For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ടൂര്‍ണമെന്‍റ് റദ്ദാക്കിയാല്‍ ഇവര്‍ പെട്ടു! ധോണി മാത്രമല്ല സഞ്ജുവും... ഇനിയുമുണ്ട് ചിലര്‍

മാര്‍ച്ച് 29നു തുടങ്ങാനിരുന്ന സീസണ്‍ ഏപ്രില്‍ 15ലേക്കു മാറ്റിയിരുന്നു

മുംബൈ: കൊറോണ വൈറസ് ഭീതിയെ തുടര്‍ന്നു ഐപിഎല്ലിന്റെ പുതിയ സീസണ്‍ സംശയത്തിന്റെ നിഴലിലായതോടെ പല ഇന്ത്യന്‍ താരങ്ങളുടെയും സ്വപ്‌നങ്ങള്‍ക്കു കൂടിയാണ് മങ്ങലേറ്റിരിക്കുന്നത്. ദേശീയ ടീമിന്റെ ഭാഗമല്ലാത്ത പലരുടെയും പ്രതീക്ഷ ഐപിഎല്ലിലായിരുന്നു. ടൂര്‍ണമെന്റില്‍ മിന്നുന്ന പ്രകടനം നടത്തിയാല്‍ അത് ദേശീയ ടീമിലേക്കു തങ്ങള്‍ക്കു വഴി തുറക്കുമെന്ന് അവര്‍ സ്വപ്‌നം കണ്ടിരുന്നു.

മാര്‍ച്ച് 29നായിരുന്നു ഐപിഎല്ലിന്റെ 13ാം സീസണ്‍ തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍ കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് ടൂര്‍ണമെന്റ് ഏപ്രില്‍ 15ലേക്കു നീട്ടിയിരിക്കുകയാണ്. ഏപ്രിലിലും ടൂര്‍ണമെന്റ് നടത്താന്‍ കഴിയുമോയെന്ന കാര്യം സംശയത്തിലാണ്. ഐപിഎല്‍ ഉപേക്ഷിച്ചാല്‍ തിരിച്ചടി നേരിടുന്ന ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

എംഎസ് ധോണി

എംഎസ് ധോണി

മുന്‍ ഇതിഹാസനായകനും ക്യാപ്റ്റനുമായ എംഎസ് ധോണിക്കു ദേശീയ ടീമിലേക്കുള്ള അവസാനത്തെ വാതിലായിരുന്നു ഐപിഎല്‍. നിലവില്‍ ദേശീയ ടീമിന്റെ ഭാഗമല്ലാത്ത അദ്ദേഹം ഐപിഎല്ലിലെ പ്രകടനത്തിലൂടെ മടങ്ങി വരാനായിരുന്നു ലക്ഷ്യമിട്ടത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിനു ശേഷം ധോണി ഇന്ത്യക്കായി കളിച്ചിട്ടില്ല.
ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കണമെങ്കില്‍ ധോണിക്കു ഐപിഎല്ലില്‍ തിളങ്ങേണ്ടിയിരുന്നു. ലോകകപ്പ് ടീമിലേക്കു ധോണിയെ തിരികെ വിളിക്കുന്നത് ഐപിഎല്ലിലെ പ്രകടനത്തിന്റെ കൂടി അടിസ്ഥാനത്തില്‍ ആയിരിക്കുമെന്ന് നേരത്തേ മുഖ്യ കോച്ച് രവി ശാസ്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഹാര്‍ദിക് പാണ്ഡ്യ

ഹാര്‍ദിക് പാണ്ഡ്യ

ഇന്ത്യന്‍ ടീമിലെ ഒഴിച്ചു കൂടാനാവാത്ത താരമാണ് യുവ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ആറു മാസത്തോളം പരിക്കു കാരണം ടീമിന് പുറത്തായിരുന്ന ഹാര്‍ദിക്കിന്റെ തന്റെ കഴിവ് വീണ്ടെടുക്കാനുള്ള മികച്ച അവസരമായിരുന്നു ഐപിഎല്‍.
ഡിവൈ പാട്ടീല്‍ ടി20 ടൂര്‍ണമെന്റില്‍ കളിച്ചു കൊണ്ടായിരുന്നു താരം മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയത്. ഈ ടൂര്‍ണമെന്റില്‍ രണ്ടു സെഞ്ച്വറിയടക്കം അടിച്ചെടുത്ത് ഹാര്‍ദിക് മിന്നിയിരുന്നു. എന്നാല്‍ ഐപിഎല്‍ പോലെ വലിയൊരു വേദിയില്‍ താരത്തിന്റെ പ്രകടനം എങ്ങനെയായിരിക്കുമെന്ന് ഏവരും ഉറ്റുനോക്കിയിരുന്നു. ഇതിനാണ് ഇപ്പോള്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്.

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

ഹാര്‍ദിക്കിനെ കൂടാതെ പരിക്കു കാരണം വിശ്രമത്തിലായിരുന്ന പ്രമുഖ പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെയും മടങ്ങിവരവിനുള്ള വേദിയായിരുന്നു ഐപിഎല്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഉപേക്ഷിക്കപ്പെട്ട കഴിഞ്ഞ പരമ്പരയില്‍ ഹാര്‍ദിക്കിനൊപ്പം ഭുവിയുമുണ്ടായിരുന്നു. കൊറോണ ഭീഷണിയെ തുടര്‍ന്ന് പരമ്പര റദ്ദാക്കിയതോടെ ഐപിഎല്ലിലായിരുന്നു ഭുവിയുടെ പ്രതീക്ഷ.
ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കുകയെന്ന ഭുവിയുടെ പ്രതീക്ഷകള്‍ക്കു കൂടിയാണ് ഐപിഎല്‍ അനിശ്ചിതത്വത്തിലായതോടെ മങ്ങലേറ്റിരിക്കുന്നത്.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

കഴിഞ്ഞ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഇന്ത്യക്കു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അത് മുതലാക്കാന്‍ സാധിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ ഇതിന്റെ ക്ഷീണം തീര്‍ക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് മലയാളി വിക്കറ്റ് കീപ്പര്‍. ദേശീയ ടീമിലേക്കു മടങ്ങിയെത്താനുള്ള നേരിയ സാധ്യതയെങ്കിലും നിലനിര്‍ത്തണമെങ്കില്‍ സഞ്ജുവിന് ഐപിഎല്ലെ പ്രകടനം നിര്‍ണായകമായിരുന്നു.

ദീപക് ചഹര്‍

ദീപക് ചഹര്‍

പരിക്കിനെ തുടര്‍ന്ന് ദേശീയ ടീമില്‍ നിന്നു മാറിനില്‍ക്കേണ്ടി വന്ന മീഡിയം പേസര്‍ ദീപക് ചഹറിന് മടങ്ങി വരവിനുള്ള വേദിയായിരുന്നു ഐപിഎല്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമാണ് ചഹര്‍. ടി20 ലോകകപ്പിനു മുമ്പ് ഫിറ്റ്‌നസും ഫോമും തെളിയിക്കാന്‍ താരത്തിനു ലഭിച്ച ഏറ്റവും മികച്ച വേദി കൂടിയായിരുന്നു ഐപിഎല്‍.

Story first published: Wednesday, March 18, 2020, 15:23 [IST]
Other articles published on Mar 18, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+