For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: രോഹിത്- റുതു ഓപ്പണിങ്!! കോലി 3ല്‍, കീപ്പറായി ഇഷാന്‍; ഇന്ത്യ എയ്ക്കു ഈ ടീം

ഇന്ത്യന്‍ സീനിയര്‍ ടീം ഏഷ്യാ കപ്പ് പിടിക്കാന്‍ യുഎഇയില്‍ ഇറങ്ങവെ ഇന്ത്യയുടെ എ ടീം മറ്റൊരു പരമ്പരയ്ക്കു കച്ചമുറുക്കുകയാണ്. ഓസ്‌ട്രേലിയന്‍ എ ടീമുമായി നാട്ടില്‍ അനൗദ്യോഗിക ടെസ്റ്റ്, ഏകദിന പരമ്പരകളാണ് ഈ മാസവും അടുത്ത മാസവുമായി എ ടീം കളിക്കാനിരിക്കുന്നത്. ടെസ്റ്റ് ടീമിനെ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു, എന്നാല്‍ ആരാധകര്‍ കാത്തിരിക്കുന്നത് എ ടീമിന്റെ പ്രഖ്യാപനത്തിനു വേണ്ടിയാണ്.

കാരണം ഇതിഹാസ ബാറ്റര്‍മാരായ രോഹിത് ശര്‍മയും വിരാട് കോലിയും ഏകദിന പരമ്പരയില്‍ ഏകദിന ടീമിനായി കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം 30 മുതല്‍ അുത്ത മാസം അഞ്ചു വരെ കാണ്‍പൂരിലാണ് മല്‍സരങ്ങള്‍ നടക്കാനിരിക്കുന്നത്. ഈ പരമ്പരയില്‍ ഇന്ത്യയുടെ സാധ്യതാ എ ടീം എങ്ങനെയാവുമെന്നു നമിക്കു പരിശോധിക്കാം.

ROHIT KOHLI

ഓപ്പണിങ്, മധ്യനിര

ഇന്ത്യന്‍ എ ടീമിനായി ഏകദിന പരമ്പരയില്‍ ഓപ്പണ്‍ ചെയ്‌തേക്കുക രോഹിത് ശര്‍മയും റുതുരാജ് ഗെയ്ക്വാദുമായിരിക്കും. ഈ ടീമിന്റെ ഓപ്പണര്‍ മാത്രമല്ല, നായകനും ഹിറ്റ്മാന്‍ തന്നെയാവാനാണ് സാധ്യത.

ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ ഏകദിന, ടി20 പരമ്പരകള്‍ കളിക്കാനിരിക്കുകാണ്. ഏകദിനത്തില്‍ രോഹിത്തും വിരാട് കോലിയും ടീമിന്റെ ഭാഗമാവും. അതിനു മുമ്പ് രണ്ടു പേര്‍ക്കും മികച്ച തയ്യാറെടുപ്പിനുള്ള അവസരമായിരിക്കും ഇന്ത്യന്‍ എ ടീമിനൊപ്പമുള്ള പരമ്പര.

എ ടീമിന്റെ മധ്യനിരയിലേക്കു വന്നാല്‍ കോലിയാവും തന്റെ ഫേവറിറ്റ് പൊസിഷനായ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്‌തേക്കുക. നാലാം നമ്പറില്‍ ശ്രേയസ് അയ്യരെയും ഉറപ്പിക്കാം. ഓസ്‌ട്രേലിയന്‍ എ ടീമുമായുള്ള അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ എ ടീമിനെ നയിക്കുന്നതും അദ്ദേഹമാണ്.

അഞ്ചാം നമ്പറില്‍ കളിച്ചേക്കുക ഇടംകൈയന്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷനായിരിക്കും. കുറച്ചു കാലമായി ഇന്ത്യന്‍ സീനിയര്‍ ടീമിനു പുറത്താണ് അദ്ദേഹം. അതുകൊണ്ടു മികച്ച ഇന്നിങ്‌സുകളുമായി സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കാനും സീനിയര്‍ ടീമിലേക്കു മടങ്ങിയെത്താനും ഇഷാന് ലഭിക്കുന്ന മികച്ച അവസരം കൂടിയാവും ഓസ്‌ട്രേലിയന്‍ എ ടീമിനെതിരായ പരമ്പര.

ഇഷാനു ശേഷം മധ്യനിരയില്‍ രജത് പാട്ടിധാര്‍, ദേവ്ദത്ത് പടിക്കല്‍, ആയുഷ് ബദോനി എന്നിവരെയും പ്രതീക്ഷിക്കാം. ഇവരില്‍ ചിലര്‍ക്കു മാത്രമേ പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കുകയുള്ളൂ.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന ബദോനി ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമിന്റെ ഭാഗമായി കഴിഞ്ഞു. ഇനി ഏകദിനത്തിലും അദ്ദേഹത്തിനു ടീമിന്റെ വിളിയെത്തിയേക്കും. ക്രുനാല്‍ പാണ്ഡ്യയാവും എ ടീമിലെ ഏക സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍.

MOHAMMAD SHAMI

ബൗളര്‍മാര്‍ ആരെല്ലാം

ഇന്ത്യന്‍ എ ടീമിന്റെ ബൗളിങ് ലൈനപ്പിലേക്കു വന്നാല്‍ പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയെ അവിടെ പ്രതീക്ഷിക്കാം. ഈ വര്‍ഷത്തെ ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലിനു ശേഷം അദ്ദേഹം ഇന്ത്യക്കായി കളിച്ചിട്ടില്ല. അതില്‍ തന്നെ ശക്തമായൊരു തിരിച്ചുവരവായിരിക്കും എ ടീമിനൊപ്പം ഷമി ലക്ഷ്യമിടുന്നത്.

അദ്ദേഹത്തിനൊപ്പം ഖലീല്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ്, തുഷാര് ദേശ്പാണ്ഡെ എന്നിവരാവും ടീമിലെ മറ്റു പേസര്‍മാര്‍, സ്പിന്‍ നിരയില്‍ സ്റ്റാര്‍ ബൗളറായ യുസ്വേന്ദ്ര ചഹലിനെയും ആര്‍ സായ് കിഷോറിനെയും കാണാനായേക്കും.

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ സാധ്യതാ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, രജത് പാട്ടിദാര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ദേവ്ദത്ത് പടിക്കല്‍, ആയുഷ് ബദോനി, ക്രുനാല്‍ പാണ്ഡ്യ, മുഹമ്മദ് ഷമി, അന്‍ഷുല്‍ കംബോജ്, ഖലീല്‍ അഹമ്മദ്, തുഷാര്‍ ദേശ്പാണ്ഡെ, ആര്‍ സായ് കിഷോര്‍, യുസ്വേന്ദ്ര ചഹല്‍.

Story first published: Tuesday, September 9, 2025, 6:47 [IST]
Other articles published on Sep 9, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+