Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ലോര്‍ഡ്‌സില്‍ ഇന്ത്യയെ തീര്‍ക്കാന്‍ അവനെത്തും!! ആര്‍ച്ചറല്ല, തോല്‍വിയുറപ്പ്?

ലോര്‍ഡ്‌സ്: എജ്ബാസ്റ്റണിലെ രണ്ടാം ടെസ്റ്റില്‍ വമ്പന്‍ വിജയവുമായി ഇന്ത്യ ഒപ്പമെത്തിയതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പര കൂടുതല്‍ ത്രില്ലിങായി മാറിയിരിക്കുകയാണ്. ഇംഗ്ലണ്ടിനെ 336 റണ്‍സിനാണ് ശുഭ്മന്‍ ഗില്ലിന്റെ ന്യൂലുക്ക് ടീം വാരിക്കളഞ്ഞത്. വിദേശത്ത് റണ്‍സ് മാര്‍ജിനില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയം കൂടിയാണിത്. കൂടാതെ എജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ തോല്‍പ്പിച്ചതും ഇതാദ്യം.

ബെന്‍ സ്‌റ്റോക്‌സിന്റെയും സംഘത്തിന്റെയും കണ്ണുതുറപ്പിക്കുന്ന പരാജയമായി ഇതു മാറിയിരിക്കുകയാണ്. ഇതിഹാസ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ അഭാവത്തില്‍ ഇന്ത്യയെ നിസാരമായി എടുത്ത ഇംഗ്ലണ്ടിനു ഈ തോല്‍വി വന്‍ നാണക്കേടായിട്ടുണ്ട്. അതുകൊണ്ടു തന്നെ വ്യാഴാഴ്ച ലോര്‍ഡ്‌സില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ ശക്തമായി ആഞ്ഞടിക്കാനുള്ള പടയൊരുക്കം ഇംഗ്ലണ്ട് ക്യാംപില്‍ ആരംഭിച്ചു കഴിഞ്ഞു.

gus atkinson

ഇന്ത്യയെ തീര്‍ക്കാന്‍ ലോര്‍ഡ്‌സ് സ്‌പെഷ്യലിസ്റ്റ് കൂടിയായ തങ്ങളുടെ വജ്രായുത്തെ അവര്‍ ടീമിലേക്കു വിളിച്ചിരിക്കുകയാണ്. എജ്്ബാസ്റ്റണിലെ വന്‍ പരാജയത്തിന്റെ കണക്കുതീര്‍ത്ത് വീണ്ടും പരമ്പരയില്‍ മുന്നിലെത്തുകയാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. ഇന്ത്യയുടെ കഥ കഴിക്കാന്‍ ഇംഗ്ലണ്ട് കൊണ്ടുവരുന്ന ഈ തീപ്പൊരി താരം ആരെന്നറിയാം.

ഇന്ത്യക്കു നെഞ്ചിടിപ്പ്

പരിക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ടീമിലേക്കു മടങ്ങിയെത്തുമെന്നുറപ്പായിട്ടുണ്ട്. എന്നാല്‍ ആര്‍ച്ചറല്ല ഇംഗ്ലണ്ടിന്റെ യഥാര്‍ഥ വജ്രായുധം അതു മറ്റൊരു ഫാസ്റ്റ് ബൗളറായ ഗസ് അറ്റ്കിന്‍സണാണ്. ലോര്‍ഡ്‌സില്‍ അസാധാരണ ടെസ്റ്റ് റെക്കോര്‍ഡുള്ള താരമാണ് അദ്ദേഹം.

പരിക്കിനെ തുടര്‍ന്നാണ് ഇന്ത്യക്കെതിരായ ആദ്യ രണ്ടു ടെസ്റ്റുകളും പേസര്‍ക്കു നഷ്ടമായത്. എന്നാല്‍ പരിക്കില്‍ നിന്നും മുക്തനായ അറ്റ്കിന്‍സണ്‍ അടുത്ത മല്‍സരത്തില്‍ തിരിച്ചെത്തുമെന്നുറപ്പായിരിക്കുകയാണ്. അതിവേഗക്കാരനായ ആര്‍ച്ചര്‍ അപകടകാരിയാണെങ്കിലും ഇന്ത്യ അതിനേക്കാള്‍ ഭയക്കേണ്ടത് 27 കാരനായ അറ്റ്കിന്‍സണിനെയാണ്.

