IPL 2020: കപ്പ് പഞ്ചാബ് നേടണം, സാധിച്ചില്ലെങ്കില്‍ അവര്‍!- രണ്ടാം ഫേവറിറ്റ് ആരെന്ന് നീഷാം പറയുന്നു
ഐപിഎല്ലിന്റെ 13ാം സീസണ്‍ അടുത്ത മാസം യുഎഇയില്‍ ആരംഭിക്കാനിരിക്കെ വലിയ പ്രതീക്ഷയിലാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ജിമ്മി നീഷാം. ഇത്തവണ പഞ്ചാബിന്റെ കന്നിക്കിരീട വിജയം കാണാനാവുമെന്ന ശുഭ പ്രതീക്ഷയിലാണ് താരം. ടൂര്‍ണമെന്റിന്റെ 12 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ ഇതുവരെ ജേതാക്കളാവാന്‍ കഴിഞ്ഞിട്ടില്ലാത്ത ടീം കൂടിയാണ് പഞ്ചാബ്. ഒരു തവണ ഫൈനലില്‍ കളിച്ചതാണ് അവരുടെ ഏറ്റവും വലിയ നേട്ടം.
ഈ സീസണില്‍ കെഎല്‍ രാഹുലെന്ന പുതിയ ക്യാപറ്റന് കീഴിലാണ് പഞ്ചാബ് പോരിനിറങ്ങുക. കഴിഞ്ഞ രണ്ടു സീസണുകളിലും ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനായിരുന്നു പഞ്ചാബിനെ നയിച്ചത്. ഇത്തവണ പഞ്ചാബ് ചാംപ്യന്‍മാരായില്ലെങ്കില്‍ വിജയികളായി താന്‍ കാണാന്‍ ആഗ്രഹിക്കുന്ന ടീം ഏതാണെന്ന് നീഷാം വെളിപ്പെടുത്തി.

കെകെആറിനു ലഭിക്കണം
കിങ്‌സ് ഇലവന്‍ പഞ്ചാബ് ജേതാക്കളായില്ലെങ്കില്‍ ഐപിഎല്‍ കിരീടം നേടണമെന്ന് താന്‍ ആഗ്രഹിക്കുന്ന ടീം ദിനേഷ് കാര്‍ത്തിക് ക്യാപ്റ്റനായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണന്നു നീഷാം വെളിപ്പെടുത്തി.
ട്വിറ്ററില്‍ ആരാധകരുമായുള്ള യചോദ്യോത്തര സെഷനിലായിരുന്നു താരത്തിന്റെ മറുപടി. ഐപിഎല്ലില്‍ നിങ്ങളുട രണ്ടാമത്തെ ഫേവറിറ്റ് ടീം ഏതെന്നായിരുന്നു ചോദ്യം. കിങ്‌സിന് കിരീടം ലഭിച്ചില്ലെങ്കില്‍ കെകെആര്‍ ജേതാക്കളാവാനാണ് ഇഷ്ടപ്പെടുന്നത്. തന്റെ ടീമംഗങ്ങള്‍ അവിടെ കളിക്കുന്നുണ്ടെന്നതാണ് കാരണമെന്നും നീഷാം ട്വിറ്ററില്‍ കുറിച്ചു.

ആറു ന്യൂസിലാന്‍ഡ് താരങ്ങള്‍
നീഷാമിനെക്കൂടാതെ ന്യൂസിലാന്‍ഡിന്റെ അഞ്ചു താരങ്ങളാണ് ഐപിഎല്ലില്‍ ഇത്തവണ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളിക്കുന്നത്. ഇവരില്‍ രണ്ടു പേര്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനായി ഇറങ്ങുമ്പോള്‍ മറ്റുള്ളവരെല്ലാം മൂന്നു വ്യത്യസ്ത ഫ്രാഞ്ചൈസികളിലാണ്.
പേസര്‍മാരായ ട്രെന്റ് ബോള്‍ട്ട്, മിച്ചെല്‍ മക്ലെനഗന്‍ എന്നിവരാണ് രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ടീമിലുള്ളത്. ലോക്കി ഫെര്‍ഗൂസന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനായും കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായും മിച്ചെല്‍ സാന്റ്‌നര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായും കളിക്കും.

പഞ്ചാബിന്റെ ഫൈനല്‍ പ്രവേശനം
കൗതുകരമായ ഒരു വസ്തുത എന്താണെന്നു വച്ചാല്‍ പഞ്ചാബ് ആദ്യമായി ഐപിഎല്‍ ഫൈനല്‍ കളിച്ചത് 2014ലായിരുന്നു. അന്ന് ടൂര്‍ണമെന്റിലെ 20 മല്‍സരങ്ങള്‍ക്കു വേദിയായത് യുഎഇയാണ്. ഇത്തവണ ഐപിഎല്‍ വീണ്ടും യുഎഇയിലെത്തുമ്പോള്‍ പഞ്ചാബ് പ്രകടനം ആവര്‍ത്തിക്കുമോയെന്നാണ് അറിയാനുള്ളത്. അന്നു കലാശക്കളിയില്‍ ഗൗതം ഗംഭീര്‍ ക്യാപ്റ്റനായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു പഞ്ചാബ് പരാജയം സമ്മതിക്കുകയായിരുന്നു. മൂന്നു വിക്കറ്റിനായിരുന്നു പഞ്ചാബിന്റെ തോല്‍വി.
അന്ന് പഞ്ചാബില്‍ നിന്നും കിരീടം തട്ടിയെടുത്ത അതേ കെകെആര്‍ ചാംപ്യന്‍മാരായി കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് നീഷാം ഇത്തവണ പറഞ്ഞത് എന്നത് മറ്റൊരു കൗതുകം.

നീഷാമിന്റെ കന്നി ഐപിഎല്‍
29 കാരനായ നീഷാമിന്റെ കരിയറിലെ കന്നി ഐപിഎല്‍ കൂടിയാണ് ഇത്തവണത്തേത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ വില്ല്യംസണ്‍ നയിച്ച ന്യൂസിലാന്‍ഡ് റണ്ണറപ്പായപ്പോള്‍ ടീമിലെ നിര്‍ണായക താരങ്ങളിലൊരാളായിരുന്നു അദ്ദേഹം. ലോകകപ്പിലെ പ്രകടനം ഇത്തവണ അരങ്ങേറ്റ ഐപിഎല്ലില്‍ തന്നെ ആവര്‍ത്തിക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് നീഷാം.
2014ലെ ഫൈനല്‍ പ്രവേശനത്തിനു ശേഷം പിന്നീടൊരിക്കലും പഞ്ചാബ് ഐപിഎല്ലിന്റെ പ്ലേഓഫിലെത്തിയിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications