ്

അണ്ടര്‍ 19 ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. 18 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. രസംകൊല്ലിയായി മഴ. രണ്ട് തവണയാണ് മഴ കളി തടസപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 48.4 ഓവറില്‍ 238 റണ്‍സെ എടുക്കാനായുള്ളൂ. ഓപ്പണര്‍ വൈഭവ് സൂര്യവംശിയും (72) വിക്കറ്റ് കീപ്പര്‍ അഭിഗ്യാന്‍ കുണ്ടുവും (80) മാത്രമാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്.

ബംഗ്ലാദേശിന്റെ മറുപടി ബാറ്റിംഗില്‍ ഏറെ നേരം കളി തടസപ്പെടുത്തിയതോടെ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ലക്ഷ്യം 29 ഓവറില്‍ 164 ആയി നിശ്ചയിച്ചു. എന്നാല്‍ ബംഗ്ലാദേശ് 28.3 ഓവറില്‍ 148 ന് പുറത്തായി. ഇന്ത്യയ്ക്കായി വിഹാന്‍ മല്‍ഹോത്ര നാല് വിക്കറ്റെടുത്തു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തുടര്‍ച്ചയായ പന്തുകളില്‍ ആയുഷിനേയും ത്രിവേദിയേും നഷ്ടപ്പെട്ടതോടെ ആദ്യ ഓവറുകളില്‍ തന്നെ അപകടം മണത്തു.

Vaibhav Suryavansh

ടീം സ്‌കോര്‍ 53 ല്‍ എത്തിയപ്പോള്‍ വിഹാനും മടങ്ങി. എന്നാല്‍ പിന്നീട് ക്രീസില്‍ ഒന്നിച്ച വൈഭവും അഭിഗ്യാനും ടീം സ്‌കോര്‍ ഉയര്‍ത്തി. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 62 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. വൈഭവ് 67 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സു അടക്കമാണ് 72 റണ്‍സെടുത്തത്. 30 പന്തിലാണ് താരം അര്‍ദ്ധസെഞ്ച്വറി തികച്ചത്. അതേസമയം ഒരുപിടി റെക്കോഡുകളും ഇന്നത്തെ മത്സരത്തില്‍ വൈഭവ് സൂര്യവംശി സ്വന്തം പേരിലാക്കി.

വെറും 14 വര്‍ഷവും 296 ദിവസവും പ്രായമുള്ളപ്പോള്‍, പുരുഷ അണ്ടര്‍ 19 ലോകകപ്പ് മത്സരത്തില്‍ 50 ല്‍ കൂടുതല്‍ സ്‌കോര്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് കളിക്കാരനായി വൈഭവ് മാറി. മുമ്പ് 15 വര്‍ഷവും 19 ദിവസവും പ്രായമുള്ളപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അര്‍ദ്ധസെഞ്ച്വറി നേടിയ അഫ്ഗാനിസ്ഥാന്റെ ഷാഹിദുള്ള കമാലിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്.

യൂത്ത് ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ സൂര്യവംശി വിരാട് കോഹ്ലിയെ മറികടന്നു. 20 യൂത്ത് ഏകദിനങ്ങളില്‍ വൈഭവ് 1,047 റണ്‍സ് നേടിയിട്ടുണ്ട്, അതേസമയം കോഹ്ലി 28 മത്സരങ്ങളില്‍ നിന്ന് 978 റണ്‍സാണ് നേടിയത്. 36 മത്സരങ്ങളില്‍ നിന്ന് 1,404 റണ്‍സ് നേടിയ വിജയ് സോളാണ് പട്ടികയില്‍ ഇന്ത്യക്കാരില്‍ ഒന്നാം സ്ഥാനത്തുള്ളത്.

ബംഗ്ലാദേശിന്റെ നജ്മുള്‍ ഹൊസൈന്‍ ഷാന്റോ 1,820 റണ്‍സുമായി ആകെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. അതേസമയം ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധം വഷളായ സാഹചര്യത്തിലാണ് ലോകകപ്പ് മത്സരത്തില്‍ പരസ്പരം ഏറ്റുമുട്ടുന്നത് എന്നതും ശ്രദ്ധേയമാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെയും ബംഗ്ലാദേശിന്റെ അസീസുള്‍ ഹക്കിം തമീമും മത്സരത്തിന് മുമ്പുള്ള കൈകൊടുക്കല്‍ ഒഴിവാക്കിയത് ഇരു ടീമുകളും തമ്മിലുള്ള നിലവിലെ അവസ്ഥയെ പ്രതിഫലിപ്പിച്ചു.

Story first published: Saturday, January 17, 2026, 20:58 [IST]
Other articles published on Jan 17, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+