Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് നേടും! ഒന്നു മാത്രം ആവര്‍ത്തിച്ചാല്‍ മതി- ബെല്ലിന്റെ പ്രവചനം

1

ഇന്ത്യന്‍ മണ്ണില്‍ അവസാനമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ടീം ഇംഗ്ലണ്ടാണ്. 2012-13ലായിരുന്നു അലെസ്റ്റര്‍ കുക്ക് നയിച്ച ഇംഗ്ലീഷ് ടീം ഇന്ത്യയെ ഞെട്ടിച്ചു ടെസ്റ്റ് പരമ്പര കൈക്കലാക്കിയത്. അതിനു ശേഷം മറ്റൊരു ടീമിനും ഇന്ത്യയെ നാട്ടില്‍ വീഴ്ത്താനായിട്ടില്ല. 2016ലെ കഴിഞ്ഞ പര്യടനത്തില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 4-0നു തൂത്തുവാരിയിരുന്നു.

ഇത്തവണ ഇംഗ്ലണ്ടിന് ടെസ്റ്റ് പരമ്പര നേടാനാവുമെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ മധ്യനിര ബാറ്റ്‌സ്മാന്‍ ഇയാന്‍ ബെല്‍. ചെന്നൈയില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഇംഗ്ലണ്ട് വന്‍ സ്‌കോറിലേക്കു നീങ്ങുകയാണ്. ഉജ്ജ്വല സെഞ്ച്വറിയുമായി നായകന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ടിനെ മുന്നില്‍ നിന്നു നയിക്കുന്നത്.

റൂട്ട് അലെസ്റ്റര്‍ കുക്കാവണം

റൂട്ട് അലെസ്റ്റര്‍ കുക്കാവണം

2012-13ലെ പര്യടനത്തില്‍ ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിനു ടെസ്റ്റ് പരമ്പര 2-1നു സമ്മാനിച്ചത് നായകന്‍ അലെസ്റ്റര്‍ കുക്കിന്റെ ഉജ്ജ്വല ബാറ്റിങ് പ്രകടനമായിരുന്നു. അന്നു മൂന്നു സെഞ്ച്വറികളടക്കം 562 റണ്‍സ് കുക്ക് വാരിക്കൂട്ടിയിരുന്നു. ഇപ്പോഴത്തെ ഇംഗ്ലീഷ് നായകനായ റൂട്ടിന്റെ അരങ്ങേറ്റ പരമ്പര കൂടിയായിരുന്നു ഇത്.
കുക്കിന്റേതിനു സമാനമായ പ്രകടനം ഇത്തവണ റൂട്ടിന് ആവര്‍ത്തിക്കാനായാല്‍ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര സ്വന്തമാക്കുമെന്നാണ് ബെല്ലിന്റെ പ്രവചനം. ഇംഗ്ലണ്ടിന് ഇവിടെ ജയിക്കണമെങ്കില്‍ സ്‌പെഷ്യല്‍ ഇന്നിങ്‌സ് തന്നെ കളിക്കണം. 2021ല്‍ കുക്കിന് അതു സാധിച്ചു. ഇപ്പോള്‍ റൂട്ടാണ് ആ താരം. റൂട്ടിനു ഈ പരമ്പര സ്‌പെഷ്യലായി മാറിയാല്‍ എന്തു സംഭവിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും ബെല്‍ കൂട്ടിച്ചേര്‍ത്തു.

റൂട്ടിന്റെ പ്രകടനം

റൂട്ടിന്റെ പ്രകടനം

ഇന്ത്യക്കെതിരായ ടെസ്റ്റിന്റെ ആദ്യദിനം സാഹചര്യങ്ങള്‍ നന്നായി മുതലെടുത്ത് ബാറ്റ് ചെയ്യാന്‍ ഇംഗ്ലീഷ് ടീമിനു കഴിഞ്ഞു. ഇനിയുള്ള ഒന്നര വര്‍ഷത്തിനിടെ ഇംഗ്ലണ്ടിനു വലിയ നേട്ടങ്ങള്‍ കൈവരിക്കണമെങ്കില്‍ റൂട്ട് മുന്നില്‍ നിന്നു ടീമിനെ നയിക്കണം, ഇപ്പോള്‍ അതാണ് അദ്ദേഹം ചെയ്തു കൊണ്ടിരിക്കുന്നതെന്നും ബെല്‍ വിശദമാക്കി.
ഈ വര്‍ഷം 21 ടെസ്റ്റുകളാണ് ഇംഗ്ലണ്ട് ടീം കളിക്കുന്നത്. ശ്രീലങ്കന്‍ പര്യടനം പൂര്‍ത്തിയാക്കിയ ഇംഗ്ലണ്ട് ഇനി ഇന്ത്യയിലെ പരമ്പരയ്ക്കു ശേഷം ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ ആഷസും കളിക്കും. ഈ വര്‍ഷം നാട്ടില്‍ ന്യൂസിലാന്‍ഡ്, ഇന്ത്യ എന്നിവരുമായും ഇംഗ്ലണ്ടിനു ടെസ്റ്റ് പരമ്പരകളുണ്ട്.

മികച്ച തുടക്കം

മികച്ച തുടക്കം

റൂട്ടിനെ സംബന്ധിച്ച് വ്യക്തിപരമായി മികച്ച തുടക്കമാണ് ഈ വര്‍ഷം ലഭിച്ചിരിക്കുന്നതെന്നു ബെല്‍ അഭിപ്രായപ്പെട്ടു. റൂട്ടിന്റെ കരിയറിലെ വലിയ വര്‍ഷമാണിത്. ഇന്ത്യയിലും ഓസ്‌ട്രേലിയയിലും അദ്ദേഹം പരമ്പര കളിക്കുന്നുണ്ട്. കരിയറില്‍ വഴിത്തിരിവാകുന്ന രണ്ടു വലിയ പരമ്പരകളാണിത്. ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും റൂട്ടിന് 2021ല്‍ ലഭിച്ച തുടക്കം മികച്ചതാണെന്നും ബെല്‍ പറഞ്ഞു.
ലങ്കയ്‌ക്കെതിരായ രണ്ടു ടെസ്റ്റുകളുടെ കഴിഞ്ഞ പരമ്പര ഇംഗ്ലണ്ട് തൂത്തുവാരിയപ്പോള്‍ റൂട്ട് ഡബിള്‍ സെഞ്ച്വറിയും സെഞ്ച്വറിയുമടിച്ചിരുന്നു.

കൊവിഡ് ബ്രേക്ക് പ്രയോജനപ്പെടുത്തി

കൊവിഡ് ബ്രേക്ക് പ്രയോജനപ്പെടുത്തി

കഴിഞ്ഞ വര്‍ഷം കൊവിഡിനെ തുടര്‍ന്നു ലഭിച്ച ബ്രേക്ക് സ്വന്തം പ്രകടനം മെച്ചപ്പെടുത്താന്‍ റൂട്ട് നന്നായി പ്രയോജനപ്പെടുത്തിയതായി ബെല്‍ വിലയിരുത്തി. 2020ല്‍ തനിക്കു ഒരു സെഞ്ച്വറിയും നേടാനായിട്ടില്ലെന്നു ജോ തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്.
ദീര്‍ഘകാലമായി അദ്ദേഹം പുലര്‍ത്തിവരുന്ന സ്ഥിരത വിലയിരുത്തുമ്പോള്‍ ഇതു മോശമാണന്നു കാണാം. കൊവിഡ് ബ്രേക്കിന്റെ സമയത്ത് ബാറ്റിങിലെ തന്റെ ചില സാങ്കേതികപ്പിഴവുകള്‍ മെച്ചപ്പെടുത്താന്‍ റൂട്ടിനു സാധിച്ചുവെന്നും ബെല്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, February 6, 2021, 12:56 [IST]
Other articles published on Feb 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+