കോലി ധോണിയപ്പോലെ ആവാത്തത് നന്നായി! ബാറ്റിങിന്റെ രഹസ്യത്തെക്കുറിച്ച് ഭാജി

ഇന്ത്യന്‍ ടെസ്റ്റ് ടീം നായകനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളുമായ വിരാട് കോലിയെ പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. കോലിയുടെ അഗ്രസീവ് ശൈലി ഏറെ ഇഷ്ടമാണെന്നും ഇതു തന്നെയാണ് ബാറ്റിങില്‍ ഇത്രയുമധികം റണ്‍സ് അടിച്ചെടുക്കാന്‍ സഹായിച്ചതെന്നും ഭാജി ചൂണ്ടിക്കാട്ടി. ഐസിസിയുടെ ഒരു ട്രോഫി പോലും ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ ഇനിയും സ്വന്തമാക്കാനായിട്ടില്ലെങ്കിലും അതു കോലിയുടെ ഇതുവരെയുള്ള നേട്ടങ്ങളുടെ തിളക്കം കുറയ്ക്കുന്നില്ല.
നിലവില്‍ ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങളുള്ള ഇന്ത്യന്‍ നായകനാണ് അദ്ദേഹം. 33 ടെറ്റുകളിലാണ് കോലി ഇന്ത്യയെ വിജയത്തിലേക്കു നയിച്ചത്. മാത്രമല്ല ഓസ്‌ട്രേലിയയില്‍ ആദ്യമായി ഇന്ത്യക്കു ടെസ്റ്റ് പരമ്പര സമ്മാനിച്ച ക്യാപ്റ്റനും കൂടിയാണ് കോലി. നാട്ടിലും വിദേശത്തും ഒരുപോലെ അപകടകാരികളായ ടീമാക്കി ഇന്ത്യയെ മാറ്റിയെടുക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.

കോലിയെപ്പോലെയുള്ളവര്‍ വേണം
വിരാട് കോലിയുടെ അഗ്രസീവ് ശൈലി ഇന്ത്യന്‍ ടീമിനു വളരെ നന്നായി യോജികുന്നതായി ഹര്‍ഭജന്‍ സിങ് വ്യക്തമാക്കി. ടീമിനെ മുന്നോട്ടു നയിക്കാന്‍ കോലിയെപ്പോലെ അഗ്രസീവായിട്ടുള്ള കൂടുതല്‍ താരങ്ങളെ നമുക്ക് ആവശ്യമാണ്. നേരത്തേ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയിരുന്നപ്പോള്‍ എങ്ങനെ പരമ്പര സമനിലയാക്കാമെന്നതിനെക്കുറിച്ചായിരുന്നു ഇന്ത്യ ചിന്തിച്ചിരുന്നത്. പക്ഷെ വിരാടിന്റെ ക്യാപ്റ്റന്‍സിയില്‍ ഇതിനു മാറ്റം വന്നു. എങ്ങനെ ടെസ്റ്റ് പരമ്പര വിജയിക്കാമെന്നു ചിന്തിച്ചാണ് അദ്ദേഹത്തിനു കീഴില്‍ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്കു പോയതെന്നും ഭാജി വിശദമാക്കി.

കോലിയുടെ വാക്കുകള്‍
വിരാട് കോലിയുമായി മുമ്പൊരിക്കല്‍ താന്‍ സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ആശ്ചര്യപ്പെടുത്തിയതായും ഹര്‍ഭജന്‍ സിങ് വെളിപ്പെടുത്തി. 2014ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലായിരുന്നു ഇത്. അഡ്‌ലെയ്ഡില്‍ നടന്ന ടെസ്റ്റില്‍ കോലി 141 റണ്‍സുമായി ബാറ്റിങില്‍ കസറുകയും ചെയ്തിരുന്നു.
ഈ പരമ്പരയ്ക്കിടെ വിരാടുമായി സംസാരിച്ചത് ഇപ്പോഴും ഞാന്‍ ഓര്‍മിക്കുന്നു. 2014ലെ പര്യടനത്തില്‍ അദ്ദേഹം ഒരുപാട് റണ്‍സ് നേടിയിരുന്നു. പക്ഷെ ടെസ്റ്റ് പരമ്പരയില്‍ ഓസീസായിരുന്നു വിജയികളായത്. അന്ന് 400ന് മുകളില്‍ റണ്‍സായിരുന്നു ഇന്ത്യക്കു ജയിക്കാന്‍ വേണ്ടിയിരുന്നതെന്നാണ് ഓര്‍മ. ഈ ടെസ്റ്റില്‍ കോലി വമ്പന്‍ സെഞ്ച്വറിയും നേടി. പവലിയനിലേക്കു അദ്ദേഹം മടങ്ങിയെത്തിയപ്പോള്‍ ഈ ടെസ്റ്റ് സമനിലയില്‍ സമനിലയില്‍ അവസാനിപ്പിക്കാവുന്നതാണെന്നു ഞാന്‍ പറഞ്ഞിരുന്നു. പക്ഷെ ടെസ്റ്റ് സമനിലയിലാക്കുന്നതില്‍ ഒരു പ്രാധാന്യവുമില്ലെന്നായിരുന്നു വിരാടിന്റെ മറുപടി. ഒന്നുകില്‍ ജയിക്കണം, അല്ലെങ്കില്‍ തോല്‍ക്കാം. ഞങ്ങല്‍ പോരാടാന്‍ പഠിച്ച ദിവസമായിരുന്നു ഇത്. നമ്മള്‍ ജയിക്കാന്‍ പഠിക്കും, ഒരു ദിവസം നമ്മള്‍ നേടിയെടുക്കുകയും ചെയ്യുമെന്നും വിരാട് തന്നോടു പറഞ്ഞിരുന്നതായി ഭാജി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ടീമിലെ മാറ്റം
ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ നിങ്ങള്‍ ശ്രദ്ധിച്ച മാറ്റം ഇതായിരിക്കും. ഓസ്‌ട്രേലിയയില്‍ പോയ ശേഷം രണ്ടു തവണ അവിടെ പരമ്പര നേടാന്‍ നമുക്ക് കഴിഞ്ഞു. ഇംഗ്ലണ്ടിലും ഇന്ത്യന്‍ ടീം വളരെ നന്നായി കളിച്ചു. ഇനി ഇപ്പോള്‍ നടക്കുന്ന പരമ്പരയില്‍ സൗത്താഫ്രിക്കയെയും ഇന്ത്യ തോല്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒരു ലീഡറെന്ന നിലയില്‍ തന്റെ റോള്‍ വളരെ നന്നായിട്ടാണ് വിരാട് നിര്‍വഹിച്ചത്. അഗ്രസീവായിട്ടുള്ള സമീപനമാണ് അദ്ദേഹത്തെ ഇന്നു കാണുന്ന ലോകോത്തര താരമാക്കി മാറ്റിയെടുത്തത്. എംഎസ് ധോണിയെപ്പോലെ സൗമ്യനായിരുന്നെങ്കില്‍ വിരാടിന് ഇത്രയുമധികം റണ്ണെടുക്കാന്‍ കഴിയുമായിരുന്നുവെന്ന് തനിക്കു തോന്നുന്നില്ലെന്നും ഭാജി നിരീക്ഷിച്ചു.

കോലി ക്യാപ്റ്റനായ പരമ്പര
2014ലെ ഓസ്‌ട്രേലിയന്‍ പര്യടനം വിരാട് കോലി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ സ്ഥിരം ക്യാപ്റ്റനായ പരമ്പര കൂടിയായിരുന്നു. അഡ്‌ലെയ്ഡിലെ ടെസ്റ്റിനു ശേഷമാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ധോണി ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇതോടെ പകരക്കാരനായി കോലി ചുമതലയേറ്റെടുക്കുകയായിരുന്നു. നാലു വര്‍ഷങ്ങള്‍ക്കു ശേഷം 2018-19ലെ ഓസീസ് പര്യടനത്തില്‍ അദ്ദേഹം ടീമിനു ടെസ്റ്റ് പരമ്പരയില്‍ ചരിത്രവിജയം സമ്മാനിക്കുകയും ചെയ്തു. ഓസീസ്് മണ്ണില്‍ ഇന്ത്യയുടെ കന്നി ടെസ്റ്റ് പരമ്പര നേട്ടമായിരുന്നു ഇത്. 2020-21ലെ കഴിഞ്ഞ പര്യടനത്തിലും ഇന്ത്യ ഈ പരമ്പര വിജയം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. പല പ്രമുഖ താരങ്ങളുമില്ലാതെയായിരുന്നു ഇന്ത്യയുടെ വിജയമെന്നത് പരമ്പര നേട്ടത്തിന്റെ മാറ്റ് കൂട്ടുകയും ചെയ്യുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications