Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനെ നവീന്‍ സ്ലെഡ്ജ് ചെയ്താല്‍ ഗംഭീര്‍ ഇങ്ങനെ തന്നെ പ്രതികരിക്കുമോ? ആഞ്ഞടിച്ച് മുന്‍ പാക് താരം

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണിലുണ്ടായ വിരാട് കോലി, ഗൗതം ഗംഭീര്‍, നവീനുല്‍ ഹഖ് ത്രികോണ പോരാട്ടത്തില്‍ ഗംഭീറിനെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തു വന്നിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ബാറ്റര്‍ അഹമ്മദ് ഷഹ്‌സാദ്. ലഖ്‌നൗവില്‍ നടന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പോരാട്ടത്തിനിടെയായിരുന്നു വിവാദ സംഭവം അരങ്ങേറിയത്. ലഖ്‌നൗവിന്റെ ഇന്നിങ്‌സിനിടെ നവീന്‍ ബാറ്റ് ചെയ്യവെ കോലി സ്ലെഡ്ജ് ചെയ്യുകയായിരുന്നു.

നവീനും തിരിച്ച് പ്രതികരിച്ചതോടെ സ്ഥിതി വഷളായി. നവീന്‍ പുറത്തായി ക്രീസ് വിടവെ കോലി താരത്തെ നോക്കി ഷൂസിനടിയിലെ മണ്ണ് തട്ടിക്കളയുകയും നീ ഇതിനു തുല്യമാണെന്നു പ്രതികരിക്കുകയും ചെയ്തിരുന്നു. പിന്നീട് മല്‍സരശേഷം ഹസ്തദാനം ചെയ്യവെ കോലിയുടെ കൈ തള്ളി മാറ്റിയായിരുന്നു നവീന്‍ രോഷം പ്രകടിപ്പിച്ചത്.

KOHLI GAMBHIR

അതിനു ശേഷം കോലിയുമായി ലഖ്‌നൗ ഓപ്പണര്‍ കൈല്‍ മയേഴ്‌സ് സംസാരിക്കവെ അടുത്തേക്കു വന്ന ഗംഭീര്‍ അയാളെ പിടിച്ചുമാറ്റി തനിക്കൊപ്പം കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അതിനു ശേഷമാണ് കോലിയും ലഖ്‌നൗ ടീമിന്റെ ഉപദേശകനും കുടിയായ ഗംഭീറും രൂക്ഷമായ വാക് പോര് നടത്തിയത്. അതു കൈയാങ്കളിയാവുമോയെന്നു ഭയന്ന ലഖ്‌നൗ താരങ്ങളും ഒഫീഷ്യലുകളും ചേര്‍ന്ന് ഇരുവരെയും പിടിച്ചുമാറ്റിയതോടെയാണ് രംഗം ശാന്തമായത്.

ഈ സംഭവത്തില്‍ കോലിയെ പിന്തുണച്ചാണ് ഇപ്പോള്‍ പാകിസ്താന്റെ മുന്‍ ഓപ്പണര്‍ കൂടിയായ ഷഹ്‌സാദ് സംസാരിച്ചിരിക്കുന്നത്. ക്രിക്കറ്ററെന്ന നിലയില്‍ കോലിക്കു ഇത്രയും വലിയ ബഹുമാനവും ആദരവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിക്കുന്നത് ഗൗതം ഗംഭീറിനു ദഹിക്കുന്നില്ല. 75 അന്താരാഷ്ട്ര സെഞ്ച്വറികളുള്ള ഒരു താരത്തെ എങ്ങനെയാണ് ബഹുമാനിക്കേണ്ടതെന്നു ഗംഭീര്‍ പഠിക്കേണ്ടതുണ്ടെന്നും ഷഹ്‌സാദ് തുറന്നടിച്ചു.

2009ല്‍ ശ്രീലങ്കയുമായുളള ഏകദിന മല്‍സരത്തിലായിരുന്നു കോലി കന്നി സെഞ്ച്വറി കുറിച്ചത്. ഈ കളിയില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിച്ചത് ഗംഭീറിനായിരുന്നു. പക്ഷെ അവാര്‍ഡ് ഏറ്റുവാങ്ങിയ അദ്ദേഹം അതു കോലിക്കു സമ്മാനിക്കുകയായിരുന്നു. മോശം പെരുമാറ്റത്തിനുള്ള നഷ്ടപരിഹാരമായി ഗംഭീര്‍ ആ അവാര്‍ഡ് ഉപയോഗിക്കുകയായിരുന്നോയെന്നു ഷഹ്‌സാദ് ചോദിക്കുന്നു. ഞാന്‍ ആ വീഡിയോ ക്ലിപ്പ് കണ്ടിരുന്നു.

എനിക്കു ആരോ അതു അയച്ചു തരികയായിരുന്നു. മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് വിരാട് കോലിക്കു ഒരിക്കല്‍ താന്‍ നല്‍കിയിരുന്നതായി ഗംഭീര്‍ അതില്‍ പറയുന്നുണ്ട്. അവാര്‍ഡ് തനിക്കു നല്‍കണമെന്നു കോലി നിങ്ങളോടു ആവശ്യപ്പെട്ടിരുന്നോ? അല്ലെങ്കില്‍ മല്‍സരശേഷം മോശമായി പെുമാറിയതിനുള്ള നഷ്ടപരിഹാരമായാണോ ആ അവാര്‍ഡ് കൊടുത്തത്? ഈ തരത്തില്‍ കാര്യങ്ങള്‍ നടക്കില്ലെന്നും ഷഹ്‌സാദ് വ്യക്തമാക്കി.

VIRAT KOHLI

തനിക്കു കരിയറില്‍ ലഭിച്ചതിനേക്കാള്‍ ബഹുമാനവും പ്രശസ്തിയുമെല്ലാം വിരാട് കോലിക്കു ലഭിക്കുന്നത് ഗൗതം ഗംഭീറിനു ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നാണ് എനിക്കു തോന്നിയത്. ചെറിയ പ്രായത്തില്‍ തന്നെ തന്നേക്കാള്‍ ബഹുമാനം കോലിക്കു ലഭിക്കുന്നത് അദ്ദേഹത്തിനു ദഹിക്കുന്നില്ലെന്നും മുന്‍ പാക് താരം ചൂണ്ടിക്കാട്ടി.

ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ, വിരാട് കോലിയെ സ്ലെഡ്ജ് ചെയ്തതു പോലെ നവീനുല്‍ ഹഖ് ഐപിഎല്ലിനിടെ സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ് സ്ലെഡ്ജ് ചെയ്തിരുന്നതെങ്കില്‍ ഗൗതം ഗംഭീര്‍ ഈ തരത്തില്‍ തന്നെ പ്രതികരിക്കുമോ? ഈ തലമുറയിലെ രാജാവായിട്ടാണ് ഞങ്ങള്‍ വിരാടിനെ പരിഗണിക്കുന്നതെന്നു നിങ്ങള്‍ക്കറിയാം. 75 സെഞ്ച്വറികള്‍ അദ്ദേഹത്തിനു സ്വന്തമായുണ്ട്.

അതൊരു വലിയ നേട്ടമായി നിങ്ങള്‍ക്ക് (ഗംഭീര്‍) തോന്നുന്നുണ്ടാവില്ല. പക്ഷെ ഞങ്ങള്‍ ക്രിക്കറ്റ് പ്രേമികളാണ്. ഞങ്ങള്‍ രാജ്യവും മതവും നോക്കാതെ കളിക്കാരെ ഇഷ്ടപ്പെടുന്നു. അതുകൊണ്ടു തന്നെ കോലി ബഹുമാനം അര്‍ഹിക്കുകയും ചെയ്യുന്നുവെന്നും ഷഹ്‌സാദ് കൂട്ടിച്ചേര്‍ത്തു.

Story first published: Friday, June 23, 2023, 7:06 [IST]
Other articles published on Jun 23, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+