Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇഷാന്‍ ഇന്ത്യന്‍ ടീമില്‍, ചാഹര്‍ പുറത്ത്- ബാറ്റിങ് തിരഞ്ഞെടുത്ത് സൗത്താഫ്രിക്ക

1

ബ്ലൂംഫൊണ്ടെയ്ന്‍: ഇന്ത്യ എയും സൗത്താഫ്രിക്ക എയും തമ്മിലുള്ള രണ്ടാമത്തെയും അവസാനത്തെയും അനൗദ്യോഗിക ടെസ്റ്റിനു ബ്ലുംഫൊണ്ടെയ്‌നില്‍ തുടക്കം. സമനിലയില്‍ കലാശിച്ച ആദ്യ ടെസ്റ്റിലെ ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് പ്രിയങ്ക് പഞ്ചാല്‍ നയിക്കുന്ന ഇന്ത്യന്‍ ടീം ഇറങ്ങിയത്.

രാഹുല്‍ ചാഹര്‍, ഉമ്രാന്‍ മാലിക്ക് എന്നിവരെ ഒഴിവാക്കിയ ഇന്ത്യ പകരം ഇഷാന്‍ കിഷനെയും കെ ഗൗതമിനെയും കളിപ്പിക്കുകയായിരുന്നു. ബാറ്റിങ് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇന്ത്യ ഈ മാറ്റം നടത്തിയതെന്നു വ്യക്തമാണ്.

 സൗത്താഫ്രിക്കയ്ക്കു ബാറ്റിങ്

സൗത്താഫ്രിക്കയ്ക്കു ബാറ്റിങ്

ടോസിനു ശേഷം സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ പീറ്റര്‍ മലാന്‍ ബാറ്റിങ് തിരഞ്ഞെടുത്തിരിക്കുകയാണ്. ആഗ്രഹിച്ചതു പോലെയൊരു തുടക്കമാണ് ഇന്ത്യക്കു ന്യൂബോള്‍ ബൗളര്‍മാര്‍ നല്‍കിയത്. ഓപ്പണര്‍ കൂടിയായ നായകന്‍ മലാനെ പേസര്‍ അര്‍സാന്‍ നഗ്വാസല്ല ഗോള്‍ഡന്‍ ഡെക്കായി പുറത്താക്കി. നേരിട്ട ആദ്യ ബോളില്‍ തന്നെ മലാനെ നഗ്വാസല്ല വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ സൗത്താഫ്രിക്ക 24 ഓവറില്‍ ഒരു വിക്കറ്റിനു 64 റണ്‍സെടുത്തിട്ടുണ്ട്. സരെല്‍ എര്‍വിയും (32*) റയ്‌നാര്‍ഡ് വാന്‍ ടൊന്‍ഡറുമാണ് (27*) ക്രീസില്‍.

 ഇന്ത്യന്‍ എ ടീം പ്ലെയിങ് ഇലവന്‍

ഇന്ത്യന്‍ എ ടീം പ്ലെയിങ് ഇലവന്‍

പൃഥ്വി ഷാ, പ്രിയങ്ക് പഞ്ചാല്‍ (ക്യാപ്റ്റന്‍), അഭിമന്യു ഈശ്വരന്‍, ഹനുമാ വിഹാരി, ബാബ അപരിജിത്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, സൗരഭ് കുമാര്‍, നവദീപ് സെയ്‌നി, അര്‍സാന്‍ നഗ്വാസല്ല, ഇഷാന്‍ പൊറെല്‍.

 ഒന്നാം ടെസ്റ്റില്‍ ഒപ്പത്തിനൊപ്പം

ഒന്നാം ടെസ്റ്റില്‍ ഒപ്പത്തിനൊപ്പം

ഇതേ വേദിയില്‍ തന്നെ നടന്ന ആദ്യത്തെ അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യയും സൗത്താഫ്രിക്കയും സമനില സമ്മതിക്കുകയായിരുന്നു. മഴയും വെളിച്ചക്കുറവുമെല്ലാം മല്‍സരത്തിനു വില്ലനായതോടെയാണ് ഇരുടീമുകള്‍ക്കും സമനില കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നത്. അന്നു ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക ഒന്നാമിന്നിങ്‌സില്‍ ഏഴു വിക്കറ്റിനു 509 റണ്‍സെന്ന കൂറ്റന്‍ സ്‌കോറില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. അവര്‍ക്കു വേണ്ടി നായകന്‍ പീറ്റര്‍ മലാനും (163), ടേണി ഡി സോര്‍സിയും (117) സെഞ്ച്വറികള്‍ നേടി.
മറുപടിയില്‍ ഇന്ത്യയും ശക്തമായി തന്നെ തിരിച്ചടിച്ചു. നാലു വിക്കറ്റിന് 308 റണ്‍സെടുത്തു നില്‍ക്കെയാണ് കളി തടസ്സപ്പെടുന്നത്. പിന്നീട് മല്‍സരം പുനരാരംഭിക്കാന്‍ സാധിച്ചതുമില്ല. അഭിമന്യു ഈശ്വരന്‍ ഇന്ത്യക്കായി സെഞ്ച്വറി നേടിയിരുന്നു. 209 ബോളില്‍ 16 ബൗണ്ടറികളോടെ 103 റണ്‍സാണ് അദ്ദേഹം നേടിയത്. നായകന്‍ പ്രിയങ്ക് പഞ്ചാലിന് സെഞ്ച്വറി കൈയെത്തുംദൂരത്ത് നഷ്ടമായി. 96 റണ്‍സില്‍ വച്ച് അദ്ദേഹം പുറത്താവുകയായിരുന്നു. ഓപ്പണര്‍ പൃഥ്വിക്കു ഫിഫ്റ്റിയും നേരിയ വ്യത്യാസത്തില്‍ നഷ്ടമായി. 48 റണ്‍സെടുത്ത് പൃഥ്വി ക്രീസ് വിടുകയായിരുന്നു. പ്രിയങ്ക് 171 ബോളില്‍ 14 ബൗണ്ടറികളടിച്ചു. പൃഥ്വിയാവട്ടെ ടി20 ശൈലിയിലായിരുന്നു ബാറ്റ് വീശിയത്. വെറും 45 ബോളിലാണ് ഒമ്പതു ബൗണ്ടറികളോടെ അദ്ദേഹം 48 റണ്‍സ് അടിച്ചെടുത്തത്.

Story first published: Wednesday, December 1, 2021, 10:26 [IST]
Other articles published on Dec 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+