Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: റസ്സല്‍ ഇത്തവണ ഡബിള്‍ സെഞ്ച്വറിയടിക്കും! മാസ്റ്റര്‍ പ്ലാന്‍ വെളിപ്പെടുത്തി ഡേവിഡ് ഹസ്സി

ഐപിഎല്ലിന്റെ ഈ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍ ഇത്തവണ ലോക റെക്കോര്‍ഡ് കുറിക്കുമോ? അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ടീമിന്റെ ഉപദേഷ്ടാവായ ഡേവിഡ് ഹസ്സിയുടെ വാക്കുകള്‍ നല്‍കുന്ന സൂചന. ഇത്തവണ റസ്സല്‍ ഡബിള്‍ സെഞ്ച്വറിയടിക്കാന്‍ സാധ്യതയുണ്ടെന്നും അതിനു വേണ്ടിയുള്ള പ്ലാനിങാണ് കെകെആര്‍ തയ്യാറാക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

കഴിഞ്ഞ സീസണില്‍ ഗംഭീര പ്രകടനമായയിരുന്നു വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍ താരം കാഴ്ചവച്ചത്. തോല്‍വിയുടെ വക്കില്‍ നിന്നു പോലും റസ്സലിന്റെ ചില അവിശ്വസനീയ ഇന്നിങ്‌സുകള്‍ കെകെആറിനെ രക്ഷിച്ചിരുന്നു. ഈ സീസണിലും സമാനമായ പ്രകടനമാണ് കെകെആര്‍ അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്.

റസ്സലിന് മൂന്നാം നമ്പര്‍?

റസ്സലിന് മൂന്നാം നമ്പര്‍?

റസ്സലിന് കെകെആര്‍ ഇത്തവണ മൂന്നാം നമ്പറിലേക്കു ബാറ്റിങ് പ്രൊമോഷന്‍ നല്‍കിയേക്കുമെന്ന് ഹസ്സി വ്യക്തമാക്കി. അങ്ങനെ വന്നാല്‍ 60 പന്തുകളെങ്കിലും നേരിടാന്‍ അദ്ദേഹത്തിനു അവസരം ലഭിക്കും. ഇതോടെ ഡബിള്‍ സെഞ്ച്വറിയും റസ്സല്‍ തന്റെ പേരില്‍ കുറിക്കാനിടയുണ്ട്. എന്ത് അദ്ഭുതവും കാണിക്കാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹമെന്നും ഹസ്സി പറഞ്ഞു.
നിലവില്‍ ടി20യില്‍ ആരും തന്നെ ഡബിള്‍ സെഞ്ച്വറി നേടിയിട്ടില്ല. വിന്‍ഡീസിന്റെ തന്നെ ക്രിസ് ഗെയ്ല്‍ നേടിയ 175 റണ്‍സാണ് ഇപ്പോള്‍ ലോക റെക്കോര്‍ഡ്. ഐപിഎല്ലില്‍ തന്നെയായിരുന്നു ഗെയ്‌ലിന്റെ റെക്കോര്‍ഡ് പ്രകടനം.

ടീമിന്റെ ഹൃദയമിടിപ്പ്

ടീമിന്റെ ഹൃദയമിടിപ്പ്

കെകെആറിന്റെ ഹൃദയമിടിപ്പെന്നാണ് റസ്സലിനെ ഡേവിഡ് ഹസ്സി വിശേഷിപ്പിക്കുന്നത്. അസാധാരണ കഴിവുള്ള ക്രിക്കറ്ററാണ് അദ്ദേഹം. ടീമിന്റെ ഹൃദയമിടിപ്പാണ് അദ്ദേഹം. വളരെ സന്തുലിതമായ ടീമാണ് ഇത്തവണ ഞങ്ങളുടേത്. ഏതു താരവും ഏതു പൊസിഷനിലും കളിക്കാന്‍ മിടുക്കുള്ളവരാണ്. അത് ടീമിന് ഗുണം ചെയ്യുമെങ്കില്‍ എന്തുകൊണ്ട് പരീക്ഷിച്ചു കൂടാ? എന്തുകൊണ്ട് റസ്സലിനെ ബാറ്റിങില്‍ മുന്‍നിരയില്‍ കളിപ്പിച്ചു കൂടെന്നും ഹസ്സി ചോദിക്കുന്നു.
കഴിഞ്ഞ സീസണില്‍ 13 ഇന്നിങ്‌സുകളില്‍ നിന്നും 56.66 ശരാശരിയില്‍ 510 റണ്‍സും 11 വിക്കറ്റുകളും റസ്സല്‍ നേടിയിരുന്നു.

മക്കുല്ലത്തിന്റെ പരിശീലനം

മക്കുല്ലത്തിന്റെ പരിശീലനം

ന്യൂസിലാന്‍ഡിന്റെ മുന്‍ സൂപ്പര്‍ താരവും നേരത്തേ കെകെആറിനായി കളിച്ചിട്ടുമുള്ള ബ്രെന്‍ഡന്‍ മക്കുല്ലമാണ് ഇത്തവണ കെകെആറിനെ പരിശീലിപ്പിക്കുന്നത്. മക്കുല്ലത്തിന്റെ സാന്നിധ്യം തീര്‍ച്ചയായും ടീമിന് മുതല്‍ക്കൂട്ടാവുമെന്ന് ഹസ്സി ചൂണ്ടിക്കാട്ടി.
മണിക്കൂറില്‍ 100 മൈല്‍ വേഗത്തില്‍ കളിച്ചിരുന്ന താരമാണ് മക്കുല്ലമെന്ന് അദ്ദേഹത്തെക്കുറിച്ച് ധാരണയുള്ളവര്‍ക്കെല്ലാമറിയാം. തന്റെ ശൈലിയില്‍ തന്നെ കളിക്കാന്‍ കെകെആറിലെ താരങ്ങളെയും അദ്ദേഹം പ്രേരിപ്പിക്കും. അതുപോലെ കളിക്കാന്‍ കഴിവുളള കളിക്കാരും ഞങ്ങള്‍ക്കുണ്ടെന്നും ഹസ്സി അഭിപ്രായപ്പെട്ടു.

മോര്‍ഗന്റെ സാന്നിധ്യം മുതല്‍ക്കൂട്ട്

മോര്‍ഗന്റെ സാന്നിധ്യം മുതല്‍ക്കൂട്ട്

ഇംഗ്ലണ്ടിന്റെ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗന്‍ ടീമിലുള്ളത് കെകെആര്‍ നായകന്‍ ദിനേഷ് കാര്‍ത്തികിനെ എളുപ്പത്തില്‍ തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുമെന്ന് ഹസ്സി ചൂണ്ടിക്കാട്ടി. ലോകകപ്പ് നേടിയ വലിയ താരമാണ് മോര്‍ഗന്‍. ഏറെക്കാലമായി ഇംഗ്ലണ്ട് ടീമിനെ അദ്ദേഹം നയിച്ചു കൊണ്ടിരിക്കുകയാണ്. ക്ലാസ് താരം കൂടിയാണ് മോര്‍ഗന്‍.
കാര്‍ത്തികിനു വലിയൊരു സഹായമാവും അദ്ദേഹത്തിന്റെ സാന്നിധ്യം. വളരെ കൂളായ വ്യക്തിയാണ് മോര്‍ഗന്‍. മധ്യനിരയില്‍ മികച്ച ഇന്നിങ്‌സുകള്‍ കളിച്ച് ടീമിന് കരുത്തു പകരാനും അദ്ദേഹത്തിനു കഴിയുമെന്ന് ഹസ്സി വിലയിരുത്തി.

Story first published: Monday, September 7, 2020, 14:41 [IST]
Other articles published on Sep 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+