Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ind vs Aus Test: അശ്വിനെക്കാളും ഞാന്‍ മുന്‍ഗണന നല്‍കുന്നത് കുല്‍ദീപിന്; ഷെയ്ന്‍ വോണ്‍

അഡ്‌ലെയ്ഡ്: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കി. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം 17ന് രാത്രി പകലായാണ് നടക്കുന്നത്. ഓസീസിലെ പേസ് മൈതാനത്ത് സ്പിന്‍ ബൗളിങ്ങിനും നിര്‍ണ്ണായക പങ്കുണ്ട്. മൂന്ന് പേസര്‍മാരും ഒരു സ്പിന്നറും പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കാനാണ് സാധ്യത. ആര്‍ അശ്വിനെയാണ് നിലവില്‍ ഇന്ത്യ പ്ലേയിങ് ഇലവനിലേക്ക് സ്പിന്നറായി പരിഗണിക്കുന്നത്. എന്നാല്‍ അശ്വിനെക്കാള്‍ താന്‍ പ്രധാന്യം നല്‍കുന്ന സ്പിന്നര്‍ കുല്‍ദീപ് യാദവാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണ്‍.

'ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ അശ്വിനെക്കാള്‍ തിളങ്ങാനാവുക കുല്‍ദീപ് യാദവിനാണ്. അശ്വിന്‍ ഓസ്‌ട്രേലിയയില്‍ ബുദ്ധിമുട്ടുന്നതാണ് കണ്ടില്ല. ഇവിടെ അവന് മികച്ച റെക്കോഡില്ല. എന്നാല്‍ കുല്‍ദീപ് മനോഹരമായ പ്രകടനം നടത്തിയിട്ടുണ്ട്. പരിക്കേറ്റ ജഡേജയ്ക്ക് കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഞാന്‍ കുല്‍ദീപിനെ തിരഞ്ഞെടുക്കും. മൂന്ന് പേസര്‍മാരും ഒരു സ്പിന്നറും കളിക്കണമെങ്കില്‍ അശ്വിന് മുകളില്‍ എന്തുകൊണ്ടും കുല്‍ദീപിനെ പരിഗണിക്കും'-ഷെയ്ന്‍ വോണ്‍ പറഞ്ഞു.

kuldeepyadavandrashwin

പിങ്ക് ബോളില്‍ എല്ലാ പേസര്‍മാര്‍ക്കും തിളങ്ങാനാവില്ലെന്നും ഷെയ്ന്‍ വോണ്‍ വിലയിരുത്തി. '2019ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ ഫാസ്റ്റ് ബൗളര്‍മാരാണ് തിളങ്ങിയത്. അന്നത്തെ നാല് പേസ് ബൗളര്‍മാര്‍ എന്ന കണക്ക് ഇന്നത്തെ സാഹചര്യത്തില്‍ ഫലിക്കുമെന്ന് തോന്നുന്നില്ല' ഷെയ്ന്‍ വോണ്‍ പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ അശ്വിന്‍ ഏഴ് ടെസ്റ്റില്‍ നിന്ന് 27 വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്. ഇന്ത്യന്‍ മൈതാനത്തെ സ്പിന്‍ കരുത്ത് ഓസീസ് മൈതാനത്ത് ആവര്‍ത്തിക്കാന്‍ അശ്വിന് സാധിച്ചിരുന്നില്ല. അതേ സമയം കുല്‍ദീപ് യാദവിന്റെ ചൈനാമാന്‍ സ്പിന്‍ ഓസ്‌ട്രേലിയയില്‍ ഫലം കണ്ടിരുന്നു. എന്നാല്‍ 2019ലെ ബാറ്റിങ് മികവല്ല ഇന്നത്തെ ഓസീസ് ടീമിനുള്ളത്. സ്റ്റീവ് സ്മിത്ത്,ലാബുഷാനെ എന്നിവരുടെ വരവ് ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ത്തന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല.

ആദ്യ ടെസ്റ്റിന് ശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങുന്നത് ഇന്ത്യയെ സംബന്ധിച്ച് കടുത്ത തിരിച്ചടിയാണ്. പകരം രോഹിത് ശര്‍മ കളിക്കുമെന്നാണ് നിലവിലെ വിവരം. മധ്യനിരയിലേക്ക് ശുബ്മാന്‍ ഗില്ലിനെ പരിഗണിക്കുമോയെന്നും കെ എല്‍ രാഹുല്‍ ഏത് പൊസിഷനില്‍ കളിക്കുമെന്നെല്ലാം കണ്ടറിയണം.

Story first published: Tuesday, December 15, 2020, 11:29 [IST]
Other articles published on Dec 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+