Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്മിത്താണെങ്കില്‍ കൂക്കുവിളി, ഇന്ത്യക്കാരനെങ്കില്‍ കൈയടി!! പിന്തുണയുമായി മുന്‍ കോച്ച്

സിഡ്‌നി: ആഷസ് ടെസ്റ്റ് പരമ്പരയില്‍ സ്വപ്‌നതുല്യമായ ബാറ്റിങ് പ്രകടനം നടത്തിയെങ്കിലും ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ സ്റ്റീവ് സമിത്ത് പല ഭാഗങ്ങളില്‍ നിന്നും വിമര്‍ശനം നേരിടുന്നുണ്ട്. താരത്തിന്റെ ബാറ്റിങ് ടെക്‌നിക്കാണ് വിമര്‍ശനങ്ങള്‍ക്കു കാരണം. കൃത്യമായ ഒരു ബാറ്റിങ് ടെക്‌നിക്ക് സ്മിത്തിന് ഇല്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്ന വീക്ക്‌നെസ്.

അതിനിടെ സ്മിത്തിനെ പിന്തുണച്ചു രംഗത്തു വന്നിരിക്കുകയാണ് ആദ്യകാല കോച്ചായ ട്രെന്റ് വുഡ്ഹില്‍. ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാനായത് കൊണ്ടു മാത്രമാണ് സ്മിത്ത് ഇത്തരം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്മിത്ത് ഇന്ത്യക്കാരനായിരുന്നെങ്കില്‍

സ്മിത്ത് ഇന്ത്യക്കാരനായിരുന്നെങ്കില്‍

സ്മിത്ത് ഇന്ത്യന്‍ വംശജനായ ക്രിക്കറ്ററായിരുന്നെങ്കില്‍ ഇപ്പോള്‍ നേരിടുന്നതു പോലെയുള്ള വിമര്‍ശനങ്ങള്‍ ഉണ്ടാവുമായിരുന്നില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ഇന്ത്യന്‍ രീതിയനുസരിച്ച് ഒരു ബാറ്റ്‌സ്മാന്റെ ശൈലി എന്തു തന്നെയാണെങ്കിലും പ്രശ്‌നമല്ല. അയാള്‍ എത്ര റണ്‍സെടുത്തുവെന്നതിനു മാത്രമാണ് പ്രഥമ പരിഗണനയെന്നും വുഡ്ഹില്‍ പറയുന്നു.

ഓരോരുത്തര്‍ക്കും ഓരോ ശൈലി

ഓരോരുത്തര്‍ക്കും ഓരോ ശൈലി

ഇന്ത്യന്‍ താരങ്ങളായ വിരാട് കോലി, സുനില്‍ ഗവാസ്‌കര്‍, രോഹിത് ശര്‍മ, സൗരവ് ഗാംഗുലി, വീരേന്ദര്‍ സെവാഗ് എന്നിവരെ നോക്കൂ. ഇവര്‍ക്കെല്ലാം സ്വന്തമായ ഒരു ബാറ്റിങ് ടെക്‌നിക്കുണ്ട്. നിങ്ങള്‍ എങ്ങനെ നേടിയെന്നതിനല്ല, മറിച്ച് എത്ര റണ്‍സെടുത്തുവെന്നതിനാണ് ഇന്ത്യ പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ ഓസ്‌ട്രേലിയ ഇങ്ങനെയല്ല, റണ്‍സെടുക്കുന്നതിനൊപ്പം അത് മികച്ച രീതിയില്‍ നേടണമെന്നും പ്രതീക്ഷിക്കുന്നവരാണെന്ന് വുഡ്ഹില്‍ വിശദമാക്കി.

കരിയറിനെ ബാധിക്കും

കരിയറിനെ ബാധിക്കും

സ്മിത്തിനെതിരേ ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്ന വിമര്‍ശനങ്ങള്‍ ശരിയല്ലെന്നും ഇതു താരത്തിന്റെ കരിയറിനെ തന്നെ ബാധിക്കുമെന്നും വുഡ്ഹില്‍ ചൂണ്ടിക്കാട്ടി. യുവതാരങ്ങള്‍ക്കു പിന്തുണയാണ് നല്‍കേണ്ടത്. നിസാരമായ കാര്യങ്ങളുടെ പേരില്‍ വിമര്‍ശനങ്ങളുന്നയിച്ച് അവരുടെ ആത്മവിശ്വാസം തകര്‍ക്കരുത്.
ഷോണ്‍ മാര്‍ഷ് മികച്ച ബാറ്റിങ് ടെക്‌നിക്കില്‍ നേടിയ 30 റണ്‍സിനെയാണ് സ്മിത്ത് പ്രത്യേകിച്ച് ഒരു ടെക്‌നിക്കുമില്ലാതെ നേടിയ സെഞ്ച്വറിയേക്കാള്‍ ഓസ്‌ട്രേലിയക്കാര്‍ അഭിനന്ദിക്കുകയെന്നും വുഡ്ഹില്‍ കുറ്റപ്പെടുത്തി.

Story first published: Wednesday, September 18, 2019, 20:08 [IST]
Other articles published on Sep 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+