'പര്യടനങ്ങളില്‍ ഒപ്പം കൂട്ടിയാലും താമസം രണ്ട് മുറിയില്‍',ദ്രാവിഡിന്റെ ശീലങ്ങളെക്കുറിച്ച് ഭാര്യ പറയുന്നു

ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മാന്യനായ കളിക്കാരനെന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് രാഹുല്‍ ദ്രാവിഡ്. ഇതുവരെ വിവാദങ്ങളുടെ കോളങ്ങളില്‍ ഇടം പിടിക്കാതെ തന്റെ ക്രിക്കറ്റ് കരിയറിനെ ചേര്‍ത്തുപിടിച്ച് മുന്നോട്ട് പോകാന്‍ ദ്രാവിഡിന് സാധിച്ചിട്ടുണ്ട്. ഏത് വലിയ പ്രതിസന്ധികളെയും തന്റെ മന സാന്നിദ്ധ്യംകൊണ്ട് മറികടക്കുന്ന അത്ഭുത പ്രതിഭാസമായിരുന്നു ദ്രാവിഡ്. ടെസ്റ്റുകളില്‍ അദ്ദേഹം കാഴ്ചവെച്ച ഇന്നിങ്‌സുകള്‍ അദ്ദേഹത്തിന്റെ ശാന്തതയേയും ക്ഷമയേയും എടുത്തുകാട്ടുന്നതാണ്.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ വന്മതിലായി ഏറെക്കാലം ഉയര്‍ന്നുനിന്ന ദ്രാവിഡ് ഇന്ന് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനെന്ന നിലയില്‍ മുന്നോട്ട് പോവുകയാണ്. ഇന്ത്യയുടെ നായകനായും ഓപ്പണറായും വിക്കറ്റ് കീപ്പറായും ബൗളറായും മധ്യനിര ബാറ്റ്‌സ്മാനായുമെല്ലാം തന്റെ മികവിനെ ഉയര്‍ത്തിക്കാട്ടിയിട്ടുള്ള ദ്രാവിഡ് വ്യക്തിഗത ജീവിതത്തിലും കരിയറിലും തന്റെതായ വ്യക്തിത്വം കാത്തുസൂക്ഷിച്ച താരമാണ്. ഇപ്പോഴിതാ ദ്രാവിഡിന്റെ ശീലങ്ങളെക്കുറിച്ചും ഇഷ്ടാനുഷ്ടങ്ങളെക്കുറിച്ചും ആര്‍ക്കും അറിയാത്ത കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യയായ വിജേത പെന്‍ധര്‍ക്കര്‍.

വിദേശ പര്യടനങ്ങളില്‍ താമസം രണ്ട് മുറിയില്‍
രണ്ട് കുട്ടികളായ ശേഷം അദ്ദേഹത്തോടൊപ്പം വിദേശ പര്യടനങ്ങളില്‍ പോയിരുന്നു. എന്നാല്‍ രണ്ട് മുറികളിലായാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. മത്സരങ്ങള്‍ക്ക് തലേ ദിവസം അദ്ദേഹത്തിന് സ്വകാര്യ നല്‍കാറുണ്ട്. രാഹുല്‍ തന്റെ റൂമില്‍ യോഗ ചെയ്യുകയും മറ്റ് പരിശീലനങ്ങള്‍ ചെയ്യുകയും ചെയ്യും. ഞാന്‍ കുട്ടികളോടൊപ്പം മറ്റൊരു മുറിയിലുമായിരിക്കും-വിജേത പറഞ്ഞു. തങ്ങളുടെയും മക്കളുടെയും സാന്നിധ്യം ഒരു തരത്തിലും ദ്രാവിഡിന്റെ മത്സരത്തെ ബാധിക്കരുതെന്ന നിര്‍ബന്ധം വിജേതക്കുണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന് പൂര്‍ണ്ണ ശ്രദ്ധ മത്സരത്തിലേക്കാവുന്നതിനായി മറ്റൊരു മുറിയില്‍ താമസിച്ചിരുന്നത്. രണ്ട് മക്കളാണ് ദ്രാവിഡിനുള്ളത്. സമിത് ദ്രാവിഡും ആന്‍വെ ദ്രാവിഡും.

അദ്ദേഹത്തിന്റെ ക്രിക്കറ്റ് കിറ്റില്‍ തൊടാറില്ല
ഒട്ടുമിക്ക ക്രിക്കറ്റ് താരങ്ങള്‍ക്കും മറ്റെന്തിനെക്കാളും ഇഷ്ടം തങ്ങളുടെ കായിക ഉപകരണങ്ങളിലാവും. ക്രിക്കറ്റില്‍ താരങ്ങളെ സംബന്ധിച്ച് ക്രിക്കറ്റ് ബാറ്റ് ഉള്‍പ്പെടുന്ന കിറ്റാണ് കൂടെ ഉണ്ടാവാറുള്ളത്. എല്ലാ താരങ്ങള്‍ക്കും സ്വന്തമായി ക്രിക്കറ്റ് കിറ്റ് ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ പരമ്പരകള്‍ക്കായി അദ്ദേഹം വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ എല്ലാ സാധനങ്ങളും ബാഗില്‍ എടുത്തുവെച്ച് കൊടുക്കാറുണ്ടെങ്കിലും അദ്ദേഹത്തിന്റെ ക്രിക്കറ്റ് കിറ്റില്‍ തൊടാറില്ല. വസ്ത്രങ്ങളും മറ്റ് സാധനങ്ങളും മാത്രമാണ് ബാഗിലാക്കി നല്‍കുക. രണ്ട് ജോഡി വസ്ത്രം മാത്രമാണ് അദ്ദേഹം കൊണ്ടുപോകാറുള്ളത്. ബ്രാന്റഡ് വാച്ചുകളോ വസ്ത്രങ്ങളോ ഒന്നും അദ്ദേഹം ആഗ്രഹിക്കുന്നില്ല. അത് കൊണ്ടുനടക്കാന്‍ ശ്രമിക്കാറുമില്ല.-വിജേത പറഞ്ഞു.

ലോര്‍ഡ്‌സിലെ അഭിമാന നിമിഷം മറക്കാനാവില്ല
ഓള്‍ഡ് ട്രഫോര്‍ഡിലെ അദ്ദേഹത്തിന്റെ അവസാസ ടി20 മത്സരത്തിന്റെ സമയത്ത് ഞങ്ങള്‍ ഒപ്പമുണ്ടായിരുന്നു. ആ പരമ്പരയുടെ തുടക്കം മുതല്‍ അദ്ദേഹത്തോടൊപ്പം ഞങ്ങളുണ്ട്. ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് ശേഷം രണ്ട് മക്കളെയും കൂട്ടിക്കൊണ്ടുപോയി ഹൊണര്‍ ബോര്‍ഡിലെ അദ്ദേഹത്തിന്റെ പേര് കാട്ടിക്കൊടുത്തു. നിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ രാഹുല്‍ കളിക്കുന്നത് അവരെ വളരെ സന്തോഷിപ്പിച്ചിരുന്നു. മാസങ്ങളുടെ ഇടവേളക്ക് ശേഷമായിരുന്നു അവര്‍ തന്റെ ബാബയുടെ (പിതാവ്) മത്സരം കണ്ടത്. ഇതാണ് അവരെ വളരെ സന്തോഷിപ്പിച്ചത്-വിജേത പറഞ്ഞു.

വൈറലാകാത്ത ദമ്പതികള്‍
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും വലിയ ആരാധക പിന്തുണ ലഭിക്കാറുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഭാര്യ അഞ്ജലിയും വിരാട് കോലിയും അനുഷ്‌കയും രോഹിത് ശര്‍മയും റിതികയുമെല്ലാം ആരാധകര്‍ക്ക് വളരെ സുപരിചിതമായ ദമ്പതികളാണ്. ഇവരുടെ മക്കള്‍ക്ക് പോലും വലിയ ആരാധക പിന്തുണ ലഭിക്കാറുണ്ടെന്നതാണ് സത്യം. എന്നാല്‍ ദ്രാവിഡിന്റെ ഭാര്യ വിജേതയെ അധികമാര്‍ക്കും അറിയില്ലെന്ന് തന്നെ പറയാം. സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും പൊതുവേദികളില്‍ നിന്നുമെല്ലാം പരമാവധി അകലം പാലിക്കാന്‍ വിജേത ശ്രമിക്കാറുണ്ട്. ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ നിറഞ്ഞ് നില്‍ക്കുമ്പോഴും ദ്രാവിഡ് ഇവിടെയും വ്യത്യസ്തനായിത്തന്നെ നില്‍ക്കുന്നു. ആഡംഭരങ്ങളോട് അമിത താല്‍പ്പര്യമില്ലാത്ത ചുരുക്കം ചില താരങ്ങളിലൊരാളാണ് ദ്രാവിഡ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications