IND-AUS T20: ആന്‍ഡ്രേ റസലിനെക്കാളും മികച്ചവന്‍ ഹര്‍ദിക് പാണ്ഡ്യ- പ്രശംസിച്ച് ഹര്‍ഭജന്‍
സിഡ്‌നി: ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം പുരോഗമിക്കവെ ഏറ്റവും കൂടുതല്‍ കൈയടി നേടുന്നത് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ്. ഏകദിനത്തില്‍ രണ്ട് അര്‍ധ സെഞ്ച്വറിയടക്കം ഗംഭീര പ്രകടനം കാഴ്ചവെച്ച അദ്ദേഹം രണ്ടാം ടി20യില്‍ തകര്‍പ്പന്‍ ബാറ്റിങ്ങുമായി ഇന്ത്യക്ക് വിജയവും പരമ്പരയും സമ്മാനിച്ചിരിക്കുകയാണ്. എം എസ് ധോണി കളമൊഴിഞ്ഞതോടെ ആര് ഫിനിഷറായി എത്തുമെന്ന ചോദ്യം ഇന്ത്യയെ അലട്ടിയിരുന്നെങ്കിലും ഇപ്പോള്‍ അതിന് ഉത്തരമായെന്ന് പറയാം. ഇപ്പോള്‍ ഹര്‍ദിക് പാണ്ഡ്യയെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്.
വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ആന്‍ഡ്രേ റസലിനെക്കാളും മികച്ച താരമാണ് ഹര്‍ദിക് പാണ്ഡ്യയെന്നാണ് ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടത്. 'വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ വലിയ മികവുള്ളവനാണ് ഹര്‍ദിക്. വലിയ സിക്‌സുകള്‍ നേടാന്‍ അവന് സാധിക്കുമെന്നത് നമുക്ക് അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ സ്ഥിരതയോടെ അവന്‍ കളിക്കുന്നു. ക്രീസില്‍ എങ്ങനെ തുടരണമെന്നും എങ്ങനെ മത്സരം പൂര്‍ത്തിയാക്കണമെന്നും അവന് വ്യക്തമായ പദ്ധതി ഉണ്ട്'-ഹര്‍ഭജന്‍ പറഞ്ഞു.

'ഓരോ മത്സരത്തിന് ശേഷവും ആത്മവിശ്വാസം വര്‍ധിപ്പിച്ചാണ് അവന്‍ കളിക്കുന്നത്. ഇന്ത്യയുടെ ഫിനിഷര്‍ എന്ന നിലയിലേക്ക് അവന്‍ വളരുകയാണ്. റസലിനെപ്പോലെ, അല്ലെങ്കില്‍ റസലിനെക്കാളും മികച്ചവനായിരിക്കുകയാണിപ്പോള്‍. മികച്ച രീതിയിലാണ് അവന്‍ സിക്‌സുകള്‍ അടിക്കുന്നത്'-ഹര്‍ഭജന്‍ പറഞ്ഞു. 22 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 42 റണ്‍സാണ് ഹര്‍ദിക് പാണ്ഡ്യ അടിച്ചെടുത്തത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഹര്‍ദിക് ഓസീസ് ബൗളര്‍മാരെ നിഷ്പ്രഭമാക്കുകയായിരുന്നു.
'വളരെ മികച്ച പദ്ധതികളാണ് ഹര്‍ദിക്കിനുള്ളത്. ഫാസ്റ്റ് ബൗളര്‍മാരെ ശ്രദ്ധയോടെയും സ്പിന്നര്‍മാരെ കടന്നാക്രമിക്കുകയും ചെയ്യുന്നു. ചില സമയങ്ങളില്‍ സിംഗിളുകളെടുത്ത് നിലയുറപ്പിച്ച ശേഷം കളിക്കുന്നു. വളരെ ആക്രമണകാരിയാ ബാറ്റ്‌സ്മാന്‍ എന്നതിലുപരിയായി ബുദ്ധിമാനായ താരമാണ്. ഏത് ബൗളറെയാണ് ആക്രമിക്കേണ്ടതെന്ന് കൃത്യമായി അവന് അറിയാം. പക്വതയോടെ കളിക്കുന്നത് ടീമിന് നല്ലതാണ്. ഒരു മികച്ച ബാറ്റ്‌സ്മാനായി അവന്‍ മാറിക്കഴിഞ്ഞു'-ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.
മുംബൈ ഇന്ത്യന്‍സില്‍ ഹര്‍ഭജന്‍ സിങ്ങും ഹര്‍ദിക് പാണ്ഡ്യയും ഒരുമിച്ച് കളിച്ചിട്ടുണ്ട്. പരിക്കിന് ശേഷം പന്തെറിയാന്‍ ഹര്‍ദിക്കിന് പ്രയാസമുണ്ട്. അതിനാല്‍ത്തന്നെ നിലവില്‍ ബാറ്റ്‌സ്മാനെന്ന നിലയിലാണ് ഹര്‍ദിക് കൂടുതല്‍ മികവ് കാട്ടുന്നത്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കെ ഹര്‍ദിക്കിന്റെ പ്രകടനം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications