Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഇവരെ എന്തിന് നിലനിര്‍ത്തി? വന്‍ അബദ്ധമായേക്കും- ആരൊക്കെയെന്നറിയാം

ഐപിഎല്ലിന്റെ 14ാം സീസണിലെ താരലേലം അടുത്ത മാസം നടക്കാനിരിക്കെ എട്ടു ഫ്രാഞ്ചൈസികളും തങ്ങള്‍ നിലനിര്‍ത്തുകയും ഒഴിവാക്കുകയും ചെയ്ത കളിക്കാരുടെ ലിസ്റ്റ് സമര്‍പ്പിച്ചിരുന്നു. ചില ഒഴിവാക്കലുകളും നിലനിര്‍ത്തലുകളും ഇതിനകം ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. മികച്ച ചില കഴിക്കാര്‍ ഒഴിവാക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെങ്കില്‍ മോശം ഫോമിലുള്ള ചിലരെ ഫ്രാഞ്ചൈസികള്‍ ഒപ്പം നിര്‍ത്തുകയും ചെയ്തിട്ടുണ്ട്. ചില താരങ്ങളെ നിലനിര്‍ത്തിയത് ഫ്രാഞ്ചൈസികളെ സംബന്ധിച്ച് വന്‍ അബദ്ധമായി മാറാനിടയുണ്ട്. ഇവ ഏതൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ദിനേഷ് കാര്‍ത്തിക് (കെകെആര്‍)

ദിനേഷ് കാര്‍ത്തിക് (കെകെആര്‍)

മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ദിനേഷ് കാര്‍ത്തികിനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് അടുത്ത സീസണിലും നിലനിര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ കാര്‍ത്തികിന്റെ പ്രകടനം മോശമായിരുന്നു. ഒന്നോ, രണ്ടോ ഇന്നിങ്‌സുകള്‍ മാറ്റിനിര്‍ത്തിയാല്‍ അദ്ദേഹം ബാറ്റിങില്‍ ടീമിന് തലവേദനയായി മാറി. ടീമിന്റെ മോശം പ്രകടനം കാരണം സീസണിന്റെ പകുതിയില്‍ വ്ച്ച് കാര്‍ത്തിക് നായകസ്ഥാനവും ഒഴിഞ്ഞിരുന്നു.
14 മല്‍സരങ്ങളില്‍ നിന്നും 14.08 എന്ന മോശം ശരാശരിയില്‍ വെറും 169 റണ്‍സാണ് കാര്‍ത്തികിനു കഴിഞ്ഞ സീസണില്‍ നേടാന്‍ കഴിഞ്ഞത്. എന്നിട്ടും 7.4 കോടിയെന്ന വന്‍ തുകയ്ക്കു അദ്ദേഹത്തെ കെകെആര്‍ നിലനിര്‍ത്തിയതാണ് പലരെയും ആശ്ചര്യപ്പെടുത്തുന്നത്.

ജയദേവ് ഉനാട്കട്ട് (രാജസ്ഥാന്‍)

ജയദേവ് ഉനാട്കട്ട് (രാജസ്ഥാന്‍)

കഴിഞ്ഞ സീസണില്‍ വന്‍ ഫ്‌ളോപ്പായി മാറിയ പേസര്‍ ജയദേവ് ഉനാട്കട്ടിനെ രാജസ്ഥാന്‍ റോയല്‍സ് വരാനിരിക്കുന്ന സീസണിലും നിലനിര്‍ത്തിയിട്ടുണ്ട്. ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ നിഴലിലൊതുങ്ങിയ ഉനാട്കട്ടിന് മികച്ച ഒരു പ്രകടനം പൊലും ചൂണ്ടിക്കാണിക്കാനില്ല.
വെറും ഏഴു മല്‍സരങ്ങളില്‍ മാത്രമേ കഴിഞ്ഞ ഐപിഎല്ലില്‍ പേസറെ രാജസ്ഥാന്‍ കളിപ്പിച്ചുള്ളൂ. ഇവയില്‍ വെറും നാലു വിക്കറ്റുകളാണ് ഉനാട്കട്ട്. ഇതിനായി 228 റണ്‍സും അദ്ദേഹം വിട്ടുനല്‍കി. മൂന്നു കോടി രൂപയാണ് ഉനാട്കട്ടിനെ വരാനിരിക്കുന്ന സീസണില്‍ നിലനിര്‍ത്താന്‍ രാജസ്ഥാന്‍ ചെലവഴിച്ചത്.

ഇമ്രാന്‍ താഹിര്‍ (സിഎസ്‌കെ)

ഇമ്രാന്‍ താഹിര്‍ (സിഎസ്‌കെ)

ഇതിനകം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ദക്ഷിണാഫ്രിക്കയുടെ മുന്‍ ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിറിനെ ഒരു സീസണില്‍ക്കൂടി ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ സിഎസ്‌കെ നിലനിര്‍ത്തിയ കളിക്കാരുടെ ലിസ്റ്റില്‍ 42കാരനായ താഹിറും ഇടം പിടിക്കുകായിരുന്നു.
2019ലെ ഐപിഎല്ലില്‍ 26 വിക്കറ്റുകളുമായി ടൂര്‍ണമെന്റിലെ പര്‍പ്പിള്‍ ക്യാപ്പിന് അവകാശിയായിരുന്നു താഹിര്‍. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഭൂരിഭാഗം മല്‍സരങ്ങളിലും താഹിര്‍ സൈഡ് ബെഞ്ചിലായിരുന്നു. വെറും മൂന്നു മല്‍സരങ്ങളില്‍ മാത്രമേ സ്പിന്നര്‍ ബൗള്‍ ചെയ്തുള്ളൂ, ലഭിച്ചതാവട്ടെ ഒരേയൊരു വിക്കറ്റും.
സിഎസ്‌കെ ടീമില്‍ നിലവിലെ ഏറ്റവും പ്രായം കൂടിയ കളിക്കാരന്‍ കൂടിയാണ് താഹിര്‍. ഒരു കോടി രൂപയ്ക്കു അദ്ദേഹത്തെ നിലനിര്‍ത്തുന്നതിലും നല്ലത് യുവതാരങ്ങള്‍ക്കു വേണ്ടി ഈ പണം ചെലവഴിക്കാമായിരുന്നുവെന്നാണ് പലരുടെയും അഭിപ്രായം.

കുല്‍ദീപ് യാദവ് (കെകെആര്‍)

കുല്‍ദീപ് യാദവ് (കെകെആര്‍)

കാര്‍ത്തികിനെ നിലനിര്‍ത്തിയതു പോലെ തന്നെ കെകെആറിന്റെ മറ്റൊരു മണ്ടന്‍ തീരുമാനമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഇന്ത്യന്‍ യുവ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ നിലനിര്‍ത്തിയെന്നതാണ്.
കഴിഞ്ഞ സീസണില്‍ വെറും അഞ്ചു മല്‍സരങ്ങളില്‍ മാത്രമേ കുല്‍ദീപിനെ കെകെആര്‍ കളിപ്പിച്ചുള്ളൂ. മോശം ഫോം കാരണം മാറ്റിനിര്‍ത്തപ്പെടുകയായിരുന്നു.
കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരു ഏകദിനത്തില് മാത്രമേ കുല്‍ദീപിന് പ്ലെയിങ് ഇലവനില്‍ ഇടമുണ്ടായുള്ളൂ.
കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയ വരുണ്‍ ചക്രവര്‍ത്തിയാണ് ഇപ്പോള്‍ കെകെആറിലെ നമ്പര്‍ വണ്‍ സ്പിന്നര്‍. 5.8 കോടി രൂപയ്ക്കു കുല്‍ദീപിനെ കെകെആര്‍ എന്തു കൊണ്ട് നിലനിര്‍ത്തിയെന്നത് കണ്ടു തന്നെ അറിയാം.

Story first published: Saturday, January 23, 2021, 16:57 [IST]
Other articles published on Jan 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+