Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എനിക്കൊപ്പം വന്ന നിങ്ങള്‍ കളിക്കാതെ മടങ്ങില്ല! അവര്‍ക്കു ഉറപ്പ് നല്‍കി- തുറന്നുപറഞ്ഞ് ദ്രാവിഡ്

ഇന്ത്യന്‍ എ, അണ്ടര്‍ 19 ടീമുകളുടെ കോച്ചായി പ്രവര്‍ത്തിക്കുമ്പോഴുള്ള തന്റെ അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഇതിഹാസ താരവും ഇപ്പോള്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (എന്‍സിഎ) മേധാവിയുമായ രാഹുല്‍ ദ്രാവിഡ്. വരാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ ശിഖര്‍ ധവാന്‍ നയിക്കുന്ന ഇന്ത്യയുടെ രണ്ടാംനിര ടീമിനെ പരിശീലിപ്പിക്കാനൊരുങ്ങുകയാണ് അദ്ദേഹം. രവി ശാസ്ത്രിക്കു കീഴിലുള്ള പരിശീലക സംഘം ഇന്ത്യന്‍ ടീമിനൊപ്പം ഇംഗ്ലണ്ടിലായതിനാലാണ് ലങ്കയില്‍ പര്യടനം നടത്തുന്ന ടീമിന് പുതിയ കോച്ചിങ് സംഘത്തെ ബിസിസിഐ നിയോഗിച്ചത്.

നേരത്തേ ഇന്ത്യന്‍ എ ടീം, അണ്ടര്‍ 19 ടീം എന്നിവര്‍ക്കൊപ്പം മികച്ച നേട്ടങ്ങള്‍ കൈവരിച്ച് പരിശീലകനെന്ന നിലയില്‍ മികവ് തെളിയിക്കാന്‍ ദ്രാവിഡിനായിരുന്നു. 2018ലെ അണ്ടര്‍ 19 ലോകകപ്പില്‍ അദ്ദേഹം പരിശീലിപ്പിച്ച ടീം ജേതാക്കളായിരുന്നു. സീനിയര്‍ ടീമിന്റെ ബെഞ്ച് സ്‌ട്രെങ്ത്ത് ഇത്രത്തോളം കരുത്തുറ്റതാക്കുന്നതിലും ഗ്രാസ്‌റൂട്ട് തലത്തില്‍ നിന്നും താരങ്ങളെ വളര്‍ത്തിക്കൊണ്ടു വരുന്നതിലും മുന്‍കൈയെടുത്തത് ദ്രാവിഡായിരുന്നു.

 കളിക്കാതെ മടങ്ങില്ലെന്നു ഉറപ്പ്

കളിക്കാതെ മടങ്ങില്ലെന്നു ഉറപ്പ്

ഇന്ത്യന്‍ എ ടീമിന്റെ കോച്ചായിരുന്നപ്പോള്‍ താരങ്ങള്‍ക്കു താന്‍ നല്‍കിയിരുന്ന ഉപദേശം എന്തായിരുന്നുവെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ദ്രാവിഡ്. ഞാന്‍ അവരോടു ആദ്യമേ തന്നെ ഒരു കാര്യം പറയും. നിങ്ങള്‍ എനിക്കൊപ്പം എ ടീം ടൂര്‍ പര്യടനം നടത്തുകയാണെങ്കില്‍ മല്‍സരം കളിക്കാതെ നാട്ടിലേക്കു മടങ്ങിലെന്നായിരുന്നു അത്. ചെറുപ്പകാലത്തു എനിക്കു മോശം അനുഭവം ഉണ്ടായിട്ടുണ്ട്. അന്നു എ ടീമിനൊപ്പം പര്യടനം നടത്തിയപ്പോള്‍ ഒരു കളിയില്‍പ്പോലും അവസരം ലഭിക്കാതെ മടങ്ങേണ്ടി വന്നത് ഭീകരമായിരുന്നുവെന്നു ദ്രാവിഡ് വെളിപ്പെടുത്തി.

അവസരം ലഭിക്കാതിരിക്കുക നിരാശപ്പെടുത്തും

അവസരം ലഭിക്കാതിരിക്കുക നിരാശപ്പെടുത്തും

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയ ശേഷം ദേശീയ ടീമിലേക്കു വരികയും എന്നാല്‍ എ ടീമിനു വേണ്ടി ഒരു മല്‍സരും പോലും കളിക്കാന്‍ അവസരം ലഭിക്കാതിരിക്കുമ്പോള്‍ ഇത് ഈ താരത്തെ എത്ര മാത്രം നിരാശനാക്കുമെന്ന് തനിക്കറിയാമെന്നു ദ്രാവിഡ് വ്യക്തമാക്കി. നിങ്ങള്‍ നന്നായി പെര്‍ഫോം ചെയ്തിരിക്കാം, 700-800 റണ്‍സ് നേടുകയും ചെയ്തിട്ടുണ്ടാവാം. പക്ഷെ എ ടീമിനൊപ്പം ചേര്‍ന്ന് തന്റെ കഴിവ് തെളിയിക്കാന്‍ അവസരം ലഭിക്കാതെ മടങ്ങേണ്ടി വരുമ്പോള്‍ കടുത്ത നിരാശയുണ്ടാവും. വീണ്ടും ഒന്നുമുതല്‍ ഈ താരത്തിനു തുടങ്ങേണ്ടി വരും. അടുത്ത സീസണില്‍ വീണ്ടും 800 റണ്‍സെടുത്താല്‍ മാത്രമേ ഈ താരത്തെ സെലക്ടര്‍മാര്‍ ശ്രദ്ധിക്കുകയുള്ളൂവെന്നും ദ്രാവിഡ് പറഞ്ഞു.

 നേരത്തേ പറയുന്നത് നല്ലത്

നേരത്തേ പറയുന്നത് നല്ലത്

തൊട്ടടുത്ത സീസണിലും ഇത്രയുമധികം റണ്‍സെടുക്കുകയെന്നത് ഒരു താരത്തെ സംബന്ധിച്ചും എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ട് ഈ കളിക്കാരന് അവസരം ലഭിക്കുമെന്ന് ഒരു ഗ്യാരന്റിയും നല്‍കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ ഇതാണ് മികച്ച 15 പേരെന്നും ഇവരെയാണ് കളിപ്പിക്കുകയെന്നും നിങ്ങള്‍ തുടക്കത്തിലെ പറയണം. അണ്ടര്‍ 19 തലത്തില്‍ കഴിയുമെങ്കില്‍ ഞങ്ങള്‍ അഞ്ചു മുതല്‍ ആറു വരെ മാറ്റങ്ങള്‍ മല്‍സരങ്ങള്‍ക്കിടെ വരുത്താന്‍ ശ്രമിച്ചിരുന്നതായും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

Story first published: Friday, June 11, 2021, 19:45 [IST]
Other articles published on Jun 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+