Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയില്ലെങ്കില്‍ ഏഷ്യാ കപ്പുമില്ല? മാറ്റിവയ്ക്കും- നാലാംടെസ്‌റ്റോടെ തീരുമാനമാവും

ഇന്ത്യ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്തിന് തൊട്ടരികില്‍ നില്‍ക്കവെ ജൂണില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് മാറ്റിവച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കയാണ് ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ജൂണില്‍ തന്നെയാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ ലണ്ടനിലെ ലോര്‍ഡ്‌സില്‍ നടക്കുന്നത്. അതുകൊണ്ടു തന്നെ ഇതേ സമയത്ത് ഏഷ്യാ കപ്പും സംഘടിപ്പിക്കുകയാണെങ്കില്‍ ഇന്ത്യ പിന്‍മാറിയേക്കുമേന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഏഷ്യാ കപ്പ് മാറ്റുന്നതിനെക്കുറിച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ആലോചിക്കുന്നത്.

1

ന്യൂസിലാന്‍ഡ് ഇതിനകം ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇടം നേടിക്കഴിഞ്ഞു. ഫൈനലിലെ രണ്ടാമത്തെ ടീമാവുന്നതിന് അരികിലാണ് ടീം ഇന്ത്യ. ഓസ്‌ട്രേലിയയാണ് ഫൈനല്‍ സാധ്യതയുള്ള മറ്റൊരു ടീം. ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ സമനില മാത്രം നേടിയാല്‍ ഇന്ത്യ ഫൈനലിലെത്തും. എന്നാല്‍ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിക്കുകയാണെങ്കില്‍ ഓസീസാവും ഫൈനലില്‍ ഇടംപിടിക്കുക. പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യയോടു വന്‍ തോല്‍വിയേറ്റുവാങ്ങിയതോടെ ഇംഗ്ലണ്ടിന്റ ഫൈനല്‍ സാധ്യത അവസാനിച്ചിരുന്നു.

ഏഷ്യാ കപ്പില്‍ നിന്നും ഇന്ത്യ വിട്ടുനില്‍ക്കുകയാണെങ്കില്‍ അതു ബ്രോഡ്കാസ്റ്റര്‍മാര്‍ക്കും മറ്റു ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും കനത്ത തിരിച്ചടിയായി മാറും. ഇതേ തുടര്‍ന്നാണ് ടൂര്‍ണമെന്റ് നീട്ടി വയ്ക്കുന്നതിനെക്കുറിച്ച് സംഘാടകര്‍ ആലോചിക്കുന്നത്. ഇന്ത്യ ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു യോഗ്യത നേടിയാല്‍ ഏഷ്യാ കപ്പ് 2023ലേക്കു മാറ്റുവയ്ക്കുന്നതിനെക്കുറിച്ച് അധികൃതര്‍ ആലോചിക്കുന്നതായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാന്‍ എഹസനാന്‍ മാനി തന്നെ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം പാകിസ്താനില്‍ ഏഷ്യാ കപ്പ് നടക്കേണ്ടതായിരുന്നു. എന്നാല്‍ കൊവിഡ് കാരണം ടൂര്‍ണമെന്റ് നീട്ടി വയ്ക്കുകയായിരുന്നു. 2022ല്‍ ശ്രീലങ്കയിലായിരുന്നു അടുത്ത ഏഷ്യാ കപ്പ് നടക്കേണ്ടിയിരുന്നത്. പാകിസ്താന്‍ ഈ ടൂര്‍ണമെന്റിന്റെ സംപ്രേക്ഷണാവകാശം ചോദിച്ചു വാങ്ങുകയും പകരം മാറ്റി വച്ച 2020ലെ ടൂര്‍മെന്റ് ഈ വര്‍ഷം നാട്ടില്‍ നടത്താന്‍ ശ്രീലങ്കയ്ക്കു അനുമതി നല്‍കുകയുമായിരുന്നു.

ഐസിസി ടൂര്‍ണമെന്റുകളെക്കൂടാതെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഗ്ലാമര്‍ പോരാട്ടത്തിന് വേദിയാവുന്ന ഏക ടൂര്‍ണമെന്റ് കൂടിയാണ് ഏഷ്യാ കപ്പ്. അതുകൊണ്ടു തന്നെ ഇന്ത്യയുടെ അസാന്നിധ്യം ടൂര്‍ണമെന്റിന്റെ ഗ്ലാമര്‍ കുറയ്ക്കുമെന്നുറപ്പാണ്. ഈ കാരണത്താലാണ് ഇന്ത്യ ലോക ചാംപ്യന്‍ഷിപ്പിന് യോഗ്യത നേടുകയാണെങ്കില്‍ ഏഷ്യാ കപ്പ് മാറ്റിവയ്ക്കുന്നതിനെക്കുറിച്ച് ആലോചനകള്‍ നടക്കുന്നത്.

Story first published: Sunday, February 28, 2021, 16:28 [IST]
Other articles published on Feb 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+