For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20യല്ല ഏകദിനം, അഭിഷേകിന് 'കണ്ണേറ്' തട്ടി!! ഓസ്‌ട്രേലിയക്കെതിരേ വന്‍ ഫ്‌ളോപ്പ്

കാണ്‍പൂര്‍: ഏഷ്യാ കപ്പിലെ ഹീറോയിസത്തിനു ശേഷം ഏകദിനത്തിലും ഒരു കൈ നോക്കിയ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മ വന്‍ ഫ്‌ളോപ്പായി മാറി. ഇന്ത്യ എയ്ക്കു വേണ്ടി അരങ്ങേറ്റ ഏകദിനം കളിച്ച അദ്ദേഹം യാതൊരു ഇംപാക്ടുമുണ്ടാക്കാതെ ഗോള്‍ഡന്‍ ഡെക്കായാണ് ക്രീസ് വിട്ടത്. ഓസ്‌ട്രേലിയ എക്കെതിരായ രണ്ടാം ഏകദിനത്തിലാണ് ശ്രേയസ് അയ്യര്‍ നയിച്ച ഇന്ത്യന്‍ എ ടീമിനായി അഭിഷേക് ഇറങ്ങിയത്. പക്ഷെ ഗോള്‍ഡന്‍ ഡെക്കായി മടങ്ങാനായിരുന്നു വിധി.

ഈ മാസമാരംഭിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കു അഭിഷേകിനു വിളിയെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് താരം ദയനീയായി പരാജയപ്പെട്ടിരിക്കുന്നത്. ഏകദിന സ്‌ക്വാഡിനെ വൈകാതെ പ്രഖ്യാപിക്കാനിരിക്കെയാണ് അഭിഷേകിന്റെ ഈ ഫ്‌ളോപ്പ് ഷോ സംഭവിച്ചത്.

ABHISHEK SHARMA

അഭിഷേകിന് എന്തു പറ്റി?

ഏഷ്യാ കപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം കൈക്കലാക്കിയ ശേഷം നാട്ടില്‍ തിരിച്ചെത്തിയ അഭിഷേക് ശര്‍മ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിനു മുന്നോടിയായി ഇന്ത്യന്‍ എ ടീമിനൊപ്പം ചേരുകയായിരുന്നു. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളക്കം ഏഷ്യാ കപ്പില്‍ 300ന് മുകളില്‍ സ്‌കോര്‍ ചെയ്ത അദ്ദേഹം ഏകദിനത്തിലും പ്രകടനം തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്.

പക്ഷെ കാണ്‍പൂരില്‍ നടക്കുന്ന മല്‍സരത്തില്‍ മറ്റൊരു വെടിക്കെട്ട് താരമായ പ്രിയാന്‍ഷ് ആര്യക്കൊപ്പം ഓപ്പണിങില്‍ ഇറങ്ങിയ അഭിഷേക് തികഞ്ഞ പരാജയമായി തീര്‍ന്നു. രണ്ടാം ഓവറിലെ ആദ്യ ബോളിലാണ് അദ്ദേഹത്തിനു സ്‌ട്രൈക്ക് ലഭിച്ചത്.

ഇതേ ബോളില്‍ അഭിഷേക് മടങ്ങുകയും ചെയ്തു. ജാക് എഡ്വാര്‍ഡ്‌സിന്റെ ബൗളിങില്‍ വില്‍ സതര്‍ലാന്‍ഡാണ് ക്യാച്ചെടുത്തത്. ഡ്രൈവിനു ശ്രമിച്ച ഇന്ത്യന്‍ താരത്തെ ഫസ്റ്റ് സ്ലിപ്പില്‍ സതര്‍ലാന്‍ഡ് പിടികൂടുകയായിരുന്നു.

ഓസ്‌ട്രേലിയയിലേക്കു വിളിയെത്തുമോ?

ഓസ്‌ട്രേലിയയില്‍ മൂന്നു ഏകദിനങ്ങളും അഞ്ചു ടി20കളുമാണ് ഇന്ത്യന്‍ ടീം ഈ മാസവും അടുത്ത മാസവുമായി കളിക്കുക. 19നാണ് ഏകദിന പരമ്പയ്ക്കു തുടക്കമാവുന്നത്. ടി20യില്‍ അഭിഷേക് ശര്‍മയ്ക്കു സീറ്റുറപ്പാണെങ്കിലും ഏകദിനില്‍ വിളിയെത്തുമോയെന്നതു കാത്തിരുന്നു തന്നെ കാണണം.

ABHISHEK SHARMA

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ചേര്‍ന്നായിരിക്കും ടീമിനായി പരമ്പരയില്‍ ഓപ്പണ്‍ ചെയ്യുക. ബാക്കപ്പ് ഓപ്പണറായി മാത്രമേ അഭിഷേകിനു പ്രതീക്ഷയ്ക്കു വകയുള്ളൂ. എന്നാല്‍ അദ്ദേഹത്തിനു ശക്തമായ വെല്ലുവിളിയുമായി യശസ്വി ജയ്‌സ്വാളും മല്‍സരരംഗത്തുണ്ടാവും.

ഇന്ത്യന്‍ സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ അഭിഷേകിനു ലഭിച്ചിരിക്കുന്ന സുവര്‍ണാവസരമാണ് ഇഎ ടീമിനൊപ്പം ഇപ്പോള്‍ നടക്കുന്ന പരമ്പര. പക്ഷെ ആദ്യത്തെ അവസരം ഗോള്‍ഡന്‍ ഡെക്കുമായി താരം തുലച്ചിരിക്കുകയാണ്.

ഈ ഞായറാഴ്ച നടക്കാനിരിക്കുന്ന ഇനി മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ മികച്ചൊരു ഇന്നിങ്‌സ് കളിക്കാനായാല്‍ മാത്രമേ അഭിഷേകിനെ സെലക്ടര്‍മാര്‍ ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കു പരിഗണിച്ചേക്കുകയുള്ളൂ.

Story first published: Friday, October 3, 2025, 17:27 [IST]
Other articles published on Oct 3, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+