ഇന്ത്യന്‍ ബാറ്റിങിന്റെ നട്ടെല്ലൊടിക്കാന്‍ ശേഷിയുള്ള ഫാസ്റ്റ് ബൗളറാണ് അദ്ദേഹം. നേരത്തേ ലോര്‍ഡ്‌സില്‍ കളിച്ചപ്പോഴെല്ലാം അവിസ്മരണീയ പ്രകടനങ്ങള്‍ അറ്റ്കിന്‍സണ്‍ കാഴ്ചവച്ചിട്ടുണ്ട്. ഇവിടെ നാലു ഇന്നിങ്‌സുകളിലാണ് അദ്ദേഹം പന്തെറിഞ്ഞിട്ടുള്ളത്. മൂന്നു ഫൈഫറുകളുള്‍പ്പെടെ 10.94 എന്ന ഞെട്ടിക്കുന്ന ശരാശരിയില്‍ 19 വിക്കറ്റുകള്‍ അറ്റ്കിന്‍സണ്‍ പോക്കറ്റിലാക്കുകയും ചെയ്തു.

45 റണ്‍സിനു ഏഴു വിക്കറ്റുകളെടുത്തതാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം. ലോര്‍ഡ്‌സിലെ കന്നി മല്‍സരത്തില്‍ തന്നെ 12 വിക്കറ്റുകളുമായാണ് അറ്റ്കിന്‍സണ്‍ വരവറിയിച്ചത്. ഇതു മാത്രമല്ല, ലോര്‍ഡ്‌സില്‍ ബാറ്റ് കൊണ്ടും അറ്റ്കിന്‍സണ്‍ കസറിയിട്ടുണ്ട്. ഈ വേദിയില്‍ ഒരു സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ടെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.

gus atkinson

അറ്റ്കിന്‍സണിന്റെ ടെസ്റ്റ് കരിയറെടുത്താല്‍ 12 മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. എന്നാല്‍ ഇവയില്‍ നിന്നും 22.30 ശരാശരിയില്‍ 55 വിക്കറ്റുകള്‍ പേസര്‍ പോക്കറ്റിലാക്കക്കഴിഞ്ഞു. 150 കിമി വേഗതയില്‍ ബൗള്‍ ചെയ്യാനുള്ള കഴിവും അദ്ദേഹത്തെ ഈ ഫോര്‍മാറ്റിലെ ഏറ്റവും അപകടകാരിയായ പേസര്‍മാരില്‍ ഒരാളാക്കി മാറ്റുന്നു.

ഇന്ത്യക്കെതിരായ ആദ്യ രണ്ടു ടെസ്റ്റുകളിലും ഒരേ ബൗളിങ് ലൈനപ്പാണ് ഇംഗ്ലണ്ട് പരീക്ഷിച്ചത്. ക്രിസ് വോക്‌സ്, ജോഷ് ടങ്, ബ്രൈഡന്‍ കാര്‍സ് എന്നിവരായിരുന്നു അവരുടെ പേസ് ത്രയങ്ങള്‍. എന്നാല്‍ ഇന്ത്യന്‍ ബാറ്റിങിനു കാര്യമായ പ്രശ്‌നങ്ങളൊന്നും സൃഷ്ടിക്കാന്‍ ഇവര്‍ക്കായില്ല. വളരെ അനായാസമായിട്ടാണ് മൂന്നു പേരെയും ഇന്ത്യന്‍ ബാറ്റര്‍മാര്‍ കൈകാര്യം ചെയ്തത്. എജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ 1000ത്തിന് മുകളില്‍ റണ്‍സാണ് ഇന്ത്യ വാരിക്കൂട്ടിയത്.

അതുകൊണ്ടു ബൗളിങ് നിരയെ അടിമുടി ഉടച്ചു വാര്‍ത്തായിരിക്കും ലോര്‍ഡ്‌സില്‍ ഇംഗ്ലീഷ് ടീമെത്തുക. ആര്‍ച്ചര്‍ക്കൊപ്പം അറ്റ്കിന്‍സണും ചേരുന്നതോടെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കു ഇനി കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ല. ലോര്‍ഡ്‌സിലെ പിച്ച് കൂടുതല്‍ വേഗതയും ബൗണ്‍സുമെല്ലാമുള്ളതാണ്. ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍മാര്‍ ഇതു ശരിക്കും മുതലാക്കാനും ശ്രമിക്കുമെന്നുറപ്പാണ്.

Story first published: Tuesday, July 8, 2025, 6:57 [IST]
Other articles published on Jul 8, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+