ഇന്ത്യന്‍ ക്യാപ്റ്റനായി വിഹാരി, ദേവ്ദത്ത് ടീമില്‍ - സൗത്താഫ്രിക്കയ്ക്കു ബാറ്റിങ്
ബ്ലുംഫൊണ്ടെയ്ന്‍: മൂന്നാമത്തെയും അവസാനത്തെയും അനൗദ്യോഗിക ടെസ്റ്റില്‍ (ചതുര്‍ദിനം) ഇന്ത്യ എയ്‌ക്കെതിരേ സൗത്താഫ്രിക്കന്‍ എ ടീമിനു ആദ്യം ബാറ്റിങ്. ടോസിനു ശേഷം സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ പീറ്റര്‍ മലാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ സൗത്താഫ്രിക്ക 37 ഓവറില്‍ രണ്ടു വിക്കറ്റിനു 93 റണ്‍സെടുത്തിട്ടുണ്ട്.
മലാന്‍ (0), സുബൈര്‍ ഹംസ (16) എന്നിവരാണ് പുറത്തായത്. ഓപ്പണര്‍ സറെല്‍ എര്‍വിക്കൊപ്പം (38) ടോണി ഡി സോര്‍സിയാണ് (25) ക്രീസിലുള്ളത്. നവദീപ് സെയ്‌നിയും സൗരഭ് കുമാറും ഇന്ത്യക്കു വേണ്ടി ഓരോ വിക്കറ്റുകളെടുത്തു.

വിഹാരി നായകന്‍
ക്യാപ്റ്റന്‍ പ്രിയങ്ക് പഞ്ചാല്‍ ഇല്ലാതെയാണ് ഇന്ത്യന്‍ ടീം ഈ മല്‍സരത്തില്‍ ഇറങ്ങിയത്. പകരം മധ്യനിര ബാറ്റര്‍ ഹനുമാ വിഹാരിയാണ് ഇന്ത്യയെ നയിക്കുന്നത്. പ്രിയങ്കിനു പകരം ദേവ്ദത്ത് പടിക്കലാണ് ഇന്ത്യന്‍ ടീമിലെത്തിയത്. രണ്ടാം ടെസ്റ്റില്‍ ടീമിലുണ്ടായിരുന്ന ബാബ അപരിജിത്, അര്‍സാന്‍ നഗ്വാസല്ല എന്നിവരെയും ഇന്ത്യ ഒഴിവാക്കി. പകരക്കാരായി ദീപക് ചാഹര്‍, കെ ഗൗതം എന്നിവരെ കളിപ്പിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു ടെസ്റ്റുകളുമ സമനിലയില്‍ കലാശിച്ചതിനാല്‍ ഈ മല്‍സരം ഇരുടീമുകള്‍ക്കും ഫൈനലിനു തുല്യമാണ്.
ന്യൂസിലാന്‍ഡിനെതിരേ സമാപിച്ച ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതിരുന്ന താരമാണ് വിഹാരി. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ടീമില്‍ തിരിച്ചെത്താന്‍ അദ്ദേഹത്തിനു മുന്നിലുള്ള അവസാനത്തെ അവസരം കൂടിയാണ് ഇന്ത്യന്‍ എ ടീമിനോടൊപ്പമുള്ള മൂന്നാം ടെസറ്റ്. നേരത്തേ നടന്ന രണ്ടാം ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും വിഹാരി ഫ്ിഫ്റ്റിയടിച്ചിരുന്നു. മൂന്നാം ടെസ്റ്റിലും തിളങ്ങിയാല്‍ അദ്ദേഹത്തെ സീനിയര്‍ ടീമിലേക്കു തിരിച്ചുവിളിച്ചേക്കും.

ദേവ്ദത്തും പൃഥ്വിയും ഓപ്പണര്‍മാര്‍
മറുനാടന്‍ മലയാളി താരവും ഐപിഎല്ലില്‍ കഴിഞ്ഞ രണ്ടു സീസണുകളിലും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓപ്പണറുമായ ദേവ്ദത്ത് ഇതാദ്യമായിട്ടാണ് പരമ്പരയില്‍ കളിക്കാന്‍ അവസരം ലഭിച്ചത്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും നായകന്‍ പഞ്ചാലും പൃഥ്വിയും ചേര്‍ന്നായിരുന്നു ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്തത്.
പരമ്പരയിലെ കഴിഞ്ഞ രണ്ടു ടെസ്റ്റുകളും കാലാവസ്ഥ വില്ലനായതോടെയാണ് സമനിലയില്‍ കലാശിച്ചത്. ആദ്യ ടെസ്റ്റില്‍ മഴയും രണ്ടാം ടെസ്റ്റില്‍ വെളിച്ചക്കുറവുമായിരുന്നു രസംകൊല്ലിയായത്. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്കു മുന്നേറുന്നതിനിടെയായിരുന്നു വെളിച്ചക്കുറവ് വില്ലനായി മാറിയത്. 234 റണ്‍സായിരുന്നു ഈ മല്‍സരത്തില്‍ ഇന്ത്യന്‍ വിജയലക്ഷ്യം. റണ്‍ചേസില്‍ ഇന്ത്യ മികച്ച രീതിയില്‍ തന്നെ മുന്നേറി. പക്ഷെ മൂന്നു വിക്കറ്റിനു ഇന്ത്യ 155 റണ്‍സെടുത്തു നില്‍ക്കെ കളി തടസ്സപ്പെടുകയായിരുന്നു. ഏഴു വിക്കറ്റുകള്‍ കൈയിലിരിക്കെ ഇന്ത്യക്കു ജയിക്കാന്‍ 79 റണ്‍സ് കൂടി മതിയായിരുന്നു. പക്ഷെ വെളിച്ചക്കുറവ് കാരണം മല്‍സരം തടസ്സപ്പെട്ടതോടെ ഇരുടീമുകളും സമനില സമ്മതിക്കുകയായിരുന്നു.

ഇന്ത്യന്‍ എ ടീം പ്ലെയിങ് ഇലവന്‍
പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍, അഭിമന്യു ഈശ്വരന്‍, ഹനുമാ വിഹാരി (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, ദീപക് ചാഹര്‍, കെ ഗൗതം, സൗരഭ് കുമാര്‍, നവദീപ് സെയ്‌നി, ഇഷാന്‍ പൊറെല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications