ഏകദിന അരങ്ങേറ്റം- സ്വപ്‌നം കണ്ടത് ഇതെന്നു ശിഖര്‍ ധവാന്‍, പക്ഷെ സംഭവിച്ചത്...
ദില്ലി: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ടീം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ഐസിസി ടൂര്‍ണമെന്റുകളില്‍ തന്റെ ഏറ്റവും മികച്ച പ്രകടനം പല തവണ പുറത്തെടുക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. നിലവില്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായാണ് ധവാന്‍ പരിഗണിക്കപ്പെടുന്നത്.
ഏകദിനത്തില്‍ തന്നെ അരങ്ങേറ്റ മല്‍സരത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കു വച്ചിരിക്കുകയാണ് ധവാന്‍. ഒമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പാണ് താരം ഇന്ത്യക്കു വേണ്ടി ആദ്യമായി ഏകദിനത്തില്‍ ബാറ്റേന്തിയത്.

ഉറക്കം വന്നില്ല
ഏകദിനത്തില്‍ അരങ്ങേറുന്നതിന്റെ തലേ ദിവസം രാത്രിയില്‍ സമ്മര്‍ദ്ദം കാരണം തനിക്കു ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നു ധവാന്‍ വെളിപ്പെടുത്തി. അന്നത്തെ മനോനില എങ്ങനെ വിവരിക്കണമെന്നറിയില്ല. ഇന്ത്യക്കു വേണ്ടി ഒരു നാള്‍ കളിക്കുകയെന്നത് വലിയ സ്വപ്‌നമായിരുന്നു. ഇതിന് അരികിലാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഇക്കാര്യമാലോചിച്ച് ഉറങ്ങാനേ കഴിഞ്ഞില്ല. ഉറക്കം വരാതിരുന്നതോടെ ഇത് തൊട്ടടുത്ത ദിവസം നടക്കുന്ന കളിയില്‍ തന്റെ ഊര്‍ജം നഷ്ടപ്പെടുത്തുമോയെന്നും ഭയപ്പെട്ടു. രാവിലെ എഴുന്നേറ്റപ്പോള്‍ മഴ കാരണം മല്‍സരം ഉപേക്ഷിച്ചതായി അറിഞ്ഞു. തൊട്ടടുത്ത മല്‍സരത്തിനു തലേദിവസം ഉറക്ക ഗുളിക കഴിച്ചാണ് താന്‍ കിടന്നതെന്നും ധവാന്‍ പറയുന്നു.

സെഞ്ച്വറി ആഗ്രഹിച്ചു
ഏകദിനത്തിലെ അരങ്ങേറ്റ മല്‍സരത്തില്‍ സെഞ്ച്വറി നേടുകയെന്നതായിരുന്നു താന്‍ ലക്ഷ്യമിട്ടിരുന്നതെന്നു ധവാന്‍ വ്യക്തമാക്കി. ആദ്യ കളിയില്‍ പൂജ്യത്തിനു പുറത്തായി മടങ്ങുമ്പോള്‍ ചിരിച്ചു കൊണ്ടാണ് ഡ്രസിങ് റൂമിലേക്കു തിരിച്ചു നടന്നത്. കാരണം ആദ്യ കളിയില്‍ തന്നെ ഇന്ത്യക്കായി സെഞ്ച്വറി നേടുന്നത് താന്‍ പലപ്പോഴും മനസ്സില്‍ കണ്ടിരുന്നതായും ധവാന്‍ കൂട്ടിച്ചേര്‍ത്തു.
2010ല്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന ഏകദിനത്തില്‍ കളിച്ചായിരുന്നു താരത്തിന്റെ അരങ്ങേറ്റം.

ടീമില്‍ നിന്ന് പുറത്ത്
ഇതിനിടെ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടമായ ധവാന്‍ ആറു മാസങ്ങള്‍ക്കു ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരകയ്ക്കുള്ള ടീമിലേക്കു തിരിച്ചുവിളിക്കപ്പെടുകയായിരുന്നു. പക്ഷെ ഈ പരമ്പരയിലും താരത്തിനു തിളങ്ങാനായില്ല. നാലു മല്‍സരങ്ങളില്‍ നിന്നും വെറും 69 റണ്‍സാണ് ധവാന്‍ നേടിയത്. 2013ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയിലൂടെയാണ് ധവാന്‍ ടീമിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയത്. ഈ ടൂര്‍ണമെന്റിലെ മിന്നുന്ന പ്രകടനത്തിലൂടെ അദ്ദേഹം ടീമില്‍ സ്ഥാനമുറപ്പിക്കുകയായിരുന്നു.
ഇന്ത്യക്കു വേണ്ടി 133 ഏകദിനങ്ങൡ നിന്നും 5518 റണ്‍സ് നേടിയിട്ടുണ്ട്. 55 ടി20കളില്‍ നിന്നും 1413 റണ്‍സും ധവാന്‍ നേടിക്കഴിഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications