Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഭയപ്പെട്ടത് അക്തറിനെ മാത്രം! കാരണം വെളിപ്പെടുത്തി സെവാഗ്

കളിക്കളത്തില്‍ ബൗളര്‍മാര്‍ക്കു യാതൊരു ബഹുമാനവും കാണിക്കാത്ത ബാറ്ററെന്നായിരുന്നു ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. കാരണം ഏറ്റവും മോശം ബൗളറും, ഏറ്റവും മികച്ച ബൗളറും അദ്ദേഹത്തിനു ഒരുപോലെയായിരുന്നു. ബോള്‍ ഏതു ലൈനിലും ലെങ്ത്തിലും വന്നാലും അതിനെ അതിര്‍ത്തിക്കപ്പുറത്തേക്കു പായിക്കുന്നതില്‍ മാത്രമാണ് സെവാഗ് ശ്രദ്ധിച്ചിരുന്നത്. മറുഭാഗത്ത് തനിക്കെതിരേ ആരാണ് ബൗള്‍ ചെയ്യുന്നതെന്നു അദ്ദേഹം ഒരിക്കലും നോക്കിയിരുന്നില്ല.

1

പക്ഷെ സെവാഗിനെ ഭയപ്പെടുത്തിയിരുന്ന ഒരു ബൗളര്‍ ഉണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ഇക്കാര്യം സെവാഗ് തന്നെയാണ് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. റാവല്‍പിണ്ടി എക്‌സ്പ്രസെന്നു വിശേഷിപ്പിക്കപ്പെടുന്ന പാകിസ്താന്റെ മുന്‍ ഇതിഹാസ പേസര്‍ ഷുഐബ് അക്തറിനെയാണ് താന്‍ ഭയന്നിരുന്നതെന്നാണ് വീരുവിന്റെ വെളിപ്പെടുത്തല്‍

2

യുസി ബ്രൗസര്‍ സംഘടിപ്പിച്ച ലൈവ് വീഡിയോ ചാറ്റിലാണ് ക്രിക്കറ്റ് കരിയറില്‍ തന്നെ ഭയപ്പെടുത്തിയ ബൗളര്‍ ഷുഐബ് അക്തറാണെന്നു വീരേന്ദര്‍ സെവാഗ് വെളിപ്പെടുത്തിയിരിക്കുന്നത്. എനിക്ക് ഒരു ബൗളറോടു ഭയം തോന്നിയിട്ടുണ്ടെങ്കില്‍ അതു ഷുഐബ് അക്തറിനെയായിരുന്നു. നിങ്ങളുടെ ഷൂയിലേക്ക് അടുത്ത ബോള്‍ അക്തര്‍ എങ്ങനെയായിരിക്കും എറിയുകയെന്നു നിങ്ങള്‍ക്കു അറിയാന്‍ സാധിക്കില്ല, ഏതു ബോളായിരിക്കും തലയിലേക്കു വരികയെന്നും നിങ്ങള്‍ക്കു മനസ്സിലാവില്ല.

3

അക്തര്‍ ഒരുപാട് ബൗണ്‍സറുകള്‍ എന്റെ തലയ്ക്കു നേരെ എറിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ നേരിടാന്‍ ഞാന്‍ ഭയന്നിരുന്നു. അതേസമയം, തന്നെ അക്തറുകളുടെ ബോളില്‍ ഷോട്ടുകള്‍ പായിക്കുന്നതും താന്‍ ആസ്വദിച്ചിരുന്നതായി സെവാഗ് കൂട്ടിച്ചേര്‍ത്തു.

4

പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീഡിയും ഇതേ ചാറ്റിന്റെ ഭാഗമായിരുന്നു. വീരേന്ദര്‍ സെവാഗിനെതിരേ ബൗള്‍ ചെയ്യാന്‍ തനിക്കു ഭയമില്ലായിരുന്നുവെന്നും പക്ഷെ അദ്ദേഹത്തിനെതിരേ ബൗള്‍ ചെയ്യുന്നത് തനിക്കു ഇഷ്ടമായിരുന്നില്ലെന്നുമാണ് അഫ്രീഡി പറഞ്ഞത്.
ഉജ്ജ്വലമായ ക്രിക്കറ്റ് കരിയറില്‍ ഏറ്റവും പ്രിയപ്പെട്ട മുഹൂര്‍ത്തങ്ങള്‍ ഏതൊക്കെയായിരുന്നുവെന്നും സെവാഗും അഫ്രീഡിയും വെളിപ്പെടുത്തി.

5

2007ലെ പ്രഥമ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യക്കൊപ്പം കിരീടം നേടിയതാണ് പ്രിയപ്പെട്ട മുഹൂര്‍ത്തമെന്നാണ് വീരേന്ദര്‍ സെവാഗ് വ്യക്തമാക്കിയത്. രണ്ടു ടൂര്‍ണമെന്റുകളിലും എംഎസ് ധോണിക്കു കീഴിലാണ് ഇന്ത്യ ജേതാക്കളായത്.
ഞങ്ങളെ സംബന്ധിച്ച് 2007ലെ ടി20 ലോകകപ്പ് 2011ലെ ഏകദിന ലോകകപ്പ് നേട്ടങ്ങള്‍ അവിസ്മരണീയമായിരുന്നു.

6

2007ല്‍ ഞങ്ങളുടേത് ചെറുപ്പക്കാരുടെ സംഘമായിരുന്നു. ടൂര്‍ണമെന്റില്‍ ഞങ്ങള്‍ നന്നായി പെര്‍ഫോം ചെയ്യുമെന്നോ, കിരീടം നേടുമെന്നോ ആരും പ്രതീക്ഷിച്ചിരുന്നില്ല. അതും സൗത്താഫ്രിക്കയിലായിരുന്നു ഞങ്ങള്‍ വിജയം കൈവരിച്ചത്. 2011ലെ ലോകകപ്പെടുക്കുകയാണെങ്കില്‍ അതിനു മുമ്പൊരിക്കലും ആതിഥേയ രാജ്യം ചാംപ്യന്‍മാരായിരുന്നില്ലെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

7

അതേസമയം, 2009ലെ ടി20 ലോകകപ്പിലെ കിരീടനേട്ടമാണ് തന്റെ കരിയറിലെ അവിസ്മരണീയ മുഹൂര്‍ത്തമെന്നാണ് ഷാഹിദ് അഫ്രീഡി പറയുന്നത്. 2009ലെ ടി20 ലോകകപ്പ് ഞങ്ങളെ സംബന്ധിച്ച് മറക്കാന്‍ സാധിക്കാത്തതാണ്. കാരണം പാകിസ്താന്‍ ക്രിക്കറ്റ് മോശം അവസ്ഥയിലൂടെ കടന്നു പോവുന്ന സമയത്തായിരുന്നു ഞങ്ങള്‍ ലോകകപ്പില്‍ കളിക്കുകയും ചാംപ്യന്‍മാരാവുകയും ചെയ്തത്. രാജ്യത്തിന്റെ സ്പിരിറ്റുയര്‍ത്താന്‍ ഈ വിജയം പ്രധാനമായിരുന്നുവെന്നും അഫ്രീഡി വിശദമാക്കി.

Story first published: Monday, June 6, 2022, 17:50 [IST]
Other articles published on Jun 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+