IND-SL:ടി20 ലോകകപ്പില്‍ ഇഷാനെയും പൃഥ്വിയേയും അവഗണിക്കുക വളരെ പ്രയാസമാണ്- ഹര്‍ഭജന്‍ സിങ്
മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ടീം തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ഏഴ് വിക്കറ്റിനാണ് ശിഖര്‍ ധവാനും സംഘവും ശ്രീലങ്കയെ തട്ടകത്തില്‍ നാണം കെടുത്തിയത്. ഇന്ത്യയുടെ ബൗളിങ് പ്രകടനം ശരാശരി മാത്രമായിരുന്നെങ്കിലും ബാറ്റിങ് പ്രകടനം അതി ഗംഭീരമായിരുന്നു. ശ്രീലങ്ക ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 262 റണ്‍സ് 36.4 ഓവറില്‍ ഇന്ത്യ മറികടന്നു.
പൃഥ്വി ഷാ (43),ഇഷാന്‍ കിഷന്‍ (59),സൂര്യകുമാര്‍ യാദവ് (31) തുടങ്ങിയ ഇന്ത്യന്‍ നിരയിലെ യുവതാരങ്ങളുടെ പ്രകടനമാണ് ഏറ്റവും ശ്രദ്ധേയമായത്. ശ്രീലങ്കന്‍ ബൗളര്‍മാര്‍ക്കെതിരേ സമ്പൂര്‍ണ്ണ ആധിപത്യത്തോടെയായിരുന്നു ഇവരുടെ ബാറ്റിങ്. ഇപ്പോഴിതാ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇഷാനെയും പൃഥ്വിയേയും അവഗണിക്കാന്‍ ഇന്ത്യക്ക് ആകില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ഹര്‍ഭജന്‍ സിങ്.

'പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു താരത്തെ വിലയിരുത്താനാവും. ശ്രീലങ്കയ്‌ക്കെതിരായ അന്താരാഷ്ട്ര മത്സരത്തില്‍ പൃഥ്വിയും ഇഷാനും ബാറ്റ് ചെയ്ത രീതി തന്നെ അവരുടെ പ്രതിഭയെ എടുത്തുകാട്ടുന്നതാണ്.ടി20 ലോകകപ്പിനുള്ള ടീമില്‍ ഇരുവരെയും അവഗണിക്കുക പ്രയാസമാണ്. ടി20 ലോകകപ്പ് കിരീടം ഇന്ത്യ നേടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇത്തരത്തിലുള്ള താരങ്ങള്‍ വേണം. എതിര്‍ വശത്ത് ആരാണ് പന്തെറിയുന്നതെന്ന് ഇവര്‍ നോക്കാറില്ല. അവരുടെ സ്വാഭാവിക ശൈലിയില്‍ കളിക്കുകയാണ് ചെയ്യുന്നത്'-ഹര്‍ഭജന്‍ സിങ് പറഞ്ഞു.
'അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അവഗണിക്കാനാവില്ല. എന്നാല്‍ സെലക്ടര്‍മാര്‍ക്ക് ജൂനിയര്‍ താരങ്ങളെക്കാള്‍ സീനിയര്‍ താരങ്ങളെ പരിഗണിക്കണമെന്ന് തോന്നിയാല്‍ അങ്ങനെ ചെയ്യുക. സൂര്യകുമാര്‍ യാദവും ടി20 ലോകകപ്പില്‍ തന്റെ സ്ഥാനം ഉറപ്പിച്ചെന്നാണ് തോന്നുന്നത്. ആക്രമിച്ച് കളിക്കുന്ന ശൈലി മാത്രമല്ല അവന്റേത്. വിക്കറ്റ് കാത്ത് അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിയുന്നവനാണവന്‍'-ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.
പൃഥ്വി ഷായുടെ ഓപ്പണറായുള്ള പ്രകടനം എതിരാളികളെക്കൊണ്ട് പോലും കൈയടിപ്പിക്കുന്നതായിരുന്നു. തുടക്കം മുതല്‍ ആക്രമിച്ച അദ്ദേഹം 24 പന്തില്‍ ഒമ്പത് ബൗണ്ടറി ഉള്‍പ്പെടെയാണ് 43 റണ്‍സ് നേടിയത്. 179.16 ആയിരുന്നു സ്‌ട്രൈക്കറേറ്റ്. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു പൃഥ്വിയുടെ പ്രകടനം. ഇഷാന്‍ കിഷന്‍ സിക്‌സിലൂടെയാണ് ഇന്നിങ്‌സ് ആരംഭിച്ചത്. 42 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 59 റണ്‍സ് ഇഷാന്‍ നേടി. സൂര്യകുമാര്‍ യാദവ് 20 പന്തില്‍ അഞ്ച് ബൗണ്ടറി ഉള്‍പ്പെടെ 31 റണ്‍സ് നേടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications