Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND-AUS 3rd T20: കോലിക്ക് വിശ്രമം അനുവദിച്ച് രാഹുലിനെ നായകനാക്കണം- നെഹ്‌റ

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടി20 ഇന്ന് നടക്കാനിരിക്കുകയാണ്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരവും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി കഴിഞ്ഞു.മൂന്നാം മത്സരത്തിലും വിജയിച്ച് പരമ്പര തൂത്തുവാരാന്‍ ഉറച്ച് ഇന്ത്യ ഇറങ്ങുമ്പോള്‍ ആശ്വാസ ജയം തേടിയാവും ആതിഥേയരായ കംഗാരുക്കള്‍ ഇറങ്ങുക. ഇപ്പോഴിതാ മൂന്നാം ടി20യില്‍ കോലി വിശ്രമം എടുത്ത് കെ എല്‍ രാഹുലിനെ നായകനാക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ.

പരമ്പര നേടിയതിനാല്‍ത്തന്നെ ഇന്ത്യന്‍നിരയില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇതിനെക്കുറിച്ചും നെഹ്‌റ പ്രതികരിച്ചു. 'ടെസ്റ്റ് പരമ്പര കളിക്കുന്നതില്ലാത്തതിനാല്‍ ഒരു ബൗളര്‍മാര്‍ക്കും വിശ്രമം അനുവദിക്കേണ്ട ആവിശ്യമില്ല. മൂന്നാം മത്സരത്തിലും വാഷിങ്ടണ്‍ സുന്ദര്‍,ടി നടരാജന്‍,ദീപക് ചഹാര്‍,ശര്‍ദുല്‍ ഠാക്കൂര്‍,ചഹാല്‍ എന്നിവരെ കളപ്പിക്കണം. മനീഷ് പാണ്ഡെയുടെ വരവ് മാത്രമാണ് ടീമില്‍ വരാന്‍ സാധ്യതയുള്ളത്. ടെസ്റ്റ് പരമ്പരയ്ക്കായി വിരാട് കോലി വിശ്രമം എടുത്താല്‍ മനീഷ് പാണ്ഡയെ ടീമില്‍ ഉള്‍ക്കൊള്ളിക്കാം. കെഎല്‍ രാഹുലിനെ നായകനാക്കുകയും ചെയ്യാം'-നെഹ്‌റ പറഞ്ഞു.

ashishnehra-klrahul

എന്നാല്‍ നെഹ്‌റ പറഞ്ഞ മാറ്റം ഉണ്ടാകാന്‍ സാധ്യത കുറവാണ്. ആദ്യ ടെസ്റ്റ് മത്സരം മാത്രമാണ് വിരാട് കോലി കളിക്കുന്നത്. അതിന് ശേഷം തന്റെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കുന്നതിനായി കോലി നാട്ടിലേക്ക് മടങ്ങും. അതിനാല്‍ത്തന്നെ മൂന്നാം ടി20യില്‍ കോലി വിശ്രമം എടുക്കില്ല. കൂടാതെ 17ാം തീയ്യതിയാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഒരാഴ്ചയില്‍ കൂടുതല്‍ സമയം പരമ്പരയ്ക്കായി ഉള്ളതിനാല്‍ താരങ്ങള്‍ക്ക് ആവിശ്യത്തിന് വിശ്രമിക്കാന്‍ സമയം ലഭിക്കും.

ഇന്ത്യയുടെ പ്ലേയിങ് ഇലവനിലേക്ക് മനീഷ് പാണ്ഡെ എത്തിയാല്‍ സഞ്ജു സാംസണ്‍ പുറത്തുപോവാനുള്ള സാധ്യത കൂടുതലാണ്. ആദ്യ രണ്ട് മത്സരത്തിലും തിളങ്ങാന്‍ സാധിക്കാതിരുന്ന സഞ്ജുവിന് ഇന്ന് സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. അസാമാന്യ ഫീല്‍ഡിങ് പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിക്കുന്നുണ്ടെങ്കിലും ബാറ്റിങ്ങില്‍ വലിയ സ്‌കോര്‍ നേടാന്‍ സാധിക്കുന്നില്ല.

നാല് മത്സര ടെസ്റ്റ് പരമ്പര ഇന്ത്യക്കും ഓസ്‌ട്രേലിയക്കും അഭിമാന പ്രശ്‌നമാണ്. 2019ല്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു.ഇതിന് മറുപടി പറയാന്‍ കാത്തിരിക്കുകയാണ് ഓസീസ് നിര. പരിക്ക് ഇരു കൂട്ടര്‍ക്കും തലവേദന ഉയര്‍ത്തുന്നു. ഇഷാന്ത് ശര്‍മ പരമ്പര കളിക്കില്ലെന്ന് ഉറപ്പാണ്. രവീന്ദ്ര ജഡേജക്ക് ആദ്യ മത്സരം നഷ്ടമാകുമെന്നാണ് വിവരം. ഓസ്‌ട്രേലിയന്‍ നിരയില്‍ ഡേവിഡ് വാര്‍ണറിന്റെ പരിക്കാണ് പ്രധാന ആശങ്ക.

Story first published: Tuesday, December 8, 2020, 12:37 [IST]
Other articles published on Dec 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+