ശാസ്ത്രിയെ ടീം ഇന്ത്യക്കു ഇനിയും വേണോ? രണ്ടിലൊന്ന് സാധിച്ചേ തീരൂ! കോലിപ്പട വിയര്‍ക്കും
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ലോകത്തിലെ വന്‍ ശക്തികളാക്കി മാറ്റിയെടുത്തതില്‍ കോച്ച് രവി ശാസ്ത്രിയുടെ പങ്ക് വളരെ വലുതാണ്. നാട്ടിലും വിദേശത്തും ഒരുപോലെ അപടകാരികളായി ടീമിനെ വാര്‍ത്തെടുത്തത് അദ്ദേഹത്തിന്റെ മിടുക്ക് തന്നെയാണ്. എന്നാല്‍ പരിശീലകന്റെ കസേരയില്‍ ഇനി മാസങ്ങളുടെ ആയുസ് മാത്രമേ ശാസ്ത്രിക്കുള്ളൂ. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം ദേശീയ ടീമുമായുള്ള അദ്ദേഹത്തിന്റെ കരാര്‍ അവസാനിക്കുകയാണ്.
60 വയസ്സ് വരെയാണ് ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫിന്റെ പരമാവധി പ്രായപരിധിയായി ബിസിസിഐ നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ 59 കാരനായ ശാസ്ത്രിയുടെ കരാര്‍ ബിസിസിഐ ഇനി പുതുക്കുമോയെന്നതാണ് ചോദ്യം.

ബിസിസിഐയ്ക്കു മുന്നില്‍ രണ്ടു വഴികള്‍
രണ്ടു വഴികളാണ് ബിസിസിഐയ്ക്കു മുന്നിലുള്ളത്. ആദ്യത്തതേ് പുതിയ കോച്ചിനെ കണ്ടെത്താനുള്ള നടപടിക്രമങ്ങള്‍ അവര്‍ക്കു തുടങ്ങാവുന്നതാണ്. രണ്ടാമത്തെ ഓപ്ഷന്‍ ടീമിന്റെ മികച്ച പ്രകടനം പരിഗണിച്ച് പ്രായപരിധി കണക്കിലെടുക്കാതെ ശാസ്ത്രിയുമായുള്ള കരാര്‍ പുതുക്കുകയെന്നതാണ്. കാരണം 2022, 23 വര്‍ഷങ്ങളിലായി ഐസിസിയുടെ രണ്ടു ലോകകപ്പുകള്‍ കൂടി വരാനിരിക്കുകയാണ്.
എന്നാല്‍ ശാസ്ത്രിയോടു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കു അത്ര താല്‍പ്പര്യമില്ലെന്നത് ആദ്യ ഓപ്ഷനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. എന്നാല്‍ ടീമിനു നല്ലത് ശാസ്ത്രിയാണെന്നു ഗാംഗുലിക്കും തോന്നിയാല്‍ കരാര്‍ നീട്ടാനാവും സാധ്യത.

ലോക ടെസ്റ്റ് കിരീടം, ടി20 ലോകകപ്പ്
ശാസ്ത്രി കോച്ചായി തുടരണമെന്നു തന്നെയായിരിക്കും ക്യാപ്റ്റന്‍ വിരാട് കോലിയും ഇന്ത്യന്‍ താരങ്ങളും ആഗ്രഹിക്കുന്നത്. കാരണം ശാസ്ത്രിയുമായി അത്രയും അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ടീമിലുള്ളവര്‍. എന്നാല്‍ കോച്ചായി ടീമിനൊപ്പം തുടരണമെങ്കില്‍ ഈ മാസം ന്യൂസിലാന്‍ഡിനെതിരേ നടക്കാനിരിക്കുന്ന ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കു കിരീടം നേടേണ്ടതുണ്ട്.
ഇതിനായില്ലെങ്കില്‍ പിന്നാലെ വരാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലെങ്കിലും ടീമിനെ അദ്ദേഹം കിരീടത്തിലേക്കു നയിക്കേണ്ടതുണ്ട്. ഇവയിലൊന്നില്‍ ഇന്ത്യയെ ജേതാക്കളാവാനായാല്‍ 2023ലെ ലോകകപ്പ് വരെ ശാസ്ത്രിയുമായുള്ള കരാര്‍ ബിസിസിഐ പുതുക്കിയേക്കും.

ഇന്ത്യയുടെ പ്രകടനം
നാലു വര്‍ഷങ്ങള്‍ക്കു മുമ്പാണ് അനില്‍ കുംബ്ലെയ്ക്കു പകരം ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്തേക്കു വന്നത്. പിന്നീട് ഒരുപാട് വലിയ നേട്ടങ്ങളിലേക്കു ടീമിനെ നയിക്കാന്‍ ശാസ്ത്രിക്കു സാധിച്ചു. ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ രണ്ടു തവണ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ ചരിത്രം കുറിച്ചിരുന്നു. ന്യൂസിലാന്‍ഡിനെതിരേ ആദ്യമായി അവരുടെ നാട്ടില്‍ ടി20 പരമ്പര വിജയവും നേടാന്‍ ഇന്ത്യക്കു കഴിഞ്ഞു.
ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളിലായിരുന്നു ഇന്ത്യയുടെ ഏറ്റവും ശ്രദ്ധേയമായ പ്രകടനങ്ങള്‍ കണ്ടത്. സേന (സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ) രാജ്യങ്ങളില്‍ ഇന്ത്യയുടെ പ്രകടനം ഇത്രയേറെ മെച്ചപ്പെട്ടത് ശാസ്ത്രിയുടെ വരവോടെയാണ്. കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ നായകന്‍ കോലിയടക്കം പല സീനിയര്‍ താരങ്ങളും ഇല്ലാതിരുന്നിട്ടും യുവതാരങ്ങളെ വച്ച് ഇന്ത്യയെ ടെസ്റ്റ് പരമ്പര വിജയത്തിലേക്കു നയിച്ചത് അദ്ദേഹത്തിന്റെ പരിശീലക കരിയറിലെ പൊന്‍തൂവല്‍ തന്നെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications