Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

3 ബോള്‍, അഭിഷേകിനെ ഔട്ടാക്കും; നാട്ടുകാരനെ കളിയാക്കി മറ്റൊരു പാക് താരം!! പറഞ്ഞത് വൈറല്‍

ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണറും ലോക ഒന്നാം നമ്പര്‍ ബാറ്ററുമായ അഭിഷേക് ശര്‍മയെ വെറും മൂന്നു ബോളില്‍ പുറത്താക്കി കാണിക്കാമെന്നു വീമ്പിളക്കിയ മുന്‍ പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ ഇഹ്‌സാനുള്ളയ്ക്കു പരിഹാസം. പാകിസ്താന്റെ തന്നെ മറ്റൊരു മുന്‍ ഫാാസ്റ്റ് ബൗളറായ തന്‍വീര്‍ അഹമ്മദാണ് കളിയാക്കി രംഗത്തു വന്നിരിക്കുന്നത്.

ദിവസങ്ങള്‍ക്കു മുമ്പായിരുന്നു പാകിസ്താനിലെ ഒരു യൂട്യൂബ് ചാനലില്‍ സംസാരിക്കവെ അഭിഷേകിനെ പുച്ഛിച്ചുകൊണ്ടുള്ള ഇഹ്‌സാനുള്ളയുടെ വാക്കുകള്‍. കഴിഞ്ഞ ഏഷ്യാ കപ്പിലെ ഹീറോയായ അഭിഷേകിനെ ഔട്ടാക്കാന്‍ തനിക്കു ഒരോവര്‍ മതിയെന്നും വെറും മൂന്നു ബോളില്‍ തന്നെ എങ്ങനെ ഔട്ടാക്കണമെന്നു താന്‍ കാണിക്കാമെന്നുമായിരുന്നു ഇഹ്‌സാനുള്ളയുടെ വീരവാദം.

IHSANULLAH

നീ ആദ്യം ഇതു ചെയ്യൂ

അഭിഷേക് ശര്‍മയ്‌ക്കെതിരേയുള്ള ഇഹ്‌സാനുള്ളയുടെ വാക്കുകളെ പുച്ഛിച്ച് തള്ളിയിരിക്കുകയാണ് തന്‍വീര്‍ അഹമ്മദ്. ഈ തരത്തിലുള്ള ബുദ്ധിശൂന്യമായ അവകാശവാദങ്ങള്‍ നടത്തുന്നതിനു മുമ്പ് ഒരു കാര്യം ചെയ്തു കാണിക്കാനും ഇഹ്‌സാനുള്ളയോടു തന്‍വീര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പാകിസ്താനിലെ ആഭ്യന്തര ടൂര്‍ണമെന്റകളില്‍ പോലും കളിക്കാത്തവനാണ് ഇങ്ങനെ പറയുന്നതെന്നും തന്‍വീര്‍ പരിഹസിച്ചു.

ഇഹ്‌സാനുള്ള അഭിഷേക് ശര്‍മയെ കുറിച്ച് പറയുന്ന ആ വീഡിയോ ഞാന്‍ കണ്ടിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ പോലും ഇപ്പോള്‍ കളിക്കാതിരിക്കുകയും ഗെയിമിനായി ഫിറ്റല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ ഒരിക്കലും യാഥാര്‍ഥ്യമാവാനിടയില്ലാത്ത ഈ തരത്തിലുള്ള അവകാശവാദങ്ങള്‍ നീ നടത്തുന്നതില്‍ എന്തു കാര്യമാണുള്ളത്?

അന്താരാഷ്ട ക്രിക്കറ്റില്‍ കളിക്കുകയാണെങ്കില്‍ പോലും അഭിഷേക് ശര്‍മയെ വെറും മൂന്നു ബോളില്‍ ഔട്ടാക്കുമെന്നുള്ള അവകാശവാദത്തില്‍ യാതൊരു വിശ്വാസയോഗ്യതയുമില്ലെന്നും ഇഹ്‌സാനുള്ളയ്‌ക്കെതിരേ ഒരു ഷോയില്‍ തന്‍വീര്‍ തുറന്നടിക്കുകയും ചെയ്തു.

അക്രം പോലും പറയില്ല

പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ വസീം അക്രം പോലും ഓസ്‌ട്രേിലിയയുടെ മുന്‍ വെടിക്കെട്ട് ഓപ്പണറും വിക്കറ്റ് കീപ്പറുമായ ആദം ഗില്‍ക്രിസ്റ്റിനെ കുറിച്ച് ഈ തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഒരിക്കലും നടത്തില്ലെന്നും തന്‍വീര്‍ അഹമ്മദ് ചൂണ്ടിക്കാട്ടി.

ആദം ഗില്‍ക്രിസ്റ്റിനെയോ, മാത്യു ഹെയ്ഡനെയോ മൂന്നു ബോളിലോ, അല്ലെങ്കില്‍ ഒരു നിശ്ചിത ബോളുകളിലോ ഔട്ടാക്കി കാണിക്കാമെന്നു വസീം അക്രം പോലും ഉറപ്പ് പറയില്ല. ഒരു ബാറ്ററുടെ മുന്നിലെത്തി ബൗള്‍ ചെയ്യുന്നതു വരെ എന്തു സംഭവിക്കുമെന്നു നിങ്ങള്‍ക്കറിയില്ല.

ചിലപ്പോള്‍ നിങ്ങള്‍ ഒരിക്കല്‍ ബൗള്‍ ചെയ്താല്‍ അവന്‍ നിങ്ങളെ പ്രഹരിച്ച് റണ്‍സടിക്കും. ഒരു ബാറ്ററെ ഇത്ര ബോളില്‍ പുറത്താക്കാമെന്നു പറഞ്ഞ് ഒരു ക്രിക്കറ്റര്‍ക്കും, അതു ഇതിഹാസമായാല്‍ പോലും ബൗള്‍ ചെയ്യാനാവില്ലെന്നു താന്‍ വെല്ലുവിളിക്കുകയാണെന്നും തന്‍വീര്‍ പറഞ്ഞു.

ABHISHEK SHARMA

അഭിഷേകിന്റെ വീക്ക്‌നെസ്

ചിലപ്പോള്‍ അഭിഷേക് ശര്‍മയുടെ ബാറ്റിങില്‍ എന്തെങ്കിലും വീക്ക്‌നെസുകള്‍ കണ്ടതിനാലാവാം ഇഹ്‌സാനുള്ള അങ്ങനെയൊരു പരാമര്‍ശം നടത്തിയതെന്നു ഷോയുടെ ആങ്കര്‍ തന്‍വീര്‍ അഹമ്മദിനോടു പറഞ്ഞു. നിങ്ങള്‍ക്കു അഭിഷേകില്‍ അങ്ങനെ എന്തെങ്കിലും വീക്ക്‌നെസ് കാണാന്‍ സാധിച്ചോയെന്നു അദ്ദേഹത്തോടു ചോദിക്കുകയും ചെയ്തു.

എല്ലാ ക്രിക്കറ്റര്‍മാര്‍ക്കും അവരുടേതായ വീക്ക്‌നെസുകളുണ്ടാവും. നമ്മള്‍ ഇക്കാര്യം നേരത്തേ ചര്‍ച്ച ചെയ്തിട്ടുള്ളതുമാണ്. ഗുഡ് ലെങ്ത്ത് ഏരിയയില്‍ വരുന്ന ബോളുകളാണ് അഭിഷേക് ശര്‍മയുടെ വീക്ക്‌നെസ്. എന്നിരുന്നാലും ഒരു ബാറ്ററെ എപ്പോള്‍ പുറത്താക്കാന്‍ സാധിക്കുമെന്നു ഒരു ബൗളര്‍ക്കും ഉറപ്പിച്ച് പറയാന്‍ കഴിയില്ല.

ഗുഡ് ലെങ്ത്തില്‍ പിച്ച് ചെയ്ത ശേഷം ബൗളര്‍ ആഗ്രഹിച്ചതു പോലെ ബോള്‍ സ്വിങോ, സീമോ ചെയ്തില്ലെങ്കില്‍ എന്തു സംഭവിക്കുമെന്നും ഇഹ്‌സാനുള്ളയെ കളിയാക്കി തന്‍വീര്‍ ചോദിക്കുന്നു. ഈ തരത്തിലുള്ള അവകാശവാദങ്ങള്‍ നടത്തിയാല്‍ അതു ഇമേജ് തകര്‍ക്കുക മാത്രമല്ല സോഷ്യല്‍ മീഡിയയിലെ പരിഹാസ പാത്രമാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, October 12, 2025, 7:17 [IST]
Other articles published on Oct 12, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